For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ 367ന് പുറത്ത്, 56 റണ്‍സിന്റെ ലീഡ്... ജേസന്‍ ഹോള്‍ഡറിന് അഞ്ച് വിക്കറ്റ്

ഹൈദരാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് 367 റണ്‍സില്‍ അവസാനിച്ചു. ഇതോടെ ഇന്ത്യക്ക് ഒന്നാമിന്നിങ്‌സില്‍ 56 റണ്‍സിന്റെ നേരിയ ലീഡ് ലഭിച്ചു. നേരത്തെ, ഒന്നാമിന്നിങ്‌സില്‍ വീന്‍ഡീസ് 311 റണ്‍സിന് പുറത്തായിരുന്നു.

നാല് വിക്കറ്റിന് 308 റണ്‍സെന്ന നിലയില്‍ മൂന്നാംദിനം ബാറ്റിങാരംഭിച്ച ഇന്ത്യയെ വിന്‍ഡീസ് ബൗളര്‍മാര്‍ മികച്ച ലീഡില്‍ നിന്ന് തഴയുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡറാണ് വിന്‍ഡീസ് ബൗളിങ് നിരയില്‍ മികച്ചുനിന്നത്. ഷാനോണ്‍ ഗാബ്രിയേല്‍ മൂന്നും ജൊമേല്‍ വാറിക്കന്‍ രണ്ടും വിക്കറ്റ് വീഴ്ത്തി തിളങ്ങി.

jasonholder

നാലിന് 308 റണ്‍സെന്ന മികച്ച നിലയിലായിരുന്ന ഇന്ത്യക്ക് ടീം സ്‌കോര്‍ ബോര്‍ഡിലേക്ക് 59 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടെയാണ് ശേഷിക്കുന്ന ആറ് വിക്കറ്റുകള്‍ നഷ്ടമായത്. 84ാം ഓവറില്‍ വിന്‍ഡീസ് ഇന്ത്യക്ക് ഇരട്ട പ്രഹരം നല്‍കുകയായിരുന്നു. അജിന്‍ക്യ രഹാനെയെയും (80), രവീന്ദ്ര ജഡേജയെയും (0) വിക്കറ്റിനു മുന്നില്‍ കുരുക്കി ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡറാണ് വിന്‍ഡീസിന് പ്രതീക്ഷ നല്‍കിയത്.

വിക്കറ്റ്കീപ്പര്‍ റിഷഭ് പന്ത് (92) സെഞ്ച്വറിക്കരികില്‍ വച്ച് പുറത്തായി. 134 പന്തില്‍ 11 ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന പന്തിനെ ഷാനോണ്‍ ഗാബ്രിയേലിന്റെ ബൗളിങില്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ പിടികൂടുകയായിരുന്നു. ആര്‍ അശ്വിന്‍ 35 റണ്‍സുമായി കളംവിട്ടു.

പ്രോ കബഡി ലീഗ്; ഹരിയാണ സ്റ്റീലേഴ്‌സിനെ തകര്‍ത്ത് യു മുംബ, തെലുഗ് ടൈറ്റന്‍സിനും ജയം

Story first published: Sunday, October 14, 2018, 12:35 [IST]
Other articles published on Oct 14, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+