Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രോ കബഡി ലീഗ്; ഹരിയാണ സ്റ്റീലേഴ്‌സിനെ തകര്‍ത്ത് യു മുംബ, തെലുഗ് ടൈറ്റന്‍സിനും ജയം

ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ യു മുംബ ഹരിയാണ സ്റ്റീലേഴ്‌സിനേയും തെലുഗ് ടൈറ്റന്‍സ് യുപി യോദ്ധയെയും തോല്‍പ്പിച്ചു. രണ്ടു മത്സരങ്ങളും ഏറെക്കുറെ ഏകപക്ഷീയമായിരുന്നു. യു മുംബ, ഹരിയാണ സ്റ്റീലേഴ്‌സിനെ 53-26 എന്ന നിലയിലും തെലുഗ് ടൈറ്റന്‍സ് യുപി യോദ്ധയെ 43-29 എന്ന സ്‌കോറിനുമാണ് തോല്‍പ്പിച്ചത്.

തുടര്‍ച്ചയായ രണ്ടാം ജയമാണ് തെലുഗ് ടൈറ്റന്‍സ് സ്വന്തമാക്കിയത്. രാഹുല്‍ ചൗധരി, നീലേഷ് സലുങ്കെ എന്നിവരുടെ പ്രകടനമികവാണ് തെലുഗ് ടൈറ്റന്‍സിന്റെ ജയം അനായാസമാക്കിയത്. ആദ്യ പകുതിയില്‍ 18-13 എന്ന നിലയില്‍ ടൈറ്റന്‍സ് ബഹുദൂരം മുന്നിലെത്തിയിരുന്നു. അബോസര്‍ മിഖാനി ടീമിനുവേണ്ടി മികച്ച പ്രതിരോധം കാഴ്ചവെച്ചു. യുപി യോദ്ധയ്ക്കുവേണ്ടി പ്രശാന്ത് കുമാര്‍ റായി 11 റെയ്ഡ് പോയന്റുകള്‍ സ്വന്തമാക്കി.

titansvsyoddha

മറ്റൊരു മത്സരത്തില്‍ യു മുബ ഹരിയാണ സ്റ്റീലേഴ്‌സിന് ഒരവസരവും നല്‍കിയില്ല. പ്രോ കബഡി ലീഗിലെ ഏറ്റവും വലിയ മാര്‍ജിനിലുള്ള ജയം കൂടിയാണ് യു മുംബ നേടിയത്. അഭിഷേക് സിങ് 14 പോയന്റുകളുമായും സിദ്ധാര്‍ഥ് ദേശായി 8 പോയന്റുകളുമായും ഫസെല്‍ അത്രച്ചാലില്‍ ഏഴു പോയന്റുകളുമായും തിളങ്ങി. പ്രതിരോധം മറന്ന നിലയില്‍ തീര്‍ത്തും നിറംമങ്ങിയ ഹരിയാണ അര്‍ഹിച്ച തോല്‍വിയാണ് ഏറ്റുവാങ്ങിയത്.

Story first published: Sunday, October 14, 2018, 12:03 [IST]
Other articles published on Oct 14, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+