Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI T20: 'ഇനി റുതുരാജിനെ കളിപ്പിക്കേണ്ട', പകരം എന്ത് ചെയ്യണം ? നിര്‍ദേശിച്ച് വസിം ജാഫര്‍

1
'No point giving Ruturaj Gaikwad one game’ – Wasim Jaffer | Oneindia Malayalam

കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരക്ക് പിന്നാലെ ടി20 പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. മൂന്ന് മത്സര ടി20 പരമ്പരയിലെ ആദ്യ മത്സരം ആറ് വിക്കറ്റിനും രണ്ടാം മത്സരം 8 റണ്‍സിനുമാണ് ഇന്ത്യ വിജയിച്ചത്. മൂന്നാം മത്സരം 20നാണ് നടക്കാന്‍ പോകുന്നത്. ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യയുടെ പ്ലേയിങ് 11ല്‍ റുതുരാജ് ഗെയ്ക് വാദിന് അവസരം ഇല്ലായിരുന്നു. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മക്കൊപ്പം ഇഷാന്‍ കിഷനാണ് രണ്ട് മത്സരത്തിലും അവസരം ലഭിച്ചത്.

1

മൂന്നാം മത്സരത്തില്‍ ഇന്ത്യ റുതുരാജിനെ പരിഗണിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. വിരാട് കോലിയും റിഷഭ് പന്തും മൂന്നാം മത്സരത്തില്‍ കളിക്കുന്നില്ലെന്നുറപ്പായതിനാല്‍ റുതുരാജിനെ ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിക്കാനുള്ള സാധ്യത കൂടുതലാണ്. ഇപ്പോഴിതാ ഇന്ത്യ മൂന്നാം മത്സരത്തിലേക്ക് മാത്രമായി വസിം ജാഫറെ കളിപ്പിക്കേണ്ടെന്ന് അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫര്‍.

1


ഒരു മത്സരത്തില്‍ മാത്രമായി റുതുരാജിനെ കളിപ്പിക്കേണ്ടെന്നും ശ്രീലങ്കന്‍ പരമ്പരയില്‍ മുഴുവന്‍ മത്സരങ്ങളിലും കളിപ്പിച്ചാല്‍ മതിയെന്നാണ് വസിം ജാഫര്‍ അഭിപ്രായപ്പെടുന്നത്. 'ഇഷാന്‍ കിഷന് ഇന്ത്യ ഒരു മത്സരത്തില്‍ക്കൂടി അവസരം നല്‍കേണ്ടതായുണ്ട്. അതുകൊണ്ട് തന്നെ മൂന്നാം മത്സരത്തില്‍ ഇഷാന്‍ കളിക്കണം. എന്നാല്‍ ശ്രീലങ്കന്‍ പരമ്പരയിലെ എല്ലാ മത്സരങ്ങളിലും റുതുരാജിന് അവസരം നല്‍കുന്നതിനെപ്പറ്റി കാര്യമായി ആലോചിക്കേണ്ടതായുണ്ട്. ഒരു മത്സരത്തില്‍ മാത്രം അവന് അവസരം നല്‍കുന്നതില്‍ യാതൊരു കാര്യവുമില്ല. താരങ്ങള്‍ക്ക് തുടര്‍ച്ചയെന്നത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ അവന് ശ്രീലങ്കന്‍ പരമ്പരയില്‍ മുഴുവന്‍ മത്സരങ്ങളിലും അവസരം നല്‍കേണ്ടതാണ്'- വസിം ജാഫര്‍ പറഞ്ഞു.

2

ഐപിഎല്ലിന്റെ അവസാന സീസണിലെ ഓറഞ്ച് ക്യാപ്പിനുടമയാണ് റുതുരാജ് ഗെയ്ക് വാദ്. ഇതിന് ശേഷം നടന്ന ആഭ്യന്തര ക്രിക്കറ്റിലും അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ ഇന്ത്യ ഇതുവരെ പ്ലേയിങ് 11ല്‍ താരത്തില്‍ വിശ്വാസം അര്‍പ്പിച്ചിട്ടില്ല. ഓപ്പണിങ്ങില്‍ രോഹിത്തിനൊപ്പം ഇഷാന്‍ കിഷനാണ് ഇന്ത്യ അവസരം നല്‍കിയത്. മൂന്നാം മത്സരത്തില്‍ മാത്രമായി റുതുരാജിനെ പരിഗണിക്കരുതെന്നാണ് ജാഫര്‍ പറയുന്നത്.

ആദ്യ രണ്ട് മത്സരത്തിലും നിരാശപ്പെടുത്തിയ ഇഷാന്‍ കിഷന് ജാഫര്‍ പിന്തുണയും അറിയിച്ചു. പെട്ടെന്ന് തഴയപ്പെടേണ്ട താരമല്ലെന്നും കൂടുതല്‍ അവസരം അദ്ദേഹം അര്‍ഹിക്കുന്നുവെന്നുമാണ് ജാഫര്‍ പറഞ്ഞത്. 'ഇഷാന്‍ കിഷന്റെ കാര്യത്തില്‍ നമ്മള്‍ കൂടുതല്‍ ക്ഷമ കാട്ടേണ്ടതായുണ്ട്. അവന്‍ എത്രത്തോളം പ്രതിഭയുള്ള താരമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ടി20, ഏകദിന അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടിയ അവന്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പവും മികച്ച റെക്കോഡ് നേടിയിട്ടുണ്ട്.

3

രണ്ടാം മത്സരത്തില്‍ പന്തിന് നല്ല സ്വിങ് ലഭിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവനെ തെറ്റ് പറയാനാവില്ല. രോഹിത് ശര്‍മ പോലും പ്രയാസപ്പെടുന്നത് കണ്ടതാണ്. ഓരോ പന്തില്‍ ഓരോ റണ്‍സ് എന്ന നിലയിലാണ് അവന്‍ ബാറ്റ് ചെയ്തത്. അവനെ സ്വതന്ത്ര്യനായിട്ട് വിട്ടാല്‍ അവന് മികച്ച പ്രകടനത്തിലേക്ക് എത്താനാവും' - ജാഫര്‍ പറഞ്ഞു. ആദ്യ മത്സരത്തില്‍ 42 പന്തില്‍ 35 റണ്‍സാണ് ഇഷാന്‍ നേടിയത്. രണ്ടാം മത്സരത്തില്‍ 10 പന്തില്‍ രണ്ട് റണ്‍സും.

4

കോലിയുടെ ഫോമിനെയും വസിം ജാഫര്‍ പ്രശംസിച്ചു. ' കോലി മികച്ച ഫോമിലേക്കെത്തിയത് സന്തോഷം നല്‍കുന്ന കാഴ്ചയാണ്. ഉറച്ച മനോഭാവത്തോടെയാണ് അവന്‍ ബാറ്റ് ചെയ്തത്. കറെണ്‍ പൊള്ളാര്‍ഡ് അറ്റാക്കിങ് ഫീല്‍ഡ് ഒരുക്കിയത് എന്തിനെന്ന് മനസിലാകുന്നില്ല. കോലി ഇതിനോട് മനോഹരമായാണ് പ്രതികരിച്ചത്. ഏറെ നാളുകളായി സെഞ്ച്വറിയില്ലാത്തത് അവനെ പ്രയാസപ്പെടുത്തുന്നു. ഇങ്ങനെ ബാറ്റ് ചെയ്താല്‍ മൂന്നക്കത്തിലേക്കെത്താന്‍ അവന് അധികം സമയം വേണ്ടിവരുമെന്ന് കരുതുന്നില്ല' - ജാഫര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, February 20, 2022, 8:44 [IST]
Other articles published on Feb 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+