Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: സഞ്ജുവോ, സെവാഗോ? ബൗളര്‍മാരെ കണ്ടംവഴി ഓടിച്ചു!, വീഡിയോ വൈറല്‍

ശ്രീലങ്കയ്‌ക്കെതിരേ ഞായറാഴ്ച ആരംഭിക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കു താന്‍ കച്ചമുറുക്കി കഴിഞ്ഞെന്നു തെളിയിച്ച് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. ഇന്‍ട്രാ സ്‌ക്വാഡ് മല്‍സരത്തില്‍ ബൗളര്‍മാരെ സഞ്ജു തല്ലിപ്പരുവമാക്കുന്ന വീഡിയോ പുറത്തു വന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയകളിലൂടെ ഇതു വൈറലാവുകയും ചെയ്തിട്ടുണ്ട്.

ഇന്‍ട്രാ സ്‌ക്വാഡ് മല്‍സരത്തില്‍ സഞ്ജുവിന്റെ ബാറ്റിങ് കാണാം

ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പറായി ഇന്ത്യന്‍ സംഘത്തിലുണ്ടെങ്കിലും ലങ്കയ്‌ക്കെതിരേ സഞ്ജുവിനാണ് മുന്‍തൂക്കമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിലവിലെ മികച്ച ഫോമും മല്‍സര പരിചയവുമെല്ലാം അദ്ദേഹത്തിനു മുതല്‍ക്കൂട്ടാണ്.

 വ്യത്യസ്തമായ ഷോട്ടുകള്‍

വ്യത്യസ്തമായ ഷോട്ടുകള്‍

ശിഖര്‍ ധവാന്‍ ഇലവനും ഭുവനേശ്വര്‍ കുമാര്‍ ഇലവനും തമ്മിലുള്ള ഇന്‍ട്രാ സ്‌ക്വാഡ് മല്‍സരത്തില്‍ സഞ്ജു വൈവിധ്യമാര്‍ന്ന ഷോട്ടുകള്‍ പായിക്കുന്നതാണ് 57 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലുള്ളത്. ബൗളര്‍മാരെ ഒരു കൂസലുമില്ലാതെ നേരിടുന്ന അദ്ദേഹം ലോഫ്റ്റഡ് കവര്‍ ഡ്രൈവും സ്‌കൂപ്പ് ഷോട്ടുമടക്കം ആവനാഴിയിലെ എല്ലാ ഷോട്ടുകളും ഈ മല്‍സരത്തില്‍ അനായാസം പരീക്ഷിക്കുന്നതായി കാണാം. ഗ്രൗണ്ടിന്റെ എല്ലാ മൂലയിലേക്കും സഞ്ജു ഷോട്ടുകള്‍ പറത്തുന്നത് ഈ വീഡിയോയിലുണ്ട്. ലങ്കന്‍ ബൗളര്‍മാര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് താരത്തിന്റെ ഈ പ്രകടനമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

 ദ്രാവിഡിന്റെ സാന്നിധ്യം

ദ്രാവിഡിന്റെ സാന്നിധ്യം

ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുന്നത് മുന്‍ ബാറ്റിങ് ഇതിഹാസവും ക്യാപ്റ്റനുമായിരുന്ന രാഹുല്‍ ദ്രാവിഡാണ്. ഐപിഎല്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പവും ഇന്ത്യന്‍ എ ടീമിലുമെല്ലാം നേരത്തേ ദ്രാവിഡിനൊപ്പം പ്രവര്‍ത്തിക്കാന്‍ സഞ്ജുവിനു അവസരം ലഭിച്ചിട്ടുണ്ട്.
ദ്രാവിഡില്‍ നിന്നും ക്രിക്കറ്റ് പഠിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായിട്ടാണ് കാണുന്നതെന്നാണ് സഞ്ജു പറയുന്നത്. രാജസ്ഥാന്‍ റോയല്‍സില്‍ ട്രയല്‍സിനെത്തിയപ്പോള്‍ ബാറ്റിങ് കണ്ട് അദ്ദേഹം എന്റെ ടീമില്‍ കളിക്കാമോയെന്നു ചോദിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമാണെന്നും ഒരിക്കലും ഇതു മറക്കാനാവില്ലെന്നും സഞ്ജു വ്യക്തമാക്കി.

 ടി20 ലോകകപ്പ് മോഹം

ടി20 ലോകകപ്പ് മോഹം

ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ സഞ്ജുവിനു മുന്നിലുള്ള സുവര്‍ണാവസരം കൂടിയാണ് ലങ്കന്‍ പര്യടനം. ഈ പരമ്പരയില്‍ സ്ഥിരതയാര്‍ന്ന ബാറ്റിങ് കാഴ്ചവയ്ക്കാനായാല്‍ റിഷഭ് പന്തിന് പിന്നില്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറായി മലയാളി താരത്തിനു തീര്‍ച്ചയായും ലോകകപ്പ് ടീമിലെത്താം.
നേരത്തേ ദേശീയ ടീമിനായി കളിക്കാന്‍ ലഭിച്ച അവസരങ്ങളൊന്നും സഞ്ജുവിന് മുതലാക്കാനായിരുന്നില്ല. അതുകൊണ്ടു തന്നെ ലങ്കയ്‌ക്കെതിരേ അദ്ദേഹത്തിന് ഇവയ്‌ക്കെല്ലാം പ്രായശ്ചിത്തം ചെയ്യേണ്ടതുണ്ട്.

Story first published: Friday, July 16, 2021, 11:10 [IST]
Other articles published on Jul 16, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+