Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മൂന്നാം ട്വന്റി-20: ഇന്ത്യയ്ക്ക് 147 റണ്‍സ് വിജയലക്ഷ്യം

ഗയാന: വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് 147 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് ഇരുപതോവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് കുറിക്കുകയായിരുന്നു. 45 പന്തില്‍ 58 റണ്‍സ് നേടിയ കീറോണ്‍ പൊള്ളാര്‍ഡാണ് വിന്‍ഡീസ് നിരയിലെ ടോപ് സ്‌കോറര്‍.

ആദ്യ ഓവറുകളില്‍ തുടരെ വിക്കറ്റു വീണ് പ്രതിസന്ധിയിലായ കരീബിയന്‍ ഇന്നിങ്ങ്‌സിനെ പൊള്ളാര്‍ഡാണ് കരുതലോടെ കരകയറ്റിയത്. നവ്ദീപ് സെയ്‌നിയുടെ പന്തില്‍ വിക്കറ്റു തെറിച്ച് പൊള്ളാര്‍ഡ് മടങ്ങുമ്പോള്‍ വിന്‍ഡീഡ് സ്‌കോര്‍ നൂറ് കടന്നിരുന്നു. 20 പന്തില്‍ 32 റണ്‍സ് അടിച്ചെടുത്ത റോവ്്മാനും പവലും അവസാന ഓവറുകളില്‍ വിന്‍ഡീസിന് തുണയായി.

ഇന്ത്യ

ഇന്ത്യന്‍ നിരയില്‍ ദീപക് ചഹാര്‍ മികച്ച പ്രകടനം പുറത്തെുത്തു. മൂന്നോവറില്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയ താരം നാലു റണ്‍സ് മാത്രമാണ് വഴങ്ങിയത്. നാലോവറില്‍ 34 റണ്‍സ് വിട്ടുനല്‍കി നവ്ദീപ് സെയ്‌നി രണ്ടു വിക്കറ്റെടുത്തു. ഇതേസമയം വാഷിങ്ടണ്‍ സുന്ദര്‍, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്ക് വിക്കറ്റു നേടാനായില്ല.

അവസാന മത്സരവും ജയിച്ച് ട്വന്റി-20 പരമ്പര പൂര്‍ണ്ണമായി സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. രോഹിത് ശര്‍മ്മയ്ക്ക് വിശ്രമം അനുവദിച്ച പശ്ചാത്തലത്തില്‍ കെഎല്‍ രാഹുലും ശിഖര്‍ ധവാനും ചേര്‍ന്നാണ് ഇന്ത്യന്‍ ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. രവീന്ദ്ര ജഡേജയ്ക്ക് പകരം രാഹുല്‍ ചഹാര്‍ ടീമില്‍ ഇടംകണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യ കോലി

ഇന്ത്യ XI: കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, വിരാട് കോലി, ഋഷഭ് പന്ത്, മനീഷ് പാണ്ഡെ, ക്രുണാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചഹാര്‍, ഭുവനേശ്വര്‍ കുമാര്‍, രാഹുല്‍ ചഹാര്‍, നവ്ദീപ് സെയ്‌നി

വെസ്റ്റ് ഇന്‍ഡീസ് XI: എവിന്‍ ലൂയിസ്, സുനില്‍ നരെയ്ന്‍, നിക്കോളാസ് പൂരന്‍, കീറോണ്‍ പൊള്ളാര്‍ഡ്, ഷിമ്രോണ്‍ ഹിറ്റ്മയര്‍, കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ്, റോവ്മാന്‍ പവല്‍, കീമോ പോള്‍, ഫാബിയാന്‍ അലെന്‍, ഒഷെയ്ന്‍ തോമസ്

Story first published: Tuesday, August 6, 2019, 23:08 [IST]
Other articles published on Aug 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+