Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന് എത്ര മാര്‍ക്ക്? സുനില്‍ ഗവാസ്‌കര്‍ പറയുന്നു

1

മുംബൈ: 1000ാം ഏകദിനമെന്ന ചരിത്ര നേട്ടം ഇന്ത്യ ഗംഭീര വിജയത്തോടെയാണ് ആഘോഷിച്ചത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. സ്ഥിര ഏകദിന നായകനെന്ന നിലയിലേക്ക് രോഹിത് ശര്‍മ എത്തിയ ശേഷമുള്ള ആദ്യത്തെ മത്സരമായിരുന്നു ഇത്. സന്ദര്‍ശകരെ നിലം തൊടാന്‍ അനുവദിക്കാതിരുന്ന ഇന്ത്യ സര്‍വാധിപത്യ ജയമാണ് നേടിയത്. നായകനെന്ന നിലയില്‍ ശ്രദ്ധേയ പ്രകടനം തന്നെയാണ് രോഹിത് നടത്തിയതെന്ന് പറയാം. മികച്ച ഫീല്‍ഡിങ്, ബൗളിങ് മാറ്റങ്ങളും ഡിആര്‍എസിന്റെ ഫലപ്രദമായ ഉപയോഗവുമെല്ലാം ആദ്യ മത്സരത്തില്‍ രോഹിത്തിന്റെ നായകനെന്ന നിലയിലെ പ്രകടനത്തെ കൂടുതല്‍ മികവുറ്റതാക്കി.

1

ബാറ്റുകൊണ്ടും മോശമാക്കിയില്ല. വലിയ ഇടവേളക്ക് ശേഷം ഏകദിനം കളിക്കാനിറങ്ങിയ രോഹിത് 51 പന്തുകള്‍ നേരിട്ട് 60 റണ്‍സുമായാണ് പുറത്തായത്. 10 ഫോറും ഒരു സിക്‌സുമാണ് രോഹിത് പറത്തിയത്. ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്നു രോഹിത്. ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ പരിഹരിച്ചുള്ള തിരിച്ചുവരവില്‍ നായകനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ രോഹിത്തിന് സാധിച്ചു.

1

ഇപ്പോഴിതാ ഒന്നാം ഏകദിനത്തില്‍ നായകനായുള്ള രോഹിത്തിന്റെ പ്രകടനത്തിന് മാര്‍ക്ക് നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സുനില്‍ ഗവാസ്‌കര്‍. 'ഇത്തരമൊരു മികച്ച തുടക്കം തന്നെയാണ് അവന് ലഭിക്കേണ്ടിയിരുന്നത്. ടോസ് ഇട്ടപ്പോള്‍ പൊള്ളാര്‍ഡ് വിളിച്ചത് തെറ്റായിരുന്നു. അതില്‍ നിന്ന് തന്നെ ഇന്ത്യയുടെ തുടക്കം നല്ലതായിരുന്നു.

നല്ല കാര്യങ്ങള്‍ക്ക് നല്ല തുടക്കം അത്യാവശ്യമാണെന്ന് ഓര്‍ക്കുക. ബാറ്റുകൊണ്ട് സ്‌കോര്‍ ചെയ്ത് ടീമിന്റെ വിജയത്തിന്റെ മുന്നില്‍ത്തന്നെ നിന്നു. ഇതാണ് ബാറ്റിങ്. ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും വരുത്തിയ മാറ്റങ്ങളും മികച്ചതായിരുന്നു. എല്ലാ കാര്യങ്ങളും ശരിയായിവന്നെന്നാണ് പറയാനുള്ളത്. രോഹിത്തിന്റെ നായകനായുള്ള പ്രകടനത്തിന് 10ല്‍ എത്രമാര്‍ക്കെന്ന് ചോദിച്ചാല്‍ 9.99 എന്നാവും ഞാന്‍ പറയുക.'-സുനില്‍ ഗവാസ്‌കര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് സംസാരിക്കവെ പറഞ്ഞു.

2

സമ്മര്‍ദ്ദത്തിന് അടിമപ്പെടാത്ത നായകനാണ് താനെന്ന് ഇതിന് മുമ്പ് തന്നെ രോഹിത് തെളിയിച്ചതാണ്. ശാന്തതയോടെ കാര്യങ്ങള്‍ ചെയ്യുന്ന രോഹിത്ത് ബാറ്റിങ്ങില്‍ തന്റെ വെടിക്കെട്ട് തുടര്‍ന്നു. കോലിയെ മാറ്റി രോഹിത്തിനെ ഏകദിന നായകസ്ഥാനത്തേക്കെത്തിച്ചപ്പോള്‍ വിമര്‍ശിച്ച വിരോധികളുടെ വായടപ്പിക്കുന്ന പ്രകടനം തന്നെയാണ് ആദ്യ മത്സരത്തില്‍ രോഹിത് കാഴ്ചവെച്ചിരിക്കുന്നത്. നായകനായും ബാറ്റ്‌സ്മാനായും പിഴവുകളില്ലായിരുന്ന രോഹിത്തിന് 100ല്‍ 100 മാര്‍ക്ക് തന്നെ നല്‍കാം.

ആദ്യ ഏകദിനത്തിലൂടെ നിരവധി റെക്കോഡുകളും സ്വന്തമാക്കാന്‍ രോഹിത്തിനായി. വെസ്റ്റ് ഇന്‍ഡീസിനെതിരേ കൂടുതല്‍ ഏകദിന റണ്‍സ് നേടുന്നവരില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡിനെ മറികടന്ന് രോഹിത് രണ്ടാം സ്ഥാനത്തേക്കെത്തി. വിരാട് കോലിയാണ് ഈ റെക്കോഡില്‍ തലപ്പത്ത്. കൂടാതെ വീരേന്ദര്‍ സെവാഗിനെ മറികടന്ന് ഇന്ത്യയുടെ ഏകദിന ഓപ്പണര്‍മാരില്‍ കൂടുതല്‍ റണ്‍സ് നേടുന്ന മൂന്നാമത്തെ താരമാവാനും രോഹിത്തിനായി.

3

ക്യാപ്റ്റനാവുമ്പോള്‍ രോഹിത്തിന്റെ ബാറ്റിങ് പ്രകടനം കൂടുതല്‍ മെച്ചപ്പെടുന്നുണ്ടെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാവുന്നത്. നായകനെന്ന നിലയില്‍ രോഹിത്തിന്റെ ഏകദിന ശരാശരി 75.37ഉും സ്‌ട്രൈക്കറേറ്റ് 99.01 ഉുമാണ്. താരമെന്ന നിലയില്‍ 47.85 ശരാശരിയും 88.42 സ്‌ട്രൈക്കറേറ്റുമാണ് രോഹിത്തിനുള്ളത്. കണക്ക് പ്രകാരം നായകനാവുമ്പോഴാണ് രോഹിത്തിന് കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാവുന്നതെന്ന് വ്യക്തം.

4

ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ നാണംകെട്ട ഇന്ത്യക്ക് വെസ്റ്റ് ഇന്‍ഡീസ് പരമ്പര അഭിമാന പോരാട്ടമാണ്. എന്ത് വിലകൊടുത്തും പരമ്പര അലമാരയിലെത്തിക്കാനുറച്ചാണ് ഇന്ത്യ ഇറങ്ങിയത്. മൂന്ന് മത്സര പരമ്പരയില്‍ അടുത്ത മത്സരം കൂടി ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്കാവും. ഇതിന് ശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയും ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ കളിക്കുന്നുണ്ട്. ആറ് മത്സരങ്ങളും ജയിച്ച് പരമ്പര തൂത്തുവാരാന്‍ രോഹിത്തിനും സംഘത്തിനുമാവുമോയെന്നത് കാത്തിരുന്ന് കാണാം.

Story first published: Monday, February 7, 2022, 21:16 [IST]
Other articles published on Feb 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+