Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: സച്ചിനെയും സെവാഗിനെയും മറികടന്ന് 'ഹിറ്റ്മാന്‍', സിക്‌സര്‍ റെക്കോഡിന് കാത്തിരിക്കണം

1

അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തിലൂടെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡിനെ മറികടന്ന് രോഹിത് ശര്‍മ. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ ഏകദിന റണ്‍വേട്ടക്കാരിലാണ് സച്ചിനെ രോഹിത് മറികടന്നത്. മത്സരത്തിന് മുമ്പ് 1523 റണ്‍സുമായി സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്നു. 2235 റണ്‍സുമായി വിരാട് കോലി തലപ്പത്തുമായിരുന്നു. സച്ചിനെക്കാള്‍ 51 റണ്‍സ് പിന്നിലായിരുന്നു രോഹിത്. എന്നാല്‍ ആദ്യ മത്സരത്തില്‍ രോഹിത് 60 റണ്‍സ് നേടിയതോടെയാണ് സച്ചിന്റെ റെക്കോഡിനെ മറികടന്നത്.

1

51 പന്തുകള്‍ നേരിട്ട രോഹിത് 10 ഫോറും ഒരു സിക്‌സുമാണ് നേടിയത്. അല്‍സാരി ജോസഫിന്റെ മുന്നില്‍ എല്‍ബിയില്‍ കുടുങ്ങി രോഹിത് മടങ്ങിയപ്പോഴേക്കും സച്ചിന്റെ റെക്കോഡിനെ തകര്‍ത്തിരുന്നു. വിരാട് കോലി നാല് പന്ത് നേരിട്ട് എട്ട് റണ്‍സുമായി പുറത്തായി. രണ്ട് ബൗണ്ടറി ഉള്‍പ്പെടെ അതിവേഗത്തില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കോലി പുറത്തായത്. അല്‍സാരി ജോസഫിനായിരുന്നു വിക്കറ്റ്.

1

മത്സരത്തില്‍ ഒരു സിക്‌സാണ് രോഹിത്തിന് നേടാനായത്. ആറ് സിക്‌സര്‍ നേടിയിരുന്നെങ്കില്‍ ഏകദിനത്തില്‍ 250 സിക്‌സുകളെന്ന നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനെന്ന റെക്കോഡ് രോഹിത്തിന് നേടാനാവുമായിരുന്നു. ഇന്ന് ഒരു സിക്‌സ് നേടിയതോടെ 245 സിക്‌സുകളാണ് രോഹിത്തിന്റെ പേരിലുള്ളത്. ഈ ചരിത്ര നേട്ടത്തിലേക്കെത്താന്‍ ഇനിയും അഞ്ച് സിക്‌സുകള്‍ കൂടി രോഹിത്തിന് ആവിശ്യമാണ്. രണ്ടാം മത്സരത്തിലൂടെ രോഹിത്ത് ഈ നേട്ടത്തിലെത്തുമോയെന്ന് കാത്തിരുന്ന് കാണാം. നിലവില്‍ ഏകദിനത്തില്‍ ഇന്ത്യക്കായി കൂടുതല്‍ സിക്‌സര്‍ നേടിയ താരമെന്ന റെക്കോഡ് രോഹിത്തിന്റെ പേരിലാണ്. 229 സിക്‌സുമായി എംഎസ് ധോണി രണ്ടാം സ്ഥാനത്താണ്.

2

ഷാഹിദ് അഫ്രീദി (351), ക്രിസ് ഗെയ്ല്‍ (331), സനത് ജയസൂര്യ (270) എന്നിവരാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏകദിന സിക്‌സര്‍ റെക്കോഡില്‍ രോഹിത്തിന് മുകളിലുള്ളത്. ഇതില്‍ ഗെയ്‌ലിന്റെയും അഫ്രീദിയുടെയും റെക്കോഡ് മറികടക്കുക രോഹിത്തിനെ സംബന്ധിച്ച് എളുപ്പമാവില്ലെന്നുറപ്പ്. 35കാരനായ രോഹിത്തിന് ആരുടെയൊക്കെ സിക്‌സര്‍ റെക്കോഡ് മറികടക്കാനാവുമെന്ന് കണ്ടറിയാം.

ഓപ്പണിങ്ങില്‍ വീരേന്ദര്‍ സെവാഗിന്റെ റെക്കോഡ് ഭേദിക്കാനും രോഹിത്തിനായി. ഇന്ത്യന്‍ ഓപ്പണര്‍മാരില്‍ കൂടുതല്‍ ഏകദിന റണ്‍സെന്ന റെക്കോഡില്‍ സെവാഗിനെ മറികടന്ന് രോഹിത് മൂന്നാം സ്ഥാനത്തേക്കെത്തി. രോഹിത്തിന്റെ പേരില്‍ 7242 റണ്‍സും സെവാഗിന്റെ പേരില്‍ 7240 റണ്‍സുമാണുള്ളത്. 9146 റണ്‍സുമായി മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ സൗരവ് ഗാംഗുലി ഈ റെക്കോഡില്‍ തലപ്പത്ത് നില്‍ക്കുമ്പോള്‍ 15310 റണ്‍സുമായി ആര്‍ക്കും തൊടാനാവാത്ത ഉയരത്തിലാണ് സച്ചിന്‍ ടെണ്ടുല്‍ക്കറുള്ളത്. ഗാംഗുലിയെ മറികടന്നാലും സച്ചിന്റെ റെക്കോഡ് മറികടക്കാന്‍ രോഹിത്തിനാവില്ല.

3

മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീനെ മറികടന്ന് ഇന്ത്യയുടെ ഏകദിന റണ്‍വേട്ടക്കാരില്‍ ആറാം സ്ഥാനത്തേക്കെത്താന്‍ രോഹിത് ഇനിയും കാത്തിരിക്കണം. 9205 റണ്‍സാണ് മത്സരത്തിന് മുമ്പ് രോഹിത്തിന്റെ പേരിലുണ്ടായിരുന്നത്. അസ്ഹറുദ്ദീന്റെ പേരില്‍ 9378 റണ്‍സും. ആദ്യ മത്സരത്തില്‍ 60 റണ്‍സെടുത്തതോടെ രോഹിത് ഈ ദൂരം 119 ആയി കുറച്ചു. രണ്ടാം മത്സരത്തില്‍ ഗംഭീര സെഞ്ച്വറി പ്രകടനം നടത്തിയാല്‍ രോഹിത്തിന് അസ്ഹറുദ്ദീനെ മറികടക്കാനാവും.

4

രോഹിത് ശര്‍മയെ ഇന്ത്യയുടെ പരിമിത ഓവര്‍ നായകനാക്കിയ ശേഷം അദ്ദേഹം കളിക്കുന്ന ആദ്യത്തെ ഏകദിന മത്സരമാണിത്. 1000ാം ഏകദിനത്തില്‍ ഇന്ത്യയെ നയിക്കാനുള്ള ഭാഗ്യം രോഹിത്തിന് ലഭിക്കുകയായിരുന്നു. പരിക്കിന് ശേഷം തിരിച്ചെത്തിയ രോഹിത് ഗംഭീര അര്‍ധ സെഞ്ച്വറി നേടി വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ്. നായകനെന്ന നിലയില്‍ എതിരാളികളെ വിറപ്പിക്കുന്ന പ്രകടനം തന്നെയാണ് രോഹിത് ആദ്യ മത്സരത്തില്‍ നടത്തിയതെന്ന് പറയാം.

Story first published: Sunday, February 6, 2022, 19:15 [IST]
Other articles published on Feb 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+