Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: മായങ്ക് അഗര്‍വാളിനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തി ഇന്ത്യ, സഞ്ജുവിനും വിളിയെത്തുമോ?

1

അഹമ്മദാബാദ്: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പര ഞായറാഴ്ച ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ക്യാംപിലെ കോവിഡ് വ്യാപനം വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, റുതുരാജ് ഗെയ്ക് വാദ്, നവദീപ് സൈനി, അക്ഷര്‍ പട്ടേല്‍ എന്നിവരെല്ലാം കോവിഡ് ബാധിതരായിട്ടുണ്ടെന്നാണ വിവരം. ഇന്ത്യയുടെ നാല് സപ്പോര്‍ട്ടിങ് സ്റ്റാഫുകള്‍ക്കും കോവിഡ് പോസിറ്റീവായിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന. കോവിഡ് പോസിറ്റീവായ താരങ്ങളെ മാറ്റിനിര്‍ത്തി പുതിയ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തി പരമ്പരയുമായി മുന്നോട്ട് പോകാനാണ് ബിസിസി ഐ ആലോചിക്കുന്നത്.

ശിഖര്‍ ധവാന്‍, റുതുരാജ് ഗെയ്ക് വാദ് എന്നീ രണ്ട് ഓപ്പണര്‍മാര്‍ക്കും പരിക്കേറ്റതോടെ പകരം ഓപ്പണര്‍ സ്ഥാനത്തേക്ക് മായങ്ക് അഗര്‍വാളിനെ ഇന്ത്യ ടീമിലേക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ ഇന്ത്യ ടെസ്റ്റ് ടീമിലേക്കാണ് മായങ്കിനെ പരിഗണിക്കുന്നതെങ്കിലും കോവിഡ് ഒന്നിലധികം ഇന്ത്യന്‍ താരങ്ങളെ ബാധിച്ച സാഹചര്യത്തിലാണ് മായങ്കിനെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചത്. ഇനിയും കോവിഡ് പോസിറ്റീവായ ഇന്ത്യന്‍ താരങ്ങളുടെ എണ്ണം ഉയരാനാണ് സാധ്യത. നിലവില്‍ പോസിറ്റീവായ താരങ്ങള്‍ മറ്റ് താരങ്ങളോടൊപ്പം തന്നെയായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കോവിഡ് പോസിറ്റീവാകാനുള്ള സാധ്യത നിലനില്‍ക്കുന്നു.

1

ഇനിയും ചില താരങ്ങളെക്കൂടി ഇന്ത്യ ടീമിലേക്ക് പരിഗണിച്ചേക്കുമെന്നാണ് സൂചന. രാജസ്ഥാന്‍ റോയല്‍സ് നായകനും മലയാളി താരവുമായ സഞ്ജു സാംസണിന് അവസരം ലഭിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സഞ്ജു ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്താണ്. എന്നാല്‍ ടീം മാനേജ്‌മെന്റിന്റെ പരിഗണനയിലുള്ള താരമാണ് സഞ്ജു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജുവിനെ ഇന്ത്യ പരിഗണിക്കണമെന്ന ആവിശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ ആരാധകര്‍ ഉന്നയിക്കുന്നുണ്ട്.

നിലവില്‍ ഇന്ത്യയുടെ പ്രധാന താരങ്ങളുടെ കോവിഡ് ഫലം നെഗറ്റീവായത് വലിയ ആശ്വാസമായിട്ടുണ്ട്. വിരാട് കോലി, രോഹിത് ശര്‍മ, റിഷഭ് പന്ത് എന്നിവരുടെയെല്ലാം കോവിഡ് ഫലം നെഗറ്റീവാണ്. എന്നാല്‍ നാളെ മറ്റൊരു കോവിഡ് പരിശോധന നടക്കുന്നുണ്ട്. ഇതില്‍ കൂടുതല്‍ താരങ്ങള്‍ക്ക് കോവിഡ് പോസിറ്റീവായാല്‍ മാത്രമെ പരമ്പര നീട്ടിവെക്കാന്‍ സാധ്യതയുള്ളൂ. അല്ലാത്ത പക്ഷം പരമ്പരയുമായി മുന്നോട്ട് പോകുമെന്ന നിലപാടിലാണ് ബിസിസി ഐ.

1

ഇന്ത്യ നടത്താനിരുന്ന പരിശീലന സെക്ഷനുകളെല്ലാം ഒഴിവാക്കി. അഹമ്മദാബാദിലെ ഹോട്ടലില്‍ ഐസൊലേഷനിലാണ് ഇന്ത്യന്‍ ടീമുള്ളത്. കൂടുതല്‍ താരങ്ങള്‍ക്ക് പോസിറ്റീവാകാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരെ പ്രത്യേക സംവിധാനത്തിലേക്ക് മാറ്റിയിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസ് താരങ്ങളും ഇന്ത്യയില്‍ എത്തിക്കഴിഞ്ഞതിനാല്‍ എന്ത് വിലകൊടുത്തും പരമ്പര നടത്താനാണ് ബിസിസി ഐ ശ്രമിക്കുന്നത്.

നിലവില്‍ കോവിഡ് ബാധിച്ച താരങ്ങളെ മാറ്റിനിര്‍ത്തിയാലും വലിയ പ്രയാസമില്ലാതെ ഇന്ത്യക്ക് പരമ്പര നടത്താനാവും. ഓപ്പണിങ്ങിലേക്ക് മായങ്ക് എത്തുന്നതോടെ ആ പ്രശ്‌നവും മാറും. കോവിഡ് പോസിറ്റീവായ മറ്റ് താരങ്ങളൊന്നും ടീമിലെ സ്ഥിര സാന്നിധ്യങ്ങളല്ല. അതുകൊണ്ട് തന്നെ ഇന്ത്യയുടെ പ്രകടനത്തെക്കുറിച്ചും ആശങ്കകളില്ല. എന്നാല്‍ കൂടുതല്‍ താരങ്ങളിലേക്ക് കോവിഡ് വ്യാപനം ഉണ്ടായിട്ടുണ്ടോയെന്നത് അറിയേണ്ടതുണ്ട്. ഇതിനെ അടിസ്ഥാനമാക്കിയാലും പരമ്പരയുമായി മുന്നോട്ട് പോകുന്നത് സംബന്ധിച്ച തീരുമാനം ഉണ്ടാവുക.

1

മൂന്ന് വീതം ഏകദിനവും ടി20യുമാണ് ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ കളിക്കുന്നത്. അഹമ്മദാബാദില്‍ കോവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മറ്റൊരു വേദിയിലേക്ക് പരമ്പര മാറ്റാനും ബിസിസി ഐ പദ്ധതിയിടുന്നുണ്ട്. ഇതിനോടകം പല അസോസിയേഷനുകളും പരമ്പരക്ക് വേദിയാകാന്‍ സജ്ജമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിക്കഴിഞ്ഞു. അടച്ചിട്ട സ്റ്റേഡിയത്തിലാവും പരമ്പര നടത്തുക. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര നേടിയ ആത്മവിശ്വാസത്തില്‍ എത്തുന്ന വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യക്ക് വലിയ തലവേദന ഉയര്‍ത്തുമെന്നുറപ്പ്.

Story first published: Thursday, February 3, 2022, 10:35 [IST]
Other articles published on Feb 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+