Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആഭ്യന്തര ക്രിക്കറ്റ് കളിക്കാനില്ലെന്ന് ധോണി്; ചീഫ് സെലക്ടറെ തള്ളി മുന്‍ ക്യാപ്റ്റന്‍

ആഭ്യന്തര ക്രിക്കറ്റ് കളിക്കാനില്ലെന്ന് ധോണി

ദില്ലി: ഫോമില്ലായ്മമൂലം ഉഴറുന്ന മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചതായി റിപ്പോര്‍ട്ട്. വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റില്‍ ജാര്‍ഖണ്ഡിനുവേണ്ടി ധോണി കളിക്കുമെന്ന് നേരത്തെ ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് അറിയിച്ചിരുന്നു. എന്നാല്‍, കളിക്കാനില്ലെന്ന് ധോണി അറിയിച്ചതായി ജാര്‍ഖണ്ഡ് കോച്ച് രാജീവ് കുമാര്‍ പറഞ്ഞു.

ടീം മികച്ച രീതിയില്‍ കളിച്ചാണ് ക്വാര്‍ട്ടറിലെത്തിയത്. ഇപ്പോഴത്തെ അവസ്ഥയില്‍ താന്‍ ടീമിലെത്തി സമതുലിതാവസ്ഥ കളയുന്നത് ശരിയല്ലെന്ന് ധോണി അറിയിച്ചതായി രാജീവ് കുമാര്‍ പറഞ്ഞു. ഒക്ടോബര്‍ 16ന് ധോണി വിന്‍ഡീസിനെതിരായ ക്രിക്കറ്റ് കളിക്കാനായി ഇന്ത്യന്‍ ടീമിനൊപ്പം ചേരും. ആഭ്യന്തര ക്രിക്കറ്റ് കളിക്കണോ വേണ്ടയോ എന്നത് ധോണിയുടെ തീരുമാനമാണ്. താരങ്ങള്‍ തന്നായി കളിക്കുന്നുണ്ട്. ഒരു കളിക്കായി താന്‍ വരേണ്ടതിന്റെ ആവശ്യമില്ലെന്നാണ് ധോണി അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

dhoni

നാളുകളായി ദേശീയ ടീമിനുവേണ്ടി കാര്യമായ പ്രകടനം നടത്താത്ത ധോണി ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഫോം വീണ്ടെടുക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് ദേശീയ ടീം സെലക്ഷന്‍ ചീഫ് എംഎസ്എകെ പ്രസാദ് ധോണി ജാര്‍ഖണ്ഡിനുവേണ്ടി കളിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, ചീഫ് സെലക്ടറുടെ നിര്‍ദ്ദേശം തള്ളി ധോണി ഏകദിനത്തിനായി തയ്യാറെടുക്കുകയാണ്.

ഈ വര്‍ഷം 10 ഏകദിന മത്സരങ്ങളില്‍നിന്നും 28.21 റണ്‍സ് ശരാശരിയില്‍ 225 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. മെച്ചപ്പെട്ട സ്‌ട്രൈക്ക് റേറ്റോ സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രകടനമോ കാഴ്ചവെക്കാന്‍ താരത്തിന് കഴിയുന്നില്ല. ഒരു അര്‍ധ സെഞ്ച്വറി പോലും നേടാത്ത ധോണിയുടെ വലിയ സ്‌കോര്‍ 42 ആണ്. വെസ്റ്റീന്‍ഡീസിനെതിരെ നാട്ടില്‍ നടക്കാനിരിക്കുന്ന ഏകദിന മത്സരങ്ങളാണ് ഇനി ധോണിയുടെ പിടിവള്ളി. ഈ പരമ്പരയിലും മോശം ഫോം തുടര്‍ന്നാല്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനെ സെലക്ടര്‍മാര്‍ പുറത്തിരുത്തുമെന്നുറപ്പാണ്.

Story first published: Sunday, October 14, 2018, 10:08 [IST]
Other articles published on Oct 14, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+