Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ഇന്ത്യ ഭയക്കണം, ഈ മൂന്ന് പേര്‍ അന്തകരായേക്കും, വെസ്റ്റ് ഇന്‍ഡീസിന്റെ തുറുപ്പുചീട്ടുകള്‍

1

അഹമ്മദാബാദ്: ഐപിഎല്‍ മെഗാ ലേലം നടക്കാനിരിക്കെ ഇന്ത്യന്‍ താരങ്ങള്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയുടെ തിരക്കിലേക്കെത്തുകയാണ്. മൂന്ന് മത്സരം വീതം ഉള്‍പ്പെടുന്ന ഏകദിന, ടി20 പരമ്പരയാണ് രണ്ട് ടീമും തമ്മില്‍ കളിക്കുന്നത്. ഏകദിന പരമ്പരയിലെ ആദ്യ മത്സരം ആറാം തീയ്യതിയാണ് നടക്കുക. ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റും ഏകദിനവും തോറ്റെത്തുന്ന ഇന്ത്യയെ സംബന്ധിച്ച് വെസ്റ്റ് ഇന്‍ഡീസിനെതിരേ വമ്പന്‍ ജയങ്ങള്‍ തന്നെയാണ് വേണ്ടത്. എന്നാല്‍ അതൊട്ടും എളുപ്പമാവില്ല.

ഇംഗ്ലണ്ടിനെതിരേ ടി20 പരമ്പര നേടിയെത്തുന്ന വെസ്റ്റ് ഇന്‍ഡീസ് നിസാരരല്ല. ഇന്ത്യയെ വിറപ്പിക്കാനുള്ള എല്ലാ കരുത്തും ടീമിനുണ്ട്. പരിമിത ഓവര്‍ നായകനായ ശേഷം രോഹിത് ശര്‍മ കളിക്കുന്ന ആദ്യത്തെ മത്സരമാണിത്. കൂടാതെ ഇന്ത്യയുടെ 1000ാമത്തെ ഏകദിന മത്സരം കൂടിയാണിത്. ചരിത്ര മത്സരത്തില്‍ ജയം നേടാത്ത പക്ഷം ഇന്ത്യയെ സംബന്ധിച്ച് വലിയ നാണക്കേടാവും. കോവിഡ് ഇന്ത്യന്‍ ക്യാംപിനെ തളര്‍ത്തിയിട്ടുണ്ട്. ശിഖര്‍ ധവാന്‍, റുതുരാജ് ഗെയ്ക് വാദ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ക്കെല്ലാം ഏകദിന പരമ്പര നഷ്ടമാവും.

1

ഇന്ത്യയുടെ തട്ടകത്തിലാണ് മത്സരമെങ്കിലും വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയെ തകര്‍ത്ത് പരമ്പര ഉയര്‍ത്താനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല. കീറോണ്‍ പൊള്ളാര്‍ഡ് നയിക്കുന്ന ടീമില്‍ പവര്‍ ഹിറ്റര്‍മാരായ നിരവധി താരങ്ങളുണ്ട്. മികച്ച പേസ് കരുത്തുമുള്ള വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യക്ക് തലവേദന സൃഷ്ടിക്കുമെന്നുറപ്പ്. ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ ഉറക്കം കെടുത്താന്‍ കെല്‍പ്പുള്ള നിരവധി താരങ്ങള്‍ സന്ദര്‍ശകര്‍ക്കൊപ്പമുണ്ട്. ഇതില്‍ ഇന്ത്യ കരുതിയിരിക്കേണ്ട മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഷായ് ഹോപ്

ഷായ് ഹോപ്

വെസ്റ്റ് ഇന്‍ഡീസിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഷായ് ഹോപ്പിനെ ഇന്ത്യ ഭയക്കണം. ടോപ് ഓഡറിലിറങ്ങി ടീമിനായി സ്ഥിരതയോടെ കളിക്കുന്ന താരമാണ് ഷായ് ഹോപ്പ്. 86 ഏകദിനങ്ങളില്‍ നിന്ന് 52 ശരാശരിയില്‍ 3698 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. നിലയുറപ്പിച്ച് ആക്രമിക്കുന്ന ഹോപ്പ് നല്‍കുന്ന മികച്ച തുടക്കം ഇന്ത്യയുടെ കണക്കുകൂട്ടല്‍ തെറ്റിക്കാന്‍ കെല്‍പ്പുള്ളതാണ്. സമീപകാലത്തെ ഇന്ത്യയുടെ ഏകദിനത്തിലെ ബൗളിങ് പ്രകടനങ്ങളൊന്നും അത്ര മികച്ചതല്ല. തുടക്കത്തിലേ വിക്കറ്റ് വീഴ്ത്താനോ കൂട്ടുകെട്ട് പൊളിക്കാനോ ഇന്ത്യയുടെ പേസ് നിരക്ക് സാധിക്കുന്നില്ലെന്ന് തന്നെ പറയാം. ഇതിന് മാറ്റമുണ്ടായില്ലെങ്കില്‍ ഷായ് ഹോപ് ഇന്ത്യക്ക് വലിയ തലവേദനയാവും.

ആക്കീല്‍ ഹൊസീന്‍

ആക്കീല്‍ ഹൊസീന്‍

ഇന്ത്യന്‍ സാഹചര്യത്തില്‍ സ്പിന്നിനുള്ള പ്രാധാന്യം എടുത്തു പറയേണ്ട കാര്യമില്ല. ഇന്ത്യയുടെ സ്പിന്‍ തന്ത്രങ്ങള്‍ക്ക് സന്ദര്‍ശകരുടെ കൈയിലുള്ള മറുപടിയാണ് ഇടം കൈയന്‍ സ്പിന്നര്‍ അക്കീല്‍ ഹൊസീന്‍. 2021 ജനുവരില്‍ വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ അരങ്ങേറ്റം കുറിച്ച താരം ഇതിനോടകം ടീമിലെ നിര്‍ണ്ണായക താരങ്ങളിലൊരാളായി മാറിക്കഴിഞ്ഞു. അവസാന സീസണിലെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നെറ്റ് ബൗളറായിരുന്നു അദ്ദേഹം. 12 ഏകദിനത്തില്‍ നിന്ന് 20 വിക്കറ്റുകള്‍ ഇതിനോടകം താരം വീഴ്ത്തിക്കഴിഞ്ഞു. ഇന്ത്യയുടെ പ്രമുഖ ബാറ്റ്‌സ്മാന്‍മാര്‍ക്കെല്ലാം സ്പിന്‍ ദൗര്‍ബല്യമാണെന്നിരിക്കെ ഹൊസീന്‍ വലിയ ഭീഷണിയാവുമെന്നുറപ്പ്. വാലറ്റത്ത് ബാറ്റുകൊണ്ടും ഇന്ത്യക്ക് തലവേദന സൃഷ്ടിക്കാന്‍ ഹൊസീന് മികവുണ്ട്.

നിക്കോളാസ് പുരാന്‍

നിക്കോളാസ് പുരാന്‍

വെസ്റ്റ് ഇന്‍ഡീസിന്റെ ഇടം കൈയന്‍ മധ്യനിര താരമാണ് നിക്കോളാസ് പുരാന്‍. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനൊപ്പം നിറം മങ്ങിയ പ്രകടനമാണ് താരം കാഴ്ചവെച്ചതെങ്കിലും ഇന്ത്യക്ക് തലവേദന ഉയര്‍ത്താനുള്ള ബാറ്റിങ് മികവ് അദ്ദേഹത്തിനുണ്ട്. നിലയുറപ്പിച്ചാല്‍ അതിവേഗം റണ്‍സുയര്‍ത്തുമെന്നതാണ് പുരാന്റെ സവിശേഷത. തുടക്കത്തിലേ മടക്കാനായില്ലെങ്കില്‍ അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ അന്തകനാവും. ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഇന്ത്യയുടെ പേസ് നിരയില്‍ ആര് കുന്തമുനയാവുമെന്നത് കണ്ടറിയണം. 34 ഏകദിനത്തില്‍ നിന്ന് 42 ശരാശരിയില്‍ 1060 റണ്‍സാണ് പുരാന്റെ പേരിലുള്ളത്.

Story first published: Friday, February 4, 2022, 19:49 [IST]
Other articles published on Feb 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+