Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: 'അടുത്ത കപിലിനെ അന്വേഷിക്കുന്നത് നിര്‍ത്തൂ', ഇന്ത്യ ചെയ്യേണ്ടത് മറ്റൊരും കാര്യം- ഗംഭീര്‍

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം വെസ്റ്റ് ഇന്‍ഡീസ് പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ്. ദക്ഷിണാഫ്രിക്കയോട് ടെസ്റ്റിലും ഏകദിനത്തിലും നാണംകെട്ട ഇന്ത്യക്ക് വെസ്റ്റ് ഇന്‍ഡീസ് പരമ്പര അഭിമാന പോരാട്ടം തന്നെയാണ്. തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഇന്ത്യയുടെ തിരിച്ചുവരവ് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. മൂന്ന് വീതം ഏകദിനവും ടി20യും ഉള്‍പ്പെടുന്ന പരമ്പരക്ക് ഈ മാസം 6നാണ് തുടക്കമാവുന്നത്. ആദ്യം ഏകദിന പരമ്പരയും പിന്നീട് ടി20 പരമ്പരയുമാവും നടക്കുക. ഇതിനോടകം തന്നെ ഇന്ത്യ തട്ടകത്തില്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരമെങ്കിലും വെസ്റ്റ് ഇന്‍ഡീസ് നിസാരരായ എതിരാളികളല്ല. ഏത് വമ്പന്മാരെയും വീഴ്ത്താന്‍ കെല്‍പ്പുള്ള താരനിര പരിമിത ഓവറില്‍ വെസ്റ്റ് ഇന്‍ഡീസിനുണ്ട്. ഇംഗ്ലണ്ടിനെതിരേ ടി20 പരമ്പര നേടിയെത്തുന്ന വെസ്റ്റ് ഇന്‍ഡീസിനെ ഇന്ത്യ ഭയക്കുക തന്നെ ചെയ്യണം. രോഹിത് ശര്‍മ നായകസ്ഥാനത്തേക്ക് തിരിച്ചെത്തിയത് ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്ന കാര്യം തന്നെയാണ്. എന്തായാലും ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.

1

ഇപ്പോഴിതാ ഇന്ത്യന്‍ ടീമിന് നിര്‍ണ്ണായക നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. കപില്‍ ദേവിനെപ്പോലെയൊരു പേസ് ബൗളിങ് ഓള്‍റൗണ്ടറെ അന്വേഷിക്കുന്നത് നിര്‍ത്തി വസ്തുതകള്‍ അംഗീകരിച്ച് മുന്നോട്ട് പോവുകയാണ് വേണ്ടതെന്നാണ് ഗംഭീര്‍ പറയുന്നത്. 'നിങ്ങളുടെ കൈയില്‍ ആഗ്രഹിക്കുന്ന ഒരു കാര്യമില്ലെങ്കില്‍ അതിനുവേണ്ടി ഒരുപാട് അലയുകയല്ല ചെയ്യേണ്ടത്. വസ്തുത അംഗീകരിച്ച് മുന്നോട്ട് പോവുകയാണ് വേണ്ടത്.

നിങ്ങളെക്കൊണ്ട് സാധിക്കാത്ത ഒരു കാര്യത്തിനുവേണ്ടി ഒരുപാട് ശ്രമിക്കുകയല്ല വേണ്ടത്. അന്താരാഷ്ട്ര ക്രിക്കറ്റെന്നാല്‍ താരങ്ങളെ വളര്‍ത്തിയെടുക്കാനുള്ള വേദിയാണെന്ന് കരുതുന്നില്ല. അത് സംഭവിക്കേണ്ടത് ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യ എ ടീമിലുമാണ്. രാജ്യത്തിനുവേണ്ടി കളിക്കാനിറങ്ങിയാല്‍ മുന്നോട്ട് പോകാനും മികച്ച പ്രകടനം നടത്താനും തയ്യാറായിരിക്കണം.

2

നമ്മള്‍ ഏറെ നാളുകളായി കപില്‍ ദേവിനെപ്പോലൊരു ഓള്‍റൗണ്ടറില്ലെന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്. രഞ്ജി ട്രോഫിയില്‍ മികച്ച താരങ്ങളെ വളര്‍ത്തിക്കൊണ്ടുവരൂ. അന്താരാഷ്ട്ര ക്രിക്കറ്റിലേക്കെത്തിച്ച് അവരില്‍ ഉറച്ച് നില്‍ക്കൂ. പെട്ടെന്ന് അവരെ ടീമില്‍ നിന്ന് മാറ്റരുത്. വിജയ് ശങ്കര്‍, ശിവം ദുബെ, വെങ്കടേഷ് അയ്യര്‍ എന്നിവരോടൊക്കെ ചെയ്തത് നമ്മള്‍ കണ്ടതാണ്'- ഗംഭീര്‍ പറഞ്ഞു.

ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് മികച്ച ഓള്‍റൗണ്ടറുടെ അഭാവം വലിയ തിരിച്ചടിയാണ്. ഏറെ നാളുകളായി ഇന്ത്യയെ ഇത് പ്രയാസപ്പെടുത്തുന്നുമുണ്ട്. ഹര്‍ദിക് പാണ്ഡ്യയായിരുന്നു ഇന്ത്യയെ സമീപികാലത്ത് വരെ രക്ഷിച്ചിരുന്നത്. എന്നാല്‍ തുടര്‍ പരിക്കും മോശം ഫോമും ഹര്‍ദിക്കിന്റെ ഇന്ത്യന്‍ ടീമിലെ സ്ഥാനം നഷ്ടപ്പെടുത്തി. പിന്നാലെ ഇന്ത്യ വെങ്കടേഷ് അയ്യരെ പരീക്ഷിച്ചെങ്കിലും വേണ്ടത്ര ഫലം ചെയ്തില്ലെന്ന് തന്നെ പറയാം. ഇതോടെ പുതിയ ഓള്‍റൗണ്ടര്‍ക്കായുള്ള ടീം മാനേജ്‌മെന്റിന്റെ അന്വേഷണം വീണ്ടും ആരംഭിച്ചിരിക്കുകയാണ്.

3

വരാനിരിക്കുന്ന ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി ഹര്‍ദിക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്. നിലവിലെ ഇന്ത്യന്‍ ടീമില്‍ പാര്‍ട് ടൈം ബൗളര്‍മാരുടെ അഭാവം വളരെ രൂക്ഷമാണ്. ബാറ്റ്‌സ്മാന്‍മാരെല്ലാം ബാറ്റിങ്ങില്‍ മാത്രം ശ്രദ്ധിക്കുന്ന അവസ്ഥ വന്നതോടെ യുവരാജ്,സിങ്, സുരേഷ് റെയ്‌ന എന്നിവരെപ്പോലെ ബാറ്റുകൊണ്ടും പന്തുകൊണ്ടും ടീമിന് ഉപകാരിയാവുന്ന താരങ്ങള്‍ ഇന്നത്തെ ടീമില്‍ ഇല്ല എന്ന് തന്നെ പറയാം.

നിലവിലെ സാഹചര്യം മാറേണ്ടത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുന്നോട്ടുള്ള കുതിപ്പിനും അത്യാവശ്യമാണ്. മികച്ച ഓള്‍റൗണ്ടര്‍മാരെ ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടുന്ന താരങ്ങളെ കണ്ടെത്തി വളര്‍ന്നുവരാനുള്ള അവസരമൊരുക്കണം. ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ് എന്നിവ വരാനിരിക്കെ മികച്ചൊരു ടീമിനെത്തന്നെ ഇന്ത്യ സൃഷ്ടിച്ചെടുക്കേണ്ടതായുണ്ട്.

Story first published: Tuesday, February 1, 2022, 14:48 [IST]
Other articles published on Feb 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+