Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്ക് ഏഴ് വിക്കറ്റുകള്‍ നഷ്ടമായി... നേരിയ ലീഡ്, സെഞ്ച്വറിക്കരികില്‍ പന്ത് പുറത്ത്

ഹൈദരാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ഇന്ത്യക്ക് നേരിയ ലീഡ്. വിന്‍ഡീസിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 311ന് മറുപടിയായി മൂന്നാംദിനം 87 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റിന് 322 റണ്‍സെടുത്തിട്ടുണ്ട്. ഇതോടെ ഇന്ത്യക്ക് 11 റണ്‍സിന്റെ നേരിയ ലീഡായി.

വിക്കറ്റ്കീപ്പര്‍ റിഷഭ് പന്ത് (92) സെഞ്ച്വറിക്കരികില്‍ വച്ച് പുറത്തായി. 134 പന്തില്‍ 11 ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്നു പന്തിനെ ഷാനോണ്‍ ഗാബ്രിയേലിന്റെ ബൗളിങില്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ പിടികൂടുകയായിരുന്നു.

jason

ആര്‍ അശ്വിനൊപ്പം (2*) കുല്‍ദീപ് യാദവാണ് (0*) ക്രീസില്‍. നാല് വിക്കറ്റിന് 308 റണ്‍സെന്ന നിലയില്‍ മൂന്നാംദിനം ബാറ്റിങാരംഭിച്ച ഇന്ത്യക്ക് 84ാം ഓവറില്‍ വിന്‍ഡീസ് ഇരട്ട പ്രഹരം നല്‍കുകയായിരുന്നു. അജിന്‍ക്യ രഹാനെയെയും (80), രവീന്ദ്ര ജഡേജയെയും (0) വിക്കറ്റിനു മുന്നില്‍ കുരുക്കി ക്യാപ്റ്റന്‍ ജേസന്‍ ഹോള്‍ഡറാണ് വിന്‍ഡീസിന് പ്രതീക്ഷ നല്‍കിയത്. ഇതോടെ ഹോള്‍ഡറിന്റെ മല്‍സരത്തിലെ വിക്കറ്റ് നേട്ടം നാലായി.

ആഭ്യന്തര ക്രിക്കറ്റ് കളിക്കാനില്ലെന്ന് ധോണി്; ചീഫ് സെലക്ടറെ തള്ളി മുന്‍ ക്യാപ്റ്റന്‍

Story first published: Sunday, October 14, 2018, 10:31 [IST]
Other articles published on Oct 14, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+