IND vs WI: നാട്ടില്‍ 100 ഏകദിനം, സച്ചിനോ-കോലിയോ കേമന്‍? കോലി തന്നെ കിങ്, കണക്കുകളിതാ

അഹമ്മദാബാദ്: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഏകദിനത്തിലൂടെ നാട്ടില്‍ 100 ഏകദിന മത്സരം എന്ന കടമ്പ വിരാട് കോലി പിന്നിട്ടിക്കുകയാണ്. ഇടവേളക്ക് ശേഷം 100ാം മത്സരത്തില്‍ കോലിയുടെ സെഞ്ച്വറിയാണ് എല്ലാവരും പ്രതീക്ഷിച്ചതെങ്കിലും കോലി നിരാശപ്പെടുത്തി. 30 പന്തുകള്‍ നേരിട്ട് മൂന്ന് ബൗണ്ടറി ഉള്‍പ്പെടെ 18 റണ്‍സാണ് കോലിക്ക് നേടാനായത്. കോലിയുടെ അന്താരാഷ്ട്ര സെഞ്ച്വറി കാണാന്‍ ഇനിയും ആരാധകര്‍ക്ക് കാത്തിരിക്കേണ്ടി വരുമെന്നുറപ്പ്.
100 ഏകദിനം എന്ന നാഴികക്കല്ല് കോലി പിന്നിടുമ്പോള്‍ ആരാധകര്‍ക്ക് അറിയേണ്ടത് സച്ചിന്‍ ടെണ്ടുല്‍ക്കറേക്കാന്‍ കേമന്‍ കോലിയാണോയെന്നാണ്. സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡ് തകര്‍ക്കാന്‍ നിലവില്‍ പ്രാപ്തിയുള്ള ഏക താരം കോലിയാണ്. എന്നാല്‍ സമീപകാലത്തായി വലിയ സ്‌കോര്‍ നേടാന്‍ കോലിക്ക് സാധിക്കുന്നില്ലെന്ന് മാത്രം. എന്തായാലും നാട്ടില്‍ 100 ഏകദിനം പൂര്‍ത്തിയാക്കിയ ശേഷം സച്ചിന്റെ പിന്‍ഗാമിയായ കോലിയുടെ അവസ്ഥ എന്താണെന്ന് നോക്കാം.

കോലിക്ക് മുന്‍തൂക്കം
നാട്ടില്‍ 99 ഏകദിനങ്ങളുടെ കണക്ക് പരിശോധിക്കുമ്പോള്‍ 5002 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. 100ാം മത്സരത്തില്‍ 18 റണ്‍സ് നേടിയതോടെ 5020 റണ്‍സാണ് നാട്ടിലെ 100 ഏകദിനത്തിലെ കോലിയുടെ സമ്പാദ്യം. 100 മത്സരത്തില്‍ 97 ഇന്നിങ്‌സുകളിലാണ് ബാറ്റിങ് ലഭിച്ചത്. അദ്ദേഹത്തിന്റെ ശരാശരി 59.64 ആണ്. 19 സെഞ്ച്വറിയും 25 അര്‍ധ സെഞ്ച്വറിയും നേടി. സച്ചിന്‍ നാട്ടില്‍ 96 ഏകദിന ഇന്നിങ്‌സില്‍ നിന്ന് നേടിയത് 4231 റണ്‍സാണ്. 13 സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 96 ഏകദിന ഇന്നിങ്‌സ് നാട്ടില്‍ കളിച്ചവരില്‍ കൂടുതല്‍ റണ്‍സെന്ന റെക്കോഡില്‍ തലപ്പത്ത് കോലി തന്നെയാണ്.

സച്ചിന്റെ റെക്കോഡ് തകര്‍ക്കുമെന്നുറപ്പ്
ഇന്ത്യക്കായി നാട്ടില്‍ കൂടുതല്‍ ഏകദിനം കളിച്ച താരമെന്ന റെക്കോഡ് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ്. 164 മത്സരത്തില്‍ നിന്ന് 6976 റണ്‍സാണ് സച്ചിന്‍ നേടിയത്. ഇതില്‍ 20 സെഞ്ച്വറിയാണുള്ളത്. 100 മത്സരത്തില്‍ നിന്ന് കോലിയുടെ പേരില്‍ 5020 റണ്‍സുണ്ട്. ഇതില്‍ 19 സെഞ്ച്വറിയും ഉള്‍പ്പെടും. നാട്ടില്‍ കൂടുതല്‍ ഏകദിന മത്സരമെന്ന സച്ചിന്റെ റെക്കോഡ് തകര്‍ക്കാനായില്ലെങ്കിലും തട്ടകത്തില്‍ ഇന്ത്യക്കായി കൂടുതല്‍ ഏകദിന റണ്‍സെന്ന റെക്കോഡ് കോലി സ്വന്തമാക്കുമെന്നുറപ്പ്.
127 മത്സരം കളിച്ച എംഎസ് ധോണിയാണ് നാട്ടില്‍ ഇന്ത്യക്കായി കൂടുതല്‍ ഏകദിന മത്സരം കളിച്ച രണ്ടാമത്തെ താരം. ഏഴ് സെഞ്ച്വറി ഉള്‍പ്പെടെ 4351 റണ്‍സാണ് ധോണി നേടിയത്. 113 മത്സരം കളിച്ച മുഹമ്മദ് അസ്ഹറുദ്ദീന്‍ മൂന്ന് സെഞ്ച്വറി ഉള്‍പ്പെടെ 3163 റണ്‍സ് നേടിയപ്പോള്‍ 108 മത്സരം കളിച്ച യുവരാജ് സിങ് ഏഴ് സെഞ്ച്വറി ഉള്‍പ്പെടെ 3415 റണ്‍സും നേടിയിട്ടുണ്ട്. ഈ പട്ടികയിലേക്ക് വിരാട് കോലിയെത്തുമ്പോള്‍ റണ്‍സില്‍ അദ്ദേഹത്തിന് രണ്ടാം സ്ഥാനമാണുള്ളതെന്നത് കോലിയുടെ ബാറ്റിങ് മികവിനെ എടുത്തുകാട്ടുന്നു.

ഏകദിനത്തിലെ ആകെ പ്രകടനം
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 463 ഏകദിനത്തില്‍ നിന്ന് 44.83 ശരാശരിയില് 18426 റണ്‍സാണ് നേടിയത്. 49 സെഞ്ച്വറിയും ഒരു ഇരട്ട സെഞ്ച്വറിയും 96 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. സച്ചിന്റെ ഏകദിനത്തിലെ റണ്‍സിനെയോ കളിച്ച മത്സരത്തിന്റെ എണ്ണത്തെയോ മറികടക്കുക കോലിക്ക് പ്രയാസം തന്നെയാണ്. 154 വിക്കറ്റും സച്ചിന്റെ പേരിലുണ്ടെന്നതാണ് എടുത്തുപറയേണ്ടത്. ഇതില് രണ്ട് അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും.
കോലി 260 ഏകദിനങ്ങളാണ് ഇതുവരെ കളിച്ചത്. 12319 റണ്‍സാണ് നേടിയത്. 58.35 ശരാശരിയില്‍ കളിച്ച കോലി 43 സെഞ്ച്വറിയും 64 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്. ഏഴ് സെഞ്ച്വറി അകലെ സച്ചിന്റെ ചരിത്ര റെക്കോഡിനെ മറികടക്കാം. നാല് വിക്കറ്റുകളാണ് ഏകദിനത്തില്‍ അദ്ദേഹത്തിനായത്. സച്ചിന്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ തിളങ്ങിയപ്പോള്‍ കോലിക്ക് ബാറ്റിങ്ങില്‍ മാത്രമാണ് ശ്രദ്ധിക്കാനാവുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications