Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: കോവിഡ് വ്യാപനം, ഏകദിന പരമ്പര മാറ്റിവെക്കുമോ? പരിശീലനം ഒഴിവാക്കി ഇന്ത്യ, ആശങ്ക

1

കൊല്‍ക്കത്ത: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പര ഞായറാഴ്ച ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ക്യാംപിലെ കോവിഡ് വ്യാപനം ആശങ്ക സൃഷ്ടിക്കുന്നു. ലഭിക്കുന്ന വിവരം അനുസരിച്ച് പരമ്പര മാറ്റിവെക്കാനാണ് സാധ്യത. ശിഖര്‍ ധവാന്‍, റുതുരാജ് ഗെയ്ക് വാദ്, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, നവദീപ് സൈനി എന്നിവര്‍ക്ക് കോവിഡ് പോസിറ്റീവാണെന്നാണ് ലഭിക്കുന്ന വിവരം. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഇന്ത്യ പരിശീലന സെക്ഷനുകളെല്ലാം ഒഴിവാക്കിയിട്ടുണ്ട്. കൂടുതല്‍ താരങ്ങള്‍ക്ക് കോവിഡ് ബാധ ഉണ്ടായിട്ടുണ്ടോയെന്നതും സംശയിക്കേണ്ടിയിരിക്കുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ബിസിസി ഐ നടത്താനുണ്ട്.

എന്നാല്‍ പരമ്പര നിശ്ചയിച്ച പ്രകാരം തന്നെ മുന്നോട്ട് പോകുമെന്ന് ബിസിസി ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ കോവിഡ് വ്യാപനം കൂടുതല്‍ ഇന്ത്യന്‍ താരങ്ങളിലേക്ക് വ്യാപിച്ചിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇത്രയും ദിവസം ഇന്ത്യന്‍ താരങ്ങളെല്ലാം ഒരുമിച്ചായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ കൂടുതല്‍ താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചിരിക്കാം. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗികമായി ബിസിസി ഐ പ്രതികരിക്കേണ്ടതായുണ്ട്.

1

നാല് സപ്പോര്‍ട്ടിങ് സ്റ്റാഫിനും കോവിഡ് പോസിറ്റീവായിട്ടുണ്ടെന്നും സൂചനകളുണ്ട്. അങ്ങനെയാണെങ്കില്‍ പരമ്പര നീട്ടിവെക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരാവും. നിലവില്‍ ഇന്ത്യന്‍ ടീം അഹമ്മദാബാദിലാണുള്ളത്. അക്ഷര്‍ പട്ടേല്‍ അഹമ്മദാബാദിലേക്കെത്തിയിട്ടില്ല. ടീമിനൊപ്പം ചേരാന്‍ പുറപ്പെടുന്നതിന് മുമ്പ് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ ഇതിനോടകം ഇന്ത്യയിലെത്തിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ ഏതെങ്കിലും രീതിയില്‍ പരമ്പര നടത്താനാവുമോയെന്നാണ് ബിസിസി ഐ ആലോചിക്കുന്നത്.

കോവിഡ് ബാധിച്ച താരങ്ങള്‍ക്ക് പകരക്കാരെ എത്തിച്ച് ടൂര്‍ണമെന്റ് നടത്താനും ബിസിസി ഐ ആലോചിക്കുന്നുണ്ട്. മൂന്ന് വീതം മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ഏകദിന, ടി20 പരമ്പരയാണ് ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ കളിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടി20 പരമ്പരയില്‍ കിരീടം നേടിയാണ് വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയിലേക്കെത്തിയത്. അതേ സമയം ദക്ഷിണാഫ്രിക്കയോട് ടെസ്റ്റ്, ഏകദിന പരമ്പരയില്‍ നാണംകെട്ട ഇന്ത്യക്ക് വെസ്റ്റ് ഇന്‍ഡീസ് പരമ്പര അഭിമാന പ്രശ്‌നം തന്നെയാണ്.

2

നിലവില്‍ ഇന്ത്യന്‍ ടീമിനെയാകെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോവിഡ് പോസിറ്റീവായവര്‍ക്ക് പ്രത്യേക നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഹമ്മദാബാദിലെ ഹയാട്ട് റീജന്‍സി ഹോട്ടലിലാണ് ഇന്ത്യന്‍ ടീമുള്ളത്. മൂന്ന് ദിവസം ടീമിന് നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നാണ് ലഭിക്കുന്ന സൂചന. അങ്ങനെയാണെങ്കില്‍ പരമ്പര മാറ്റിവെക്കാന്‍ സാധ്യത കൂടുതലാണ്. കൂടുതല്‍ താരങ്ങള്‍ക്ക് പോസിറ്റീവായില്ലെങ്കില്‍ പരമ്പരയുമായി ഇന്ത്യ മുന്നോട്ട് പോയേക്കും. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ നിലപാടും അറിയേണ്ടതായുണ്ട്.

എന്തായാലും കോവിഡ് വ്യാപനം ഇതിനോടകം വലിയ ആശങ്കയാണ് ഇന്ത്യന്‍ ക്യാംപില്‍ സൃഷ്ടിച്ചിരിക്കുന്നത്. പരിക്കിന്റെ വിശ്രമത്തിലായിരുന്ന രോഹിത് ശര്‍മ ടീമിലേക്ക് മടങ്ങിയെത്തിയിരുന്നു. രോഹിത്തിനെ പരിമിത ഓവര്‍ നായകനാക്കിയ ശേഷം അദ്ദേഹം കളിക്കുന്ന ആദ്യത്തെ പരമ്പരയായി വെസ്റ്റ് ഇന്‍ഡീസ് പരമ്പര മാറുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് കോവിഡ് വലിയ തലവേദനയായി എത്തിയിരിക്കുന്നത്. കൂടുതല്‍ താരങ്ങള്‍ക്ക് പോസിറ്റീവായാല്‍ പരമ്പര റദ്ദാക്കേണ്ട സാഹചര്യം വരെ ഉണ്ടാകുമെന്നുറപ്പാണ്.

3

പകരക്കാരെ എത്തിച്ച് കോവിഡ് പരിശോധന നടത്തി ക്വാറന്റെയ്‌നും കഴിഞ്ഞ് ടീമില്‍ ഉള്‍പ്പെടുത്തുകയെന്നത് എളുപ്പമല്ല. കെ എല്‍ രാഹുലിന്റെ അഭാവത്തില്‍ ശിഖര്‍ ധവാനോ, റുതുരാജ് ഗെയ്ക് വാദോ ഇന്ത്യയുടെ ഓപ്പണറായി എത്തേണ്ടതാണ്. എന്നാല്‍ ധവാനും റുതുരാജും കോവിഡ് ബാധിതരായതോടെ ഓപ്പണിങ്ങില്‍ ഇന്ത്യക്ക് പുതിയ താരത്തെ പരിഗണിക്കേണ്ടതായി വരും. രോഹിത്, വിരാട് കോലി തുടങ്ങിയ പ്രമുഖ താരങ്ങള്‍ നിലവില്‍ സുരക്ഷിതരാണെന്നാണ് വിവരം. ഇവരുടെ നിലവിലെ പരിശോധനാ ഫലം നെഗറ്റീവാണ്. അടുത്ത പരിശോധനാ ഫലം നിര്‍ണ്ണായകമാവും.

Story first published: Thursday, February 3, 2022, 9:46 [IST]
Other articles published on Feb 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+