IND vs WI T20: 73 റണ്‍സ്, കോലിയെ കാത്ത് വമ്പന്‍ റെക്കോഡ്, ഗുപ്റ്റിലിനെ മറികടന്ന് ടി20 രാജാവാകാം

കൊല്‍ക്കത്ത: ഏകദിന പരമ്പര തൂത്തുവാരിയതിന് പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെതിരാ ടി20 പരമ്പരയും സ്വന്തമാക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരക്ക് ഇന്ന് തുടക്കമാവാനിരിക്കെ വമ്പന്‍ റെക്കോഡ് സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് വിരാട് കോലി. മോശം ഫോമിലായിരുന്ന കോലിക്ക് 73 റണ്‍സുകൂടി നേടാനായാല്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ മറികടന്ന് അന്തരാഷ്ട്ര ക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്തെത്താനാവും.

നിലവില്‍ 95 മത്സരത്തില്‍ നിന്ന് 52.04 ശരാശരിയില്‍ 3227 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. 112 മത്സരത്തില്‍ നിന്ന് 32.66 ശരാശരിയില്‍ 3299 റണ്‍സ് നേടിയ മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് ഈ റെക്കോഡില്‍ തലപ്പത്ത്. രണ്ട് സെഞ്ച്വറിയും 20 അര്‍ധ സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. രോഹിത് ശര്‍മ 119 മത്സരത്തില്‍ നിന്ന് 3197 റണ്‍സുമായി മൂന്നാം സ്ഥാനത്താണ്. നാല് സെഞ്ച്വറിയും 26 അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യന്‍ നായകന്‍ നേടിയത്. ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചാണ് അഞ്ചാം സ്ഥാനത്ത്. 2676 റണ്‍സാണ് ഫിഞ്ച് നേടിയത്. രണ്ട് സെഞ്ച്വറിയും 15 അര്‍ധ സെഞ്ച്വറിയുമാണ്. ഫിഞ്ചിന്റെ പേരിലുള്ളത്.

സമീപകാലത്തായി മോശം ഫോമിലാണ് കോലി. എന്നാല്‍ ശക്തമായി തിരിച്ചുവരാനുള്ള മികവ് അദ്ദേഹത്തിനുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കോലി അധിക സമയം പരിശീലനം നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് ബാറ്റിങ്ങില്‍ ഫോം കണ്ടെത്തി തിരിച്ചുവരാന്‍ സഹായിക്കുമോയെന്ന് കണ്ടറിയാം. ഏകദിനത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ കോലിക്ക് ഏകദിനത്തില്‍ മിന്നും പ്രകടനം നടത്തേണ്ടത് അഭിമാന പ്രശ്‌നമാണെന്ന് പറയാം.
മറ്റ് ചില റെക്കോഡുകളും ഈ ടി20 പരമ്പരയിലൂടെ കാത്തിരിക്കുന്നുണ്ട്. മൂന്ന് വിക്കറ്റ് കൂടി നേടിയാല്‍ ബുംറയെ മറികടന്ന് (66 വിക്കറ്റ്) ടി20യിലെ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തെത്താന്‍ ചഹാലിനാവും. മൂന്ന് മത്സരങ്ങളില്‍ നിന്ന് ചഹാലിന് ഈ നേട്ടത്തിലേക്കെത്താനാവും. നിലവില്‍ 519 റണ്‍സാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20യില്‍ രോഹിത് ശര്‍മയുടെ പേരിലുള്ളത്. 22 റണ്‍സ് കൂടി നേടിയാല്‍ ബാബര്‍ ആസമിനെ (541) മറികടന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരേ കൂടുതല്‍ ടി20 റണ്‍സെന്ന നേട്ടത്തിലെത്താന്‍ രോഹിത്തിനാവും.

വെസ്റ്റ് ഇന്‍ഡീസ് നായകന്‍ കരെണ്‍ പൊള്ളാര്‍ഡ് മൂന്ന് സിക്‌സുകൂടി നേടിയാല്‍ ഗ്ലെന്‍ മാക്‌സ് വെല്‍ (28), എവിന്‍ ലൂയിസ് (28) എന്നിവരെ മറികടന്ന് ഇന്ത്യക്കെതിരേ കൂടുതല്‍ ടി20 സിക്‌സെന്ന റെക്കോഡ് സ്വന്തമാക്കാന്‍ പൊള്ളാര്‍ഡിനാവും. രണ്ട് സിക്‌സുകൂടി നേടിയാല്‍ ടി20യില്‍ 100 സിക്‌സ് പൂര്‍ത്തിയാക്കാനും അദ്ദേഹത്തിന് സാധിക്കും. ഇന്ത്യയുടെ ശ്രേയസ് അയ്യര്‍ നാല് ബൗണ്ടറി കൂടി നേടിയാല്‍ ടി20യില്‍ 50 ബൗണ്ടറി പൂര്‍ത്തിയാക്കും. ആദ്യ മത്സരത്തിലൂടെ മുഹമ്മദ് ഹഫീസിനെ (119) മറികടന്ന് കൂടുതല്‍ ടി20 മത്സരം കളിച്ച രണ്ടാമത്തെ താരമെന്ന നേട്ടത്തിലേക്കെത്താന്‍ രോഹിത്തിനാവും.

വിരാട് കോലി രണ്ട് സിക്‌സുകള്‍ കൂടി നേടിയാല്‍ ഷെയ്ന്‍ വാട്‌സനെ (18) മറികടന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരേ കൂടുതല്‍ ടി20 സിക്‌സറുള്ള മൂന്നാമത്തെ താരമെന്ന നേട്ടത്തിലേക്കെത്താനാവും. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ആറ് ബൗണ്ടറി കൂടി നേടിയാല്‍ ടി20യില്‍ 50 ബൗണ്ടറികള്‍ പൂര്‍ത്തിയാക്കും. നിക്കോളാസ് പുരാന്‍ നാല് സിക്‌സുകള്‍ കൂടി നേടിയാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സിക്‌സ് പൂര്‍ത്തിയാക്കും. കൂടാതെ 42 റണ്‍സ് കൂടി നേടിയാല്‍ വിദേശ ടി20 മത്സരങ്ങളില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കാനും സാധിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications