Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvSL: ഇന്ത്യക്കായി ഒരുമിച്ച് അരങ്ങേറിയവര്‍- യുവി & സഹീര്‍ ബെസ്റ്റ്, ധോണിയുടെ പങ്കാളി ഫ്‌ളോപ്പ്!

ഇന്ത്യക്കു വേണ്ടി ഏകദിന ഫോര്‍മാറ്റില്‍ ഒരുമിച്ച് അരങ്ങേറ്റം കുറിച്ച താരങ്ങളുടെ എലൈറ്റ് ക്ലബ്ബില്‍ സൂര്യകുമാര്‍ യാദവ്- ഇഷാന്‍ കിഷന്‍ സഖ്യവും ഇടം പിടിച്ചിരിക്കുകയാണ്. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിലാണ് ഇരുവരും ഒരുമിച്ച് ഇന്ത്യന്‍ ക്യാപ്പണിഞ്ഞത്. കഴിഞ്ഞ 21 വര്‍ഷത്തിനിടെ ഏകദിനത്തില്‍ ഇന്ത്യക്കായി ഒരുമിച്ച് അരങ്ങേറ്റം കുറിച്ച താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

 യുവരാജ് സിങ്- സഹീര്‍ ഖാന്‍

യുവരാജ് സിങ്- സഹീര്‍ ഖാന്‍

മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങും ഇതിഹാസ പേസറായിരുന്ന സഹീര്‍ ഖാനും ഒരേ മല്‍സരത്തിലായിരുന്നു ഇന്ത്യക്കായി അരങ്ങേറിയത്. 2000 ഒക്ടോബര്‍ മൂന്നിന് കെനിയക്കെതിരേ നടന്ന ഐസിസി നോക്കൗട്ട് ട്രോഫി മല്‍സരത്തിലൂടെയായിരുന്നു ഇത്.
ഈ മല്‍സരത്തില്‍ ബാറ്റ് ചെയ്യാനായില്ലെങ്കിലു ബൗളിങില്‍ യുവി മോശമല്ലാത്ത പ്രകടനം നടത്തി. നാലോവറില്‍ ഒരു മെയ്ഡനടക്കം 14 റണ്‍സാണ് യുവി വിട്ടുകൊടുത്ത്. വിക്കറ്റൊന്നും ലഭിച്ചില്ല. എന്നാല്‍ മൂന്നു വിക്കറ്റുകളുമായി സഹീര്‍ തുടക്കം ആഘോഷിച്ചിരുന്നു.

 എംഎസ് ധോണി- ജൊഗീന്ദര്‍ ശര്‍മ

എംഎസ് ധോണി- ജൊഗീന്ദര്‍ ശര്‍മ

ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയും മുന്‍ പേസര്‍ ജൊഗീന്ദര്‍ ശര്‍മയും ഒരേ മല്‍സരത്തിലായിരുന്നു ഏകദിനത്തില്‍ തുടക്കം കുറിച്ചത്. ധോണി ഇതിഹാസമായി മാറിയപ്പോള്‍ 2007ലെ ടി20 ലോകകപ്പ് ഫൈനലിലെ അവസാന ഓവര്‍ മാറ്റി നിര്‍ത്തിയാല്‍ ശര്‍മയുടെ സംഭാവന മറ്റൊന്നുമില്ല.
2004 ഡിസംബര്‍ 23ന് ബംഗ്ലാദേശിനെതിരേയായിരുന്നു ധോണിയുടെയും ശര്‍മയുടെയും അരങ്ങേറ്റം. ധോണി അക്കൗണ്ട് തുറക്കും മുമ്പ് തന്നെ ഈ മല്‍സരത്തില്‍ റണ്ണൗട്ടായി മടങ്ങിയപ്പോള്‍ ശര്‍മ രണ്ടു മെയ്ഡനുകളടക്കം 28 റണ്‍സിന് ഒരു വിക്കറ്റെടുത്തിരുന്നു.

 ഉമേഷ്, ദിന്‍ഡ, വിനയ്

ഉമേഷ്, ദിന്‍ഡ, വിനയ്

ഇന്ത്യയുടെ പേസ് ത്രയങ്ങളായ ഉമേഷ് യാദവ്, അശോക് ദിന്‍ഡ, വിനയ് കുമാര്‍ എന്നിവര്‍ ഒരേ മല്‍സരത്തിലൂടെ അരങ്ങേറിയവരാണ്. ഇവരില്‍ ദിന്‍ഡയും വിനയ് കുമാറും വിരമിച്ചപ്പോള്‍ ഉമേഷ് ഇപ്പോഴും ടെസ്റ്റ് ടീമിന്റെ ഭാഗമാണ്.
2010 മേയ് 28ന് സിംബാബ്‌വെയ്‌ക്കെതിരേയാണ് മൂന്നു പേരും അരങ്ങേറ്റം നടത്തിയത്. വിനയ് രണ്ടു വിക്കറ്റുകളുമായി തിളങ്ങിയപ്പോള്‍ മറ്റു രണ്ടു പേര്‍ക്കും വിക്കറ്റൊന്നും ലഭിച്ചില്ല.

 രാഹുല്‍, ചഹല്‍, കരുണ്‍

രാഹുല്‍, ചഹല്‍, കരുണ്‍

സ്റ്റാര്‍ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുല്‍, സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍, മലയാളി താരം കരുണ്‍ നായര്‍ എന്നിവര്‍ ഏകദിനത്തില്‍ ഒരുമിച്ച് അരങ്ങേറിയവരാണ്. രാഹുല്‍, ചഹല്‍ ജോടി ഇപ്പോഴും ടീമിന്റെ അവിഭാജ്യ ഘടകമായി തുടരുമ്പോള്‍ കരുണ്‍ ഒരു ഫോര്‍മാറ്റിലും ടീമിന്റെ ഭാഗമല്ല.
2016 ജൂണ്‍ 11ന് സിംബാബ്‌വെയ്‌ക്കെതിരായ ഏകദിനത്തിലായിരുന്നു മൂന്നു പേരുടെയും അരങ്ങേറ്റം. സെഞ്ച്വറിയോടെയാണ് രാഹുല്‍ അരങ്ങേറ്റം ആഘോഷിച്ചത്. എന്നാല്‍ രാഹുലിനൊപ്പം ഓപ്പണ്‍ ചെയ്ത കരുണിനു ഏഴു റണ്‍സാണ് നേടാനായത്. ചഹലാവട്ടെ 27 റണ്‍സിന് ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു.

 മായങ്ക്- പൃഥ്വി

മായങ്ക്- പൃഥ്വി

ഓപ്പണിങ് ബാറ്റ്‌സ്മാന്‍മാരായ പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ ഒരേ മല്‍സരത്തിലൂടെ അരങ്ങേറിയവരാണ്. 2020 ഫെബ്രുവരി അഞ്ചിന് ന്യൂസിലാന്‍ഡിനെതിരേയായിരുന്നു ഇവരുടെ അരങ്ങേറ്റം. പൃഥ്വി 21 ബോളില്‍ 20 റണ്‍സിന് പുറത്തായപ്പോള്‍ മായങ്കിന് 31 ബോളില്‍ നേടാനായത് 32 റണ്‍സായിരുന്നു.

 ക്രുനാല്‍- പ്രസിദ്ധ്

ക്രുനാല്‍- പ്രസിദ്ധ്

ഇംഗ്ലണ്ടിനെതിരേ ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന ഏകദിനത്തിലാണ് ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യ, പേസര്‍ പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ അരങ്ങേറിയത്. മാര്‍ച്ച് 23ന് ഇംഗ്ലണ്ടുമായുള്ള ആദ്യ ഏകദിനത്തിലായിരുന്നു ഇത്. കളിയില്‍ 31 ബോളില്‍ പുറത്താവാതെ 58 റണ്‍സോടെ ക്രുനാല്‍ വരവറിയിച്ചപ്പോള്‍ പ്രസിദ്ധ് നാലു വിക്കറ്റുകളുമായി ബൗളിങിലും മിന്നി.

Story first published: Sunday, July 18, 2021, 19:42 [IST]
Other articles published on Jul 18, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+