
ആദ്യ മത്സരം കളിക്കാതെ രണ്ടാം മത്സരത്തിലൂടെ തിരിച്ചെത്തിയ ജേസന്‍ ഹോള്‍ഡറെ ബൗണ്ടറിയിലൂടെയാണ് കോലി വരവേറ്റത്. ആക്രമിക്കാന്‍ ഒരുങ്ങി നിന്ന കോലി ഓവര്‍ കവറിലൂടെയാണ് പന്ത് ബൗണ്ടറിയിലേക്കെത്തിച്ചത്. പിന്നാലെയെത്തിയ ഷിഫേര്‍ഡിന്റെ ആദ്യ പന്തില്‍ത്തന്നെ കോലി ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും പന്തിന്റെ സ്വിങ്ങുകൊണ്ട് ബാറ്റില്‍ കണക്ട് ചെയ്യാന്‍ സാധിച്ചില്ല. എന്നാല്‍ ആദ്യ പന്ത് നഷ്ടമായതിന് തന്റെ പ്രതിഭ അടയാളപ്പെടുത്തിയ ഷോട്ടുകൊണ്ടാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഓവര്‍ മിഡോണിലൂടെ കോലിയുടെ മാസ്റ്റര്‍ ക്ലാസ് ഷോട്ട്. അടുത്ത പന്ത് ബാക് ഫൂട്ടില്‍ എക്‌സ്ട്രാ കവറിലൂടെ ബൗണ്ടറി ലൈന്‍ കടത്തി.

ഏഴാം ഓവര്‍ എറിയാനെത്തിയ ഹുസൈന ബൗണ്ടറിയിലൂടെയാണ് കോലി വരവേറ്റത്. ഫീല്‍ഡ് മിസാണെങ്കിലും മനോഹരമായ ഷോട്ടായിരുന്നു അത്. ആദ്യ രണ്ട് കളിയിലെ നിറം മങ്ങിയ പ്രകടനത്തിന്റെ യാതൊരു സമ്മര്‍ദ്ദവും ഇല്ലാതെയാണ് കോലി കളിച്ചതെന്നതാണ് ശ്രദ്ധേയം. ഓരോ ഷോട്ടിലും തന്റെ കൈയൊപ്പ് അടയാളപ്പെടുത്താല്‍ കോലിക്കായി. നായകന്‍ രോഹിത് ശര്‍മക്ക് പ്രതീക്ഷിച്ച കണക്ഷന്‍ കിട്ടാതെ വന്നതോടെ കോലി ഉത്തരവാദിത്തം ഏറ്റെടുത്ത് കളം നിറയുകയായിരുന്നു. വിമര്‍ശകര്‍ക്കുള്ള കോലിയുടെ മറുപടി കൂടിയാണ് ഈ പ്രകടനമെന്ന് പറയാം.

സിക്‌സറിലൂടെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ കോലി വന്‍ സ്‌കോറിലേക്ക് കുതിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും റോഷ്ടന്‍ ചേസ് അന്തകമനായി. ഓഫ് സ്പിന്നറുടെ പന്തില്‍ കോലി ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. 41 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സുമടക്കം നിര്‍ണ്ണായകമായ 52 റണ്‍സാണ് കോലി നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് പ്രതീക്ഷിച്ച തുടക്കം ലഭിച്ചില്ല. മോശം ഫോമില്‍ നിന്ന് ഇഷാന്‍ കിഷന് കരകയറാനായിട്ടില്ല. 10 പന്ത് നേരിട്ട താരം രണ്ട് റണ്‍സാണ് നേടിയത്. ഒരു തവണ ലൈഫ് കിട്ടിയിട്ടും രോഹിത്തിന് മുതലാക്കാനായില്ല. 18 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സുമടക്കം 19 റണ്‍സുമായി മടങ്ങി. സൂര്യകുമാര്‍ യാദവിനും (6 പന്തില്‍ 8) തിളങ്ങാനായില്ല.


Click it and Unblock the Notifications
