IND vs WI: ശ്രേയസ്-സൂര്യകുമാര്‍, ആരാണ് ഇഷ്ട താരം? തിരഞ്ഞെടുത്ത് അജിത് അഗാര്‍ക്കര്‍

മുംബൈ: ഇന്ത്യയുടെ മധ്യനിരയിലെ പ്രധാന രണ്ട് താരങ്ങളാണ് ശ്രേയസ് അയ്യരും സൂര്യകുമാര്‍ യാദവും. ശ്രേയസ് നിലയുറപ്പിച്ച് കളിക്കുന്ന ക്ലാസിക് ശൈലിയുള്ള താരമാണ്യ സൂര്യകുമാര്‍ യാദവ് മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കഴിവുള്ള ആക്രമണോത്സകതയുള്ള താരവും. ധൈര്യശാലിയായ ബാറ്റ്‌സ്മാനെന്ന് സൂര്യയെ വിളിക്കാം. രണ്ട് പേരും നാലാം നമ്പറിലാണ് കൂടുതലും അവസരം തേടുന്നത്. ശ്രേയസ് അയ്യര്‍ കൂടുതലും ഏകദിനത്തിന് അനുയോജ്യനായ താരമാണ്. സൂര്യകുമാറാണ് ടി20യില്‍ അല്‍പ്പം കൂടുതല്‍ പ്രാധാന്യമുള്ള താരം.
രണ്ട് പേരില്‍ ആരെ മധ്യനിരയലിലേക്ക് പരിഗണിക്കുമെന്നത് ടീം മാനേജ്‌മെന്റിന് വളരെ ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചോദ്യമാണ്. രണ്ട് പേരും ഒന്നിനൊന്ന് മികച്ചവരായതിനാല്‍ രണ്ട് പേരെയും മാറ്റിനിര്‍ത്തുക പ്രയാസമാണ്. ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ് വരാനിരിക്കെ പ്ലേയിങ് 11ല്‍ സ്ഥിര സാന്നിധ്യമാവാന്‍ രണ്ട് പേരും തമ്മില്‍ വാശിയേറിയ മത്സരം തന്നെ നടക്കുന്നുണ്ട്. ഇപ്പോഴിതാ സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍ എന്നിവരില്‍ തനിക്ക് കൂടുതല്‍ ഇഷ്ടപ്പെട്ട താരമാരാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അജിത് അഗാര്‍ക്കര്‍.

'രണ്ട് താരങ്ങളും ഒന്നിനൊന്ന് മികച്ചവരാണ്. നന്നായി പന്തിനെ സ്‌ട്രൈക്ക് ചെയ്യുന്നവരാണ്. എന്നാല്‍ ഈ രണ്ട് പേരിലൊരാളെ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ഞാന്‍ സൂര്യകുമാര്‍ യാദവിനെ തിരഞ്ഞെടുക്കും. കാരണം അല്‍പ്പം കൂടി ഫ്‌ളക്‌സിബിലിറ്റിയുള്ള താരമാണവന്‍. അഞ്ചാം നമ്പറിലും ആറാം നമ്പറിലുമെല്ലാം ബാറ്റ് ചെയ്യാന്‍ അവന് കഴിവുണ്ട്. ശ്രേയസിനെക്കാളും മൈതാനത്തെ നന്നായി ഉപയോഗിക്കാന്‍ സൂര്യക്കാവും. ശ്രേയസ് തീര്‍ച്ചയായും മികച്ചൊരു താരമാണ്. എന്നാല്‍ അല്‍പ്പം കൂടി മികച്ച ബാറ്റ്‌സ്മാനായി തോന്നുന്നത് സൂര്യകുമാറിനെയാണ്. മധ്യനിരയില്‍ കൂടുതല്‍ അനുയോജ്യന്‍ അവനാണെന്നാണ് കരുതുന്നത്'-അഗാര്‍ക്കര്‍ പറഞ്ഞു.

ശ്രേയസ് അയ്യര്‍ക്ക് നാലാം നമ്പറില്‍ ഇന്ത്യ നിരവധി അവസരം നല്‍കിയിരുന്നു. ശ്രേയസിന് പരിക്കേറ്റപ്പോള്‍ പകരക്കാരനായി എത്തിയ താരമാണ് സൂര്യകുമാര്‍. ഐപിഎല്ലിലെ മിന്നും പ്രകടനത്തോടെയാണ് സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ടീമിലേക്കെത്തുന്നത്. മുംബൈ ഇന്ത്യന്‍സിനൊപ്പം ഗംഭീര പ്രകടനമാണ് സൂര്യകുമാര്‍ നടത്തുന്നത്. മധ്യനിരയില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള ചുരുക്കം ചില താരങ്ങളിലൊരാളാണ് സൂര്യകുമാര്‍ യാദവ്. ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ നാലാം നമ്പറില്‍ സൂര്യകുമാറിന് ഇന്ത്യ മുഖ്യ പരിഗണന നല്‍കാനാണ് സാധ്യത.
ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായിരുന്ന ശ്രേയസ് അയ്യര്‍ ഇത്തവണ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലാണുള്ളത്. 12.25 കോടിക്ക് കെകെആര്‍ ശ്രേയസിനെ പരിഗണിച്ചത് നായകസ്ഥാനത്തേക്കെത്തിക്കാനാണെന്നുറപ്പാണ്. ഇത്തവണത്തെ ഐപിഎല്‍ ശ്രേയസിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. മികവിലേക്കുയരാനാവാത്ത പക്ഷം ഇന്ത്യയുടെ പ്ലേയിങ് 11ല്‍ അവസരം ലഭിക്കാന്‍ സാധ്യത കുറവാണെന്ന് തന്നെ പറയാം. വലിയ സ്‌ട്രൈക്കറേറ്റില്‍ കളിക്കാന്‍ കെല്‍പ്പുള്ള താരമല്ലെന്നതാണ് ശ്രേയസ് അയ്യരുടെ ഏറ്റവും വലിയ ദൗര്‍ബല്യം.

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്കും കൂടുതല്‍ താല്‍പര്യം സൂര്യകുമാറിലാണ്. കാരണം നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കാന്‍ കെല്‍പ്പുള്ള താരമാണ് സൂര്യ. കൂടാതെ മുംബൈ ഇന്ത്യന്‍സില്‍ ഒന്നിച്ച് കളിച്ചുള്ള ആത്മ ബന്ധവും സൂര്യയെ രോഹിത്തിന്റെ പ്രിയപ്പെട്ടവനാക്കുന്നു. ഇന്ത്യക്കായി ഏഴ് ഏകദിനത്തില്‍ നിന്ന് 267 റണ്‍സും 11 ടി20യില്‍ നിന്ന് 244 റണ്‍സും സൂര്യ നേടിയിട്ടുണ്ട്. അതിവേഗം റണ്‍സുയര്‍ത്തേണ്ട മധ്യനിരയില്‍ ഭയമില്ലാതെ ബാറ്റുവീശാന്‍ ശ്രേയസിനെക്കാളും മിടുക്കന്‍ സൂര്യയാണ്.
ശ്രേയസ് 26 ഏകദിനത്തില്‍ നിന്ന് 947 റണ്‍സും 32 ടി20യില്‍ നിന്ന് 580 റണ്‍സും ഇന്ത്യക്കായി നേടിയിട്ടുണ്ട്. രണ്ട് പേരും ഒന്നിനൊന്ന് മികച്ച താരങ്ങളായതിനാല്‍ ആരെയും തഴയുക എളുപ്പമാവില്ല. എന്നാല്‍ രണ്ട് പേര്‍ക്കും മധ്യനിരയില്‍ മാത്രമാണ് അവസരമെന്നതിനാല്‍ ഒരാള്‍ക്ക് പുറത്തിരിക്കേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications