Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: മാറ്റിനിര്‍ത്തരുത്, റിഷി ധവാനെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കണം- നിര്‍ദേശിച്ച് ഗവാസ്‌കര്‍

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം രോഹിത് ശര്‍മയെന്ന നായകന് കീഴില്‍ പുതിയ സ്വപ്‌നങ്ങള്‍ കാണുകയാണ്. വിരാട് കോലിയെ മാറ്റി രോഹിത് ശര്‍മയെ ഇന്ത്യ പരിമിത ഓവര്‍ ടീമിന്റെ നായകനാക്കിയപ്പോള്‍ ലക്ഷ്യം ഐസിസി കിരീടമാണ്. ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കുന്നുണ്ട്. പിന്നാലെ അടുത്ത വര്‍ഷം ഏകദിന ലോകകപ്പും വരാനിരിക്കുന്നു. ഈ രണ്ട് കിരീടവും ഇന്ത്യ അതിയായി സ്വപ്‌നം കാണുന്നുണ്ട്. അതിനുള്ള പദ്ധതികള്‍ ഇപ്പോള്‍ത്തന്നെ നടത്തുന്നുമുണ്ട്.

എന്നാല്‍ ഇന്ത്യന്‍ ടീമിലെ പ്രധാന പ്രശ്‌നങ്ങളിലൊന്ന് മികച്ച പേസ് ഓള്‍റൗണ്ടര്‍മാരുടെ അഭാവമാണ്. ഹര്‍ദിക് പാണ്ഡ്യ മാറി നിന്നപ്പോള്‍ തല്‍സ്ഥാനത്തേക്ക് വിശ്വസ്തനെന്ന് വിളിക്കാവുന്ന മറ്റൊരു താരത്തിനെ കൊണ്ടുവരാന്‍ ഇന്ത്യക്കായിട്ടില്ല. ശര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചഹാര്‍ എന്നിവരെല്ലാം ബൗളിങ്ങിനുമൊപ്പം ബാറ്റും ചെയ്യാന്‍ കെല്‍പ്പുള്ളവരാണ്. എന്നാല്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ എത്രമാത്രം വിശ്വസിക്കാമെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്.

1

ഇപ്പോഴിതാ ഇന്ത്യ മീഡിയം പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ റിഷി ധവാനെ ടീമിലേക്ക് പരിഗണിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍. റിഷി ധവാന്‍ ഇന്ത്യന്‍ ടീമിലേക്കെത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇതിന് മുമ്പ് തന്നെ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ടുള്ള താരമാണ് റിഷി ധവാന്‍. എന്നാല്‍ അധികം അവസരം ലഭിച്ചില്ല. ടീമിലെ സ്ഥാനം നഷ്ടമായതിന് ശേഷം തിരിച്ചുവരാന്‍ അദ്ദേഹത്തിനായില്ല.

'റിഷി ധവാന്‍ നേരത്തെ ഇന്ത്യക്കുവേണ്ടി കളിച്ചിട്ടുള്ള താരമാണ്. അഞ്ച്-ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണത്. ഇപ്പോഴത്തെ അവന്റെ പ്രകടനം നോക്കുക. ഇന്ത്യക്ക് മികച്ചൊരു പേസ് ഓള്‍റൗണ്ടറെ ഇപ്പോള്‍ ആവിശ്യമാണ്. ഇന്ത്യയുടെ ലോകകപ്പിലെയും ഐസിസി കിരീട നേട്ടങ്ങളുടെയും പിന്നില്‍ ഓള്‍റൗണ്ടര്‍മാരുടെ പങ്കിനെക്കുറിച്ച് നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്.

1

1983, 1985, 2011, 2011ലൊക്കെ നമ്മള്‍ അത് കണ്ടതാണ്. കൂടുതല്‍ ഓള്‍റൗണ്ടര്‍മാര സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കേണ്ടതാണ്. ഇപ്പോഴത്തെ റിഷി ധവാന്റെ ഫോം പരിഗണിക്കുമ്പോള്‍ തീര്‍ച്ചയായും അവന് അവസരം നല്‍കണമെന്നാണ് എനിക്ക് പറയാനുള്ളത്. ആറാം നമ്പറിലോ ഏഴാം നമ്പറിലോ മികച്ച ബാറ്റിങ് പ്രകടനം നടത്താന്‍ സാധിക്കുന്ന വിശ്വസ്തനായ ഓള്‍റൗണ്ടറെ ഇന്ത്യക്ക് ഇപ്പോള്‍ ആവിശ്യമാണ്' -സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

ഹര്‍ദിക് പാണ്ഡെയയാണ് ഇന്ത്യ പേസ് ഓള്‍റൗണ്ടറായി മുഖ്യ പരിഗണന നല്‍കിയിരുന്നത്. എന്നാല്‍ തുടര്‍ പരിക്കിനെത്തുടര്‍ന്നും ഫോമില്ലായ്മയെത്തുടര്‍ന്നും ഹര്‍ദിക് പുറത്തായതോടെ പകരം ആളെ കണ്ടെത്താന്‍ ഇന്ത്യ പ്രയാസപ്പെടുകയാണ്. വെങ്കടേഷ് അയ്യരെ പരിഗണിച്ചെങ്കിലും മധ്യനിരയില്‍ ഉദ്ദേശിച്ച ഫലം ചെയ്തില്ല. നിലവില്‍ ശര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചഹാര്‍ എന്നിവരെയാണ് ഇന്ത്യ ആശ്രയിക്കുന്നത്. എന്നാല്‍ ഇവരെ ബാറ്റിങ്ങില്‍ അധികം ആശ്രയിച്ച് മുന്നോട്ട് പോകാനാവില്ല.

1

ഇക്കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനമാണ് റിഷി ധവാന്‍ നടത്തിയത്. വിജയ് ഹസാരെ ട്രോഫിയില്‍ ഇത്തവണ ഹിമാചല്‍ പ്രദേശിനെ ചാമ്പ്യന്മാരാക്കാന്‍ റിഷി ധവാന് സാധിച്ചിരുന്നു. 17 വിക്കറ്റും 458 റണ്‍സുമാണ് അദ്ദേഹം നേടിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ റിഷി ധവാന്‍ ഉള്‍പ്പെടുമെന്നാണ് കരുതിയതെങ്കിലും സെലക്ടര്‍മാര്‍ പരിഗണിച്ചില്ല. ടി20 ടീമിലും അദ്ദേഹത്തിന് ഇടമില്ല. ഇത്തവണ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സാണ് റിഷി ധവാനെ വാങ്ങിയത്. 55 ലക്ഷം രൂപയാണ് അദ്ദേഹത്തിന് ലഭിച്ച പ്രതിഫലം.

2016ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച റിഷി ധവാന്‍ മൂന്ന് ഏകദിനത്തില്‍ നിന്ന് 12 റണ്‍സും ഒരു വിക്കറ്റും ഒരു ടി20യില്‍ നിന്ന് 1 റണ്‍സും ഒരു വിക്കറ്റും നേടിയിട്ടുണ്ട്. 26 ഐപിഎല്ലില്‍ നിന്ന് 153 റണ്‍സും 18 വിക്കറ്റുമാണ് അദ്ദേഹം നേടിയത്. നിലവിലെ ഇന്ത്യന്‍ ടീമിന്റെ സാഹചര്യത്തില്‍ റിഷി ധവാനെ പരിഗണിക്കുന്നത് മികച്ചൊരു നീക്കം തന്നെയായിരിക്കും.

Story first published: Wednesday, February 16, 2022, 15:44 [IST]
Other articles published on Feb 16, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+