Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: രാഹുല്‍ അഞ്ചാമനാവട്ടെ, രോഹിത്തിനൊപ്പം ഇഷാന്‍ ഓപ്പണറാവണം- ഹര്‍ഭജന്‍ സിങ്

1

മുംബൈ: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരക്ക് ഇന്ന് തുടക്കമാവുകയാണ്. ഏകദിന പരമ്പര തൂത്തുവാരിയ ഇന്ത്യ മൂന്ന് മത്സര ടി20 പരമ്പരയും സ്വന്തമാക്കാമെന്ന വലിയ പ്രതീക്ഷയിലാണുള്ളത്. ഈ വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ ഓരോ ടി20 മത്സരങ്ങളും ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. 2021ലെ ടി20 ലോകകപ്പില്‍ കുന്നോളം പ്രതീക്ഷകളുമായിപ്പോയി തീര്‍ത്തും നിരാശപ്പെടുത്തിയ ഇന്ത്യ ഇത്തവണ വലിയൊരു തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്.

രോഹിത് ശര്‍മയെന്ന പുതിയ നായകന് കീഴില്‍ ഇന്ത്യ വാനോളം സ്വപ്‌നം കാണുന്നുണ്ട്. എന്നാല്‍ ടീം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് മധ്യനിര ബാറ്റിങ്ങാണ്. ടോപ് ഓഡറിന് തകര്‍ച്ച നേരിട്ടാല്‍ ടീം വലിയ തകര്‍ച്ചയിലേക്കെത്തുന്ന അവസ്ഥ. മധ്യനിരയില്‍ ടീമിന് വിശ്വസ്തരായ രക്ഷകരെ ആവിശ്യമാണ്. നാല്, അഞ്ച് നമ്പറുകളില്‍ മികച്ച താരങ്ങളെ എത്തിക്കുകയെന്നതാണ് അതില്‍ പ്രധാനം.

1

നിലവില്‍ നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് കളിക്കുമ്പോള്‍ അഞ്ചാം നമ്പറില്‍ റിഷഭ് പന്താണെത്തുന്നത്. സൂര്യ ഭേദപ്പെട്ട് നില്‍ക്കുന്നുണ്ടെങ്കിലും റിഷഭിന് പ്രതീക്ഷക്കൊത്ത് ബാറ്റിങ്ങില്‍ ഉയരാനാവുന്നില്ല. ഈ അവസരത്തില്‍ മികച്ചൊരു നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്‍ ഓള്‍റൗണ്ടറായ ഹര്‍ഭജന്‍ സിങ്. ഏകദിനത്തില്‍ കെ എല്‍ രാഹുല്‍ അഞ്ചാം നമ്പറില്‍ കളിക്കാറുണ്ട്. അതുകൊണ്ട് തന്നെ ടി20യില്‍ രാഹുല്‍ അഞ്ചാം നമ്പറില്‍ കളിക്കണമെന്നാണ് ഹര്‍ഭജന്‍ അഭിപ്രായപ്പെട്ടത്. രോഹിത്തിനൊപ്പം ഇഷാന്‍ കിഷനെ ഓപ്പണറാക്കണമെന്ന നിര്‍ദേശവും ഹര്‍ഭജന്‍ മുന്നോട്ട് വെക്കുന്നു.

2

'എന്റെ അഭിപ്രായത്തില്‍ ഇഷാന്‍ കിഷന്‍ പാകപ്പെടാന്‍ കാത്തിരിക്കേണ്ട. ഇതിനോടകം മികവ് തെളിയിച്ചിട്ടുള്ള താരമാണവന്‍. അവനെ കളിപ്പിക്കണം. പ്ലേയിങ് 11ല്‍ നിന്ന് മാറ്റിനിര്‍ത്തരുത്. കദിനത്തില്‍ കെ എല്‍ രാഹുലിനെ അഞ്ചാം നമ്പറില്‍ കളിപ്പിക്കാമെങ്കില്‍ ടി20യില്‍ എന്തുകൊണ്ട് ആയിക്കൂടാ. രാഹുല്‍ ഏകദിനത്തില്‍ മധ്യനിരയിലേക്കെത്തുമ്പോള്‍ വലിയ ഷോട്ടുകള്‍ കളിക്കാന്‍ സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അവന്‍ അഞ്ചാം നമ്പറില്‍ കളിച്ചാല്‍ അതൊരു മികച്ച നീക്കമാവും. ഇന്ത്യയുടെ മധ്യനിര ശക്തമാവും. ആദ്യ ആറ് ഓവറിനുള്ളില്‍ 40-60 റണ്‍സ് അടിക്കണമെങ്കില്‍ ഭയമില്ലാതെ കളിക്കുന്ന ഓപ്പണറെ ആവിശ്യമാണ്. ഇഷാന്‍ കിഷനെപ്പോലൊരു താരത്തെയാണ് അവിടെ വേണ്ടത്' - ഹര്‍ഭജന്‍ പറഞ്ഞു.

3

രോഹിത്തും രാഹുലും ഓപ്പണിങ്ങിലേക്കെത്തുമ്പോള്‍ രണ്ട് പേരും വലം കൈയന്‍ ബാറ്റ്‌സ്മാന്‍മാരാണെന്ന പ്രശ്‌നവുമുണ്ട്. ഇത് എതിരാളികള്‍ക്ക് ഫീല്‍ഡ് സെറ്റ് ചെയ്യല്‍ എളുപ്പമാക്കുന്നു. എന്നാല്‍ ഇടം കൈയനായ ഇഷാനെത്തിയാല്‍ ആ പ്രശ്‌നത്തിന് പരിഹാരമാവും. വെടിക്കെട്ട് പ്രകടനം നടത്താന്‍ ഇഷാന്‍ മിടുക്കനാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സില്‍ രോഹിത്തിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത് ദേശീയ ടീമിലെ ഓപ്പണിങ് കൂട്ടുകെട്ടിലും സഹായിക്കും.

2020തൊട്ടുള്ള ഐപിഎല്ലിലെ ഓപ്പണറായുള്ള ഇഷാന്റെ റെക്കോഡ് പരിശോധിച്ചാല്‍ അതി ഗംഭീരമെന്നേ പറയാനാവു. കാരണം 10 ഇന്നിങ്‌സില്‍ നിന്ന് 454 റണ്‍സാണ് അദ്ദേഹം നേടിയത്. 65ന് മുകളില്‍ ശരാശരിയില്‍ കളിച്ച ഇഷാന്റെ സ്‌ട്രൈക്കറേറ്റ് 160 ആണ്. അഞ്ച് അര്‍ധ സെഞ്ച്വറിയും ഈ സമയത്ത് നേടിയിട്ടുണ്ട്. രാഹുല്‍ വെടിക്കെട്ട് പ്രകടനം നടത്താന്‍ കെല്‍പ്പുള്ളവനാണെങ്കിലും നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കുന്ന സ്വഭാവക്കാരനല്ല. നിലയുറപ്പിച്ച് ആഞ്ഞടിക്കുന്ന താരമായതിനാല്‍ ഓപ്പണിങ്ങില്‍ ഇഷാനെപ്പോലൊരു പിഞ്ച് ഹിറ്ററെ എത്തിക്കേണ്ടത് അനിവാര്യമാണ്.

4

ഓപ്പണിങ്ങിലെ രാഹുലിന്റെ പ്രകടനത്തെ ഹര്‍ഭജന്‍ പ്രശംസിക്കുകയും ചെയ്തു. ഐപിഎല്ലില്‍ നിരവധി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ രാഹുലിനായിട്ടുണ്ടെന്നാണ് ഹര്‍ഭജന്‍ പറഞ്ഞത്. എന്നാല്‍ വലിയ സ്‌കോര്‍ നേടുന്നുണ്ടെങ്കിലും സ്‌ട്രൈക്കറേറ്റും പരിഗണിക്കേണ്ട കാര്യമാണെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു. നിലവിലെ സാഹചര്യത്തില്‍ രാഹുലിനെ മധ്യനിരയിലേക്ക് പരിഗണിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് തന്നെ പറയാം.

Story first published: Tuesday, February 15, 2022, 15:38 [IST]
Other articles published on Feb 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+