Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI T20: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, രാഹുലും അക്ഷറും പുറത്ത്, റുതുരാജും ഹൂഡയും ടീമില്‍

1

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് മത്സര ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സ്റ്റാര്‍ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ കെ എല്‍ രാഹുലിനും സ്പിന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനും വിശ്രമം അനുവദിച്ചപ്പോള്‍ യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക് വാദിനും ദീപക് ഹൂഡക്കും ടീമിലേക്ക് വിളിയെത്തി. രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ പരിക്കേറ്റതിനാലാണ് രാഹുലിന് വിശ്രമം നല്‍കിയത്. അതേ സമയം കോവിഡ് 19 പൂര്‍ണ്ണമായും ഭേദമാവാത്തതിനാലാണ് അക്ഷറിന് വിശ്രമം നല്‍കിയത്. രാഹുലും അക്ഷറും ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയും പരിശീലനവും നടത്തി തിരിച്ചെത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

ഈ മാസം 16നാണ് ടി20 പരമ്പര ആരംഭിക്കുന്നത്. രണ്ടാം മത്സരം 18നും മൂന്നാം മത്സരം 20നും നടക്കും. മൂന്ന് മത്സരത്തിനും കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍ മൈതാനമാണ് വേദിയാവുന്നത്. ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയതിനാല്‍ത്തന്നെ ടി20 പരമ്പരയിലൂടെ പകരം വീട്ടാനാവും സന്ദര്‍ശകരായ വെസ്റ്റ് ഇന്‍ഡീസ് ശ്രമിക്കുക. ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് കടുത്ത വെല്ലുവിളി തന്നെയാണ്.

1

നായകനായി രോഹിത് ശര്‍മ തന്നെയുണ്ടാവും. ഒന്നാം ഏകദിനത്തില്‍ അര്‍ധ സെഞ്ച്വറിയോടെ തിളങ്ങിയെങ്കിലും പിന്നീടുള്ള രണ്ട് മത്സരത്തിലും അദ്ദേഹം ബാറ്റുകൊണ്ട് നിരാശപ്പെടുത്തിയിരുന്നു. യുവ വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ഇഷാന്‍ കിഷനെയും ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്. മുഖ്യ വിക്കറ്റ് കീപ്പറായി റിഷഭ് പന്തും ടീമിലുണ്ട്. മധ്യനിരയില്‍ സൂര്യകുമാര്‍ യാദവും ശ്രേയസ് അയ്യരും അവസരം തേടി ടീമിലുണ്ട്.

ഏകദിന പരമ്പരയില്‍ നിന്ന് ഇന്ത്യ തഴഞ്ഞ വെങ്കിടേഷ് അയ്യരെ ടി20 പരമ്പരയിലേക്ക് പരിഗണിച്ചിട്ടുണ്ട്. പേസ് ഓള്‍റൗണ്ടറായ വെങ്കടേഷ് ന്യൂസീലന്‍ഡ് പരമ്പരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നിരാശപ്പെടുത്തിയിരുന്നു. ഹര്‍ദിക് പാണ്ഡ്യ പുറത്തുള്ളതിനാല്‍ത്തന്നെ വെടിക്കെട്ട് ഫിനിഷര്‍ റോളിലേക്ക് വെങ്കടേഷിന് തന്നെ അവസരം ലഭിക്കും. പേസ് ഓള്‍റൗണ്ടര്‍മാരായി ദീപക് ചഹാറും ശര്‍ദുല്‍ ഠാക്കൂറും ടീമില്‍ സ്ഥാനം നിലനിര്‍ത്തി.

2

സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ടി20 പരമ്പരയിലേക്കും പരിഗണിച്ചിട്ടില്ല. പരിക്കില്‍ നിന്ന് പൂര്‍ണ്ണമായും മോചിതനാവാന്‍ അദ്ദേഹത്തിന് അല്‍പ്പം കൂടി വിശ്രമം വേണ്ടിവരും. സ്പിന്‍ നിരയില്‍ യുസ് വേന്ദ്ര ചഹാല്‍ സ്ഥാനം പിടിച്ചപ്പോള്‍ കുല്‍ദീപ് യാദവിന് അവസരമില്ല. രവി ബിഷ്‌നോയ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരും ടീമിലുണ്ട്. പേസ് നിരയിലേക്ക് ജസ്പ്രീത് ബുംറ മടങ്ങിയെത്തിയിട്ടില്ല. സീനിയര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനൊപ്പം ഹര്‍ഷല്‍ പട്ടേല്‍, ആവേഷ് ഖാന്‍, മുഹമ്മദ് സിറാജ് എന്നിവരും സ്‌പെഷ്യലിസ്റ്റ് പേസര്‍മാരായി ഉണ്ടാവും.

3

രവി ബിഷ്‌നോയിയെ ഏകദിന പരമ്പരയിലേക്കും പരിഗണിച്ചെങ്കിലും അരങ്ങേറ്റത്തിന് അവസരം നല്‍കിയിരുന്നില്ല. ടി20 പരമ്പരയില്‍ ബിഷ്‌നോയ്ക്ക് അരങ്ങേറ്റം ലഭിക്കാന്‍ സാധ്യതയുണ്ട്. ഓപ്പണിങ്ങില്‍ റുതുരാജിന് അവസരം ലഭിക്കുമോയെന്നത് കണ്ടറിയണം. ഇഷാന്‍ കിഷന്‍ ഉള്ളപ്പോള്‍ നായകന്‍ രോഹിത്ത് കൂടുതല്‍ താല്‍പ്പര്യം കാട്ടുക ഇഷാനിലാവും. എന്നാല്‍ മികച്ച ഫോമിലുള്ള റുതുരാജിനെ ഇനിയും അവസരം കൊടുക്കാതെ മാറ്റിനിര്‍ത്തുക എളുപ്പമാവില്ല.

4

വെങ്കടേഷ് അയ്യരെ മാറ്റി ദീപക് ഹൂഡക്ക് മധ്യനിരയില്‍ സ്ഥാനം ലഭിക്കാനും സാധ്യതയുണ്ട്. ഏകദജിന പരമ്പരയില്‍ തിളങ്ങാന്‍ ഹൂഡക്കായിരുന്നു. പാര്‍ട് ടൈം സ്പിന്നറെന്ന നിലയിലും ടീമിന് ഉപകാരിയാണ് ഹൂഡ. എന്നാല്‍ മീഡിയം പേസറെന്ന നിലയിലും പവര്‍ ഹിറ്റര്‍ എന്ന നിലയിലും വെങ്കടേഷിന് മുന്‍തൂക്കം നല്‍കാനും സാധ്യതയുണ്ട്.

ഇന്ത്യ ടീം: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, വെങ്കടേഷ് അയ്യര്‍, ദീപക് ചഹാര്‍, ശര്‍ദുല്‍ ഠാക്കൂര്‍, രവി ബിഷ്‌നോയ്, യുസ് വേന്ദ്ര ചഹാല്‍, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍. ആവേഷ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, റുതുരാജ് ഗെയ്ക് വാദ്, ദീപക് ഹൂഡ.

Story first published: Friday, February 11, 2022, 19:36 [IST]
Other articles published on Feb 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+