For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: 'സെവാഗ്, കോലി, രോഹിത്', വെസ്റ്റ് ഇന്‍ഡീസിനെ കണ്ണീരണിയിപ്പിച്ച മൂന്ന് പ്രകടനങ്ങളിതാ

വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്ത്യ തട്ടകത്തിലിറങ്ങിയപ്പോഴെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കാനായിട്ടുണ്ട്

1

അഹമ്മദാബാദ്: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരക്ക് ആറാം തീയ്യതി തുടക്കമാവുകയാണ്. മൂന്ന് മത്സരങ്ങള്‍ വീതം ഉള്‍പ്പെടുന്ന ഏകദിന, ടി20 പരമ്പരകളാണ് ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ കളിക്കുന്നത്. ആദ്യം ഏകദിന പരമ്പരയാണ് നടക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ മൂന്ന് മത്സര ഏകദിന പരമ്പരയില്‍ വൈറ്റ് വാഷ് ചെയ്യപ്പെട്ട ഇന്ത്യ ശക്തമായ തിരിച്ചുവരവ് തന്നെയാണ് ലക്ഷ്യം വെക്കുന്നത്. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.

ശക്തമായ താരനിരയുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ അനുഭവസമ്പന്നരായ നിരവധി താരങ്ങളുണ്ട്. ഇവരില്‍ മിക്കവര്‍ക്കും ഇന്ത്യന്‍ സാഹചര്യങ്ങള്‍ സുപരിചിതമാണ്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഇന്ത്യയുടെ പേസ് നിരയുടെ പ്രകടനവും കണ്ടറിയണം. വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്ത്യ തട്ടകത്തിലിറങ്ങിയപ്പോഴെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കാനായിട്ടുണ്ട്. നേരത്തെ ഇരു ടീമും ഇന്ത്യയില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യന്‍ താരങ്ങളുടെ ബാറ്റിങ് ചൂട് നന്നായി അറിഞ്ഞിട്ടുണ്ട്.

വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്കെല്ലാം മികച്ച റെക്കോഡാണ് വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ളത്. 2018ലെ പരമ്പരയില്‍ ഇരുവരും സന്ദര്‍ശകരെ കണ്ണീരണിയിപ്പിച്ചാണ് മടക്കി അയച്ചത്. അത്തരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്ത്യന്‍ താരങ്ങള്‍ നടത്തിയ ഏറ്റവും മികച്ച മൂന്ന് ബാറ്റിങ് പ്രകടനങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

വീരേന്ദര്‍ സെവാഗ്

വീരേന്ദര്‍ സെവാഗ്

ഏകദിനത്തിലെ വീരേന്ദര്‍ സെവാഗിന്റെ ഇരട്ട സെഞ്ച്വറി പ്രകടനം പിറന്നത് വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ്. 2011 ഡിസംബറില്‍ ഇന്‍ഡോറില്‍ നടന്ന മത്സരത്തിലാണ് വെസ്റ്റ് ഇന്‍ഡീസിനെ സെവാഗ് കണക്കിന് ശിക്ഷിച്ചത്. 219 റണ്‍സാണ് ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ അടിച്ചെടുത്തത്. 149 പന്തുകളില്‍ നിന്നാണ് സെവാഗ് 219 റണ്‍സ് അടിച്ചെടുത്തത്. വെസ്റ്റ് ഇന്‍ഡീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച സെവാഗ് 25 ഫോറും ഏഴ് സിക്‌സുമാണ് പറത്തിയത്. 41 പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ സെവാഗ് 69 പന്തിനുള്ളില്‍ സെഞ്ച്വറിയും പിന്നിട്ടു. 44ാം ഓവറില്‍ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയ സെവാഗ് കീറോണ്‍ പൊള്ളാര്‍ഡിന് മുന്നിലാണ് വീണത്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 418 റണ്‍സെന്ന വമ്പന്‍ ടോട്ടലും മത്സരത്തില്‍ പടുത്തുയര്‍ത്താന്‍ ഇന്ത്യക്കായിരുന്നു.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ 2018ലെ പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ഒക്ടോബറില്‍ ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ പുറത്താവാതെ രോഹിത് 152 റണ്‍സടിച്ചത് ആരാധകര്‍ക്ക് പെട്ടെന്ന് മറക്കാനാവാത്ത ഇന്നിങ്‌സുകളിലൊന്നാണ്. 323 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയപ്പോഴാണ് ഓപ്പണറായ രോഹിത്തിന്റെ ഈ വെടിക്കെട്ട് പ്രകടനം. 117 പന്തുകള്‍ നേരിട്ടാണ് രോഹിത്ത് പുറത്താവാതെ നിന്നത്. 15 ഫോറും എട്ട് സിക്‌സും രോഹിത് ഈ ഇന്നിങ്‌സില്‍ പറത്തി. 47 പന്തും എട്ട് വിക്കറ്റും ബാക്കിനിര്‍ത്തി ഇന്ത്യ വിജയലക്ഷ്യം മറികടന്നു. ഇതേ മത്സരത്തില്‍ ഷിംറോന്‍ ഹെറ്റ്‌മെയര്‍ 78 പന്തില്‍ 106 റണ്‍സുമായി തിളങ്ങിയിരുന്നു. എന്നാല്‍ തട്ടകത്തിലെ ഇന്ത്യയുടെ വീര്യത്തെ വീഴ്ത്താന്‍ ഈ പ്രകടനം മതിയാവുമായിരുന്നില്ല.

വിരാട് കോലി

വിരാട് കോലി

മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ഗംഭീര പ്രകടനവും 2018ലെ പരമ്പരയില്‍ നടന്നു. വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ പുറത്താവാതെ 157 റണ്‍സാണ് കോലി നേടിയത്. 129 പന്തുകള്‍ നേരിട്ട് 13 ഫോറും നാല് സിക്‌സുമാണ് അദ്ദേഹം നേടിയത്. വെസ്റ്റ് ഇന്‍ഡീസ് ബൗളര്‍മാര്‍ക്കെതിരേ ആധിപത്യത്തോടെ ബാറ്റുവീശിയ കോലിയുടെ കരുത്തില്‍ 321 എന്ന മികച്ച ടോട്ടലും ഇന്ത്യ പടുത്തുയര്‍ത്തി. ഈ ഇന്നിങ്‌സുകൊണ്ടാണ് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡ് ഭേദിച്ച് ഏകദിനത്തില്‍ വേഗത്തില്‍ 10000 റണ്‍സ് നേടുന്ന താരമെന്ന റെക്കോഡ് കോലി സ്വന്തം പേരിലാക്കിയത്. ഒരു കലണ്ടര്‍ വര്‍ഷം വേഗത്തില്‍ 1000 റണ്‍സ് നേടുന്ന താരമാവാനും ഈ ഇന്നിങ്‌സുകൊണ്ട് കോലിക്കായി.

Story first published: Friday, February 4, 2022, 20:35 [IST]
Other articles published on Feb 4, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+