Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പൃഥ്വി ഷാ ഏകദിനത്തിലും ഓപ്പണ്‍ ചെയ്യാനെത്തുന്നു; കോലി നാലാമനായേക്കും; ബാറ്റിങ്ങില്‍ അഴിച്ചുപണി

ബാറ്റിങ്ങില്‍ അഴിച്ചുപണി | Oneindia Malayalam

ദില്ലി: ലോകകപ്പിന് മുന്‍പ് മധ്യനിര ശക്തമാക്കാന്‍ ബാറ്റിങ് നിരയില്‍ ഇന്ത്യ പരീക്ഷണത്തിനൊരുങ്ങുന്നു. വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ പൃഥ്വി ഷായെ ഓപ്പണിങ് സ്ഥാനത്തേക്ക് ഉയര്‍ത്തി വിരാട് കോലി നാലാം സ്ഥാനത്തേക്കിറങ്ങാന്‍ ടീം മാനേജ്‌മെന്റിന്റെ യോഗത്തില്‍ ആലോചനയുണ്ടെന്നാണ് റിപ്പോര്‍ട്ട്. രോഹിത് ശര്‍മയ്‌ക്കൊപ്പം പൃഥ്വി ഓപ്പണറാകുമ്പോള്‍ ശിഖര്‍ ധവാന്‍ മൂന്നാമനായി ഇറങ്ങിയേക്കും.

ടീം ഇന്ത്യയെ നയിക്കാന്‍ കോലി തന്നെ ബെസ്റ്റ്, രോഹിത് വേണ്ട!! ഇതാ കാരണങ്ങള്‍...
ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറിയ പൃഥ്വി ഓപ്പണറെന്ന നിലയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതേതുടര്‍ന്നാണ് ഏകദിനത്തിലും പരീക്ഷണത്തിന് ഇന്ത്യ തയ്യാറെടുക്കുന്നെന്നാണ് സൂചന. ലോകകപ്പിന് മുന്‍പ് മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം നല്‍കാന്‍ റൊട്ടേഷന്‍ സമ്പ്രദായം വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. നിവില്‍ മികച്ച മധ്യനിര ബാറ്റ്‌സ്മാന്റെ അഭാവം ഇന്ത്യന്‍ ടീമിലുണ്ടെന്നതും പരീക്ഷണത്തിന് കാരണമാണ്.

prithvishaw

വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ രണ്ടു മത്സരങ്ങളില്‍ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് വിശ്രമം നല്‍കിയിട്ടുണ്ട്. ഈ രീതിയില്‍ താരങ്ങള്‍ക്ക് അമിതഭാരം വരാത്ത വിധത്തില്‍ ടീമിനെ സജ്ജീകരിക്കാനാണ് തീരുമാനം. ലോകകപ്പിനായുള്ള ഒരുക്കത്തിന് മുന്നോടിയായി വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയില്‍ പുതിയ താരങ്ങളെ പരീക്ഷിക്കുമെന്നുറപ്പാണ്.

രോഹിത് ശര്‍മയും ശിഖര്‍ ധവാനും ഓപ്പണിങ്ങില്‍ നിലവില്‍ മികച്ച ഫോമിലാണ്. ലോകകപ്പില്‍ ഇവരെ മാറ്റിയേക്കാന്‍ ഇടയില്ല. എന്നാല്‍, മധ്യനിരയിലേക്ക് പ്രധാന താരത്തെ കളിപ്പിക്കാനായി നേരത്തെ തന്നെ പരീക്ഷണം നടത്താനാണ് ടീമിന്റെ തീരുമാനം. ഓപ്പണറായി അരങ്ങേറ്റം നടത്താന്‍ തയ്യാറാണെന്ന് പൃഥ്വി അറിയിച്ചിട്ടുണ്ട്. യുവതാരങ്ങളും പരിചയ സമ്പന്നരും അണിനിരക്കുന്ന ടീമായിരിക്കും താരതമ്യേന ദുര്‍ബലരായ വിന്‍ഡീസിനെ നേരിടുക.

Story first published: Wednesday, October 17, 2018, 11:45 [IST]
Other articles published on Oct 17, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+