ഇന്ത്യ vs വെസ്റ്റ് ഇൻഡീസ്: ബോളര്‍മാരെ ചതിക്കുമോ ഫ്‌ളോറിഡ? മഴയ്ക്കും സാധ്യത
ലൊഡര്‍ഹില്‍: കുട്ടിക്രിക്കറ്റിന്റെ ആരവം ഒരിക്കല്‍ക്കൂടി ഇന്ത്യയില്‍ അലയടിക്കുകയാണ്. ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ ആദ്യ ട്വന്റി-20 മത്സരം ഇന്ന് ഫ്‌ളോറിഡയിലെ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടക്കും. ഇന്ത്യന്‍ നിരയില്‍ എംസ് ധോണിയില്ല. ജസ്പ്രീത് ബുംറയില്ല. ഹാര്‍ദ്ദിക് പാണ്ഡ്യയുമില്ല. ഇക്കുറി യുവനിരയ്ക്ക് പ്രധാന്യം കല്‍പിച്ചാണ് ഇന്ത്യ വിന്‍ഡീസ് പര്യടനത്തിനിറങ്ങിയിരിക്കുന്നത്. ശ്രേയസ് ഐയര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത് ഉള്‍പ്പെടുന്ന യുവതാരങ്ങള്‍ പയറ്റിത്തെളിഞ്ഞ കരിബീയന്‍ കരുത്തിനെ എതിരിടും.

ഫ്‌ളോറിഡയില്‍ കാലാവസ്ഥ
ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ആദ്യ ട്വന്റി-20 മത്സരത്തിന് മഴ ഭീഷണിയുണ്ട്. ഇടയ്ക്കിടെ മഴ കടന്നുവരാമെന്നാണ് ഫ്‌ളോറിഡയിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മഴ കളി തടസപ്പെടുത്താനുള്ള സാധ്യതയേറെ. ആദ്യ ഇന്നിങ്‌സില്‍ കുറഞ്ഞത് അഞ്ചോവര്‍ പൂര്‍ത്തിയായാല്‍ മാത്രമേ മത്സരം ഔദ്യോഗികമായി തുടങ്ങുകയുള്ളൂ.

ഫ്‌ളോറിഡയിലെ പിച്ച്
ബാറ്റ്‌സ്മാന്‍മാര്‍ക്ക് അനുകൂലമായ പിച്ചാണ് ഫ്‌ളോറിഡയിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയം പതിവായി ഒരുക്കാറ്. ഇക്കുറിയും ചിത്രം മാറില്ലെന്നാണ് വിവരം. അതുകൊണ്ട് കൂറ്റനടിക്ക് പേരുകേട്ട കരീബിയന്‍ ബാറ്റ്‌സ്മാന്‍മാരെ നേരിടുക ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് അഗ്നിപരീക്ഷയാവും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications