ടീം ഇന്ത്യയെ നയിക്കാന്‍ കോലി തന്നെ ബെസ്റ്റ്, രോഹിത് വേണ്ട!! ഇതാ കാരണങ്ങള്‍...

മുംബൈ: കഴിഞ്ഞ ഏഷ്യാ കപ്പ് ടൂര്‍ണമെന്റില്‍ ഇന്ത്യ ജേതാക്കളായത് രോഹിത് ശര്‍മയുടെ ക്യാപറ്റന്‍സിയിലായിരുന്നു. തൊട്ടുമുമ്പ് നടന്ന നിദാഹാസ് ട്രോഫിയിലും അദ്ദേഹം ടീമിനെ ചാംപ്യന്‍മാരാക്കിയിരുന്നു. വിരാട് കോലിക്കു വിശ്രമം നല്‍കാന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചതോടെയാണ് രോഹിത്തിന് നറുക്കുവീണത്. അദ്ദേഹം തനിക്കു ലഭിച്ച ഉത്തരവാദിത്വം ഭംഹിയായി നിറവേറ്റുകയും ചെയ്തു.
ഏഷ്യാ കപ്പില്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോച്ച് രവി ശാസ്ത്രിയടക്കം അദ്ദേഹത്തെ പുകഴ്ത്തുകയും ചെയ്തിരുന്നു. കോലിയേക്കാള്‍ മികച്ച നായകന്‍ രോഹിത്താണെന്നു പലരും അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ രോഹിത്തിനേക്കാള്‍ മികച്ച നായകന്‍ കോലി തന്നെയാണെന്നതാണ് യാഥാര്‍ഥ്യം. ഇതിനു ചില കാരണങ്ങള്‍ കൂടിയുണ്ട്.

രോഹിത്തിനേക്കാള്‍ സ്ഥിരത കോലിക്ക്
സ്ഥിരതയുടെ കാര്യത്തില്‍ രോഹിത്തിനു മുകളിലാണ് കോലിയുടെ സ്ഥാനം. മൂന്നു ഫോര്‍മാറ്റിലും ഒരുപോലെ മികച്ച ഫോമില്‍ കളിക്കുന്ന ഏക താരം കോലിയാണ്. കഴിഞ്ഞ ആറ്, ഏഴു വര്‍ഷം കൊണ്ട് ലോക ക്രിക്കറ്റിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളുടെ നിരയിലേക്കു അദ്ദേഹം ഉയര്‍ന്നു കഴിഞ്ഞു.
കോലിയെപ്പോലെ തന്നെ മികവുള്ള താരമാണ് രോഹിത്. എന്നാല്‍ പലപ്പോഴും അദ്ദേഹത്തിന് ഇതു പുറത്തെടുക്കാന്‍ കഴിയുന്നില്ല. സ്ഥിരതയില്ലായ്മയാണ് അദ്ദേഹം നേരിടുന്ന പ്രധാന വെല്ലുവിളി. എന്നാല്‍ കോലിയാവട്ടെ സാഹചര്യത്തിന് അനുസരിച്ച് തുടര്‍ച്ചയായി മികച്ച പ്രകടനം നടത്താന്‍ മിടുക്കനാണ്. വളരെ മികച്ച സാങ്കേതികത്തികവുള്ള ബാറ്റ്സ്മാന്‍ കൂടിയായ കോലി വളരെ അപൂര്‍വ്വമായി മാത്രമേ ഫ്ളോപ്പാവാറുള്ളൂ.

കോലി മുന്നില്‍ നയിക്കും
ടീമിനെ ഏതു പ്രതിസന്ധി ഘട്ടത്തിലു മുന്നില്‍ നിന്നു നയിക്കുന്നതില്‍ രോഹിത്തിനേക്കാള്‍ ഒരുപടി മുകളിലാണ് കോലിയുടെ സ്ഥാനം. നിരവധി മല്‍സരങ്ങളില്‍ റണ്‍ചേസുകളില്‍ അദ്ദേഹം ഇതു തെളിയിച്ചിട്ടുമുണ്ട്. നിരവധി മല്‍സരങ്ങളില്‍ കോലി തകര്‍പ്പന്‍ ഇന്നിങ്സുകളിലൂടെ തനിച്ചു തന്നെ ടീമിനെ മുന്നില്‍ നിന്നു ജയിപ്പിച്ചിട്ടുണ്ട്.
അതേസമയം, ചുരുക്കം ചില മല്‍സരങ്ങളില്‍ മാത്രമേ രോഹിത്തിനു വ്യക്തിഗത മികവ് കൊണ്ടു ടീമിനു ജയം നേടിത്തരാന്‍ കഴിഞ്ഞിട്ടുള്ളൂ.

മൂന്നു ഫോര്‍മാറ്റിലും കളിക്കുന്നു
നിലവില്‍ ടെസ്റ്റ്, ഏകദിനം, ട്വന്റി20 തുടങ്ങി മൂന്നു ഫോര്‍മാറ്റിലും കളിക്കുന്ന താരമാണ് വിരാട് കോലി. എന്നാല്‍ രോഹിത്തിന് ഏകദിനത്തിലും ട്വന്റി20യിലും മാത്രമേ ടീമില്‍ ഇടമുള്ളൂ. ടെസ്റ്റില്‍ പല തവണ അവസരം ലഭിച്ചിട്ടും ഫ്ളോപ്പായതോടെയാണ് രോഹിത്തിനു സ്ഥാനം നഷ്ടമായത്.
കോലിക്കും മുമ്പ് ടീമിലെത്തിയ താരമാണെങ്കിലും മല്‍സരങ്ങളുടെ എണ്ണത്തില്‍ രണ്ടാമതാണ് രോഹിത്. കോലി 211 ഏകദിനനങ്ങളിലും 62 ടി20 കളിലും കളിച്ചപ്പോള്‍ രോഹിത് 188 ഏകദിനങ്ങളിലും 84 ട്വന്റി20കളിലുമാണ് ഇന്ത്യക്കായി ഇറങ്ങിയത്.
മൂന്നു ഫോര്‍മാറ്റുകളിലും ഒരേ ക്യാപ്റ്റന്‍ തന്നെ നയിക്കുന്നതാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഉത്തമം. അങ്ങനെ നോക്കുമ്പോള്‍ രോഹിത്തിനേക്കാള്‍ മുന്‍തൂക്കം കോലിക്കു തന്നെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications