Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: 1000ാം ഏകദിനം ഇന്ത്യ ജയിക്കുമോ? സച്ചിനും കപിലിനും സാധിച്ചിട്ടില്ല, രോഹിത്തില്‍ പ്രതീക്ഷ

1

അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യയെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്. കാരണം ചരിത്രത്തിലാദ്യമായി ഒരു ടീം 1000 ഏകദിന മത്സരം പൂര്‍ത്തിയാക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമാണ് ആ ചരിത്രത്തിലേക്ക് ആദ്യമായി കാലെടുത്തുവെക്കുന്നവര്‍. ചരിത്ര മത്സരമായതിനാല്‍ത്തന്നെ ഇന്ത്യ വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ കരുത്തരായ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് എളുപ്പമാവില്ലെന്നുറപ്പ്.

ഏറ്റവും കൂടുതല്‍ ഏകദിനം കളിച്ചവരില്‍ രണ്ടാം സ്ഥാനത്ത് ഓസ്‌ട്രേലിയയാണ്. 958 മത്സരങ്ങളാണ് അവര്‍ കളിച്ചത്. ഇന്ത്യന്‍ ടീം സമീപകാലത്തായി ഏകദിന പരമ്പരകള്‍ കളിച്ചിട്ടുള്ളത് വളരെ കുറവാണെന്ന് പറയാം. 2016ല്‍ എംഎസ് ധോണിക്ക് കീഴിലാണ് ഇന്ത്യ 900 ഏകദിനം കളിച്ചത്. ന്യൂസീലന്‍ഡിനെതിരെയായിരുന്നു ഇത്. 1000 ഏകദിനം എന്ന നേട്ടത്തിലേക്കെത്താന്‍ ഇന്ത്യക്ക് കാത്തിരിക്കേണ്ടി വന്നത് ആറ് വര്‍ഷത്തോളമാണ്. എന്തായാലും 100ാം മത്സരം മുതല്‍ ഓരോ 100 മത്സരത്തിലും ഇന്ത്യയെ നയിച്ച നായകനെയും മത്സരഫലവും അറിയാം.

1

1986ലായിരുന്നു ഇന്ത്യ തങ്ങളുടെ 100ാം ഏകദിനം കളിച്ചത്. അന്ന് കപില്‍ ദേവായിരുന്നു ഇന്ത്യന്‍ നായകന്‍. മത്സരം ഇന്ത്യ തോല്‍ക്കുകയാണ് ചെയ്തത്. 1992ലായിരുന്നു 200ാം മത്സരം. മുഹമ്മദ് അസ്ഹറുദ്ദീനായിരുന്നു അന്ന് ഇന്ത്യന്‍ നായകന്‍. ഈ മത്സരവും ഇന്ത്യ തോറ്റു. 300ാം മത്സരം കളിച്ചത് 1996ലാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് അന്ന് ഇന്ത്യയെ നയിച്ചത്. സച്ചിനും ഇന്ത്യയെ ജയിപ്പിക്കാനായില്ല. 1999ലാണ് ഇന്ത്യ 400ാം മത്സരം കളിക്കുന്നത്. അന്ന് അസ്ഹറുദ്ദീനായിരുന്നു നായകസ്ഥാനത്ത്. ഇത്തവണ ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ അസ്ഹറുദ്ദീനായി.

ചരിത്രത്തില്‍ ഇടം പിടിക്കുന്ന 500ാം മത്സരം 2002ലാണ് ഇന്ത്യ കളിച്ചത്. സൗരവ് ഗാംഗുലിയായിരുന്നു ഇന്ത്യയുടെ നായകന്‍. അന്ന് മത്സരം ഫലം കാണാതെ ഉപേക്ഷിച്ചു. 600ാം മത്സരം ഇന്ത്യ 2005ലാണ് കളിക്കുന്നത്. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സെവാഗായിരുന്നു അന്ന് ഇന്ത്യയുടെ നായകസ്ഥാനത്ത്. ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ സെവാഗിന് സാധിച്ചു. 2008ലാണ് 700ാം മത്സരം കളിച്ചത്. അന്ന് ഇന്ത്യയുടെ നായകനായി എംഎസ് ധോണിയായിരുന്നു ഉണ്ടായിരുന്നത്. ഇന്ത്യയെ വിജയിപ്പിക്കാന്‍ ധോണിക്കായി.

2

2012ല്‍ 800ാം മത്സരം കളിക്കുമ്പോഴും ധോണി തന്നെയായിരുന്നു നായകസ്ഥാനത്ത്. എന്നാല്‍ ഈ മത്സരത്തില്‍ ഇന്ത്യക്ക് വിജയം നേടിക്കൊടുക്കാന്‍ ധോണിക്കായില്ല. 900ാം മത്സരം 2016ലാണ് നടന്നത്. അപ്പോഴും ധോണിയായിരുന്നു ഇന്ത്യയുടെ നായകന്‍. ഇന്ത്യക്ക് വിജയം നേടിക്കൊടുക്കാന്‍ ധോണിക്കായി. മൂന്ന് തവണ ചരിത്ര മത്സരങ്ങളില്‍ ഇന്ത്യയെ നയിക്കാന്‍ അവസരം ലഭിച്ചത് ധോണിക്ക് മാത്രമാണ്. ഇതില്‍ രണ്ട് തവണയും ടീമിനെ വിജയത്തിലെത്തിക്കാന്‍ ധോണിക്കായി.

എന്നാല്‍ വിരാട് കോലിക്ക് ഒരു തവണപോലും ഇത്തരമൊരു ചരിത്ര മത്സരത്തില്‍ ടീമിനെ നയിക്കാനായില്ല. 1000ാം ഏകദിനത്തില്‍ നായകനായി രോഹിത് ശര്‍മയാണുള്ളത്. പരിമിത ഓവറില്‍ രോഹിത്തിനെ സ്ഥിരം നായകനാക്കിയ ശേഷം അദ്ദേഹം കളിക്കുന്ന ആദ്യത്തെ മത്സരം കൂടിയാണിത്. പരിക്കിനെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ പരമ്പര രോഹിത്ത് കളിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ നായകനായുള്ള പുതിയ തുടക്കം വിജയത്തോടെയാവേണ്ടത് രോഹിത്തിനെ സംബന്ധിച്ചും അഭിമാന പ്രശ്‌നമാണ്.

3

മികച്ച ടീമുമായി ഇറങ്ങുന്ന ഇന്ത്യക്ക് വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ക്കാനാവുമെന്ന് തന്നെ വിശ്വസിക്കാം. എന്നാല്‍ കരുത്തുറ്റ വമ്പനടിക്കാരേറെയുള്ള വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിക്കുക ഇന്ത്യക്ക് എളുപ്പമാവില്ല. ടീമിലെ പല പ്രമുഖര്‍ കോവിഡ് ബാധിതരായതും ഇന്ത്യയെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇതിനെയൊക്കെ അതിജീവിക്കാന്‍ നിലവിലെ ഇന്ത്യന്‍ ടീമിന് മികവുണ്ട്. കപിലിനും സച്ചിനും കോലിക്കും സാധിക്കാതെ പോയ നേട്ടം രോഹിത്തിന് സ്വന്തമാക്കാനാവുമോയെന്ന് കണ്ടറിയാം.

Story first published: Friday, February 4, 2022, 13:50 [IST]
Other articles published on Feb 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+