Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvSL: പവര്‍പ്ലേയില്‍ 'പവറില്ലാതെ' ഇന്ത്യന്‍ ബൗളിങ് നിര, ലോക ക്രിക്കറ്റിലെ ഏറ്റവു മോശം!

ഇന്ത്യന്‍ ബൗളിങ് നിരയുടെ മൂര്‍ച്ച കുറയുകയാണോ? 2019ലെ ഐസിസി ഏകദിന ലോകകപ്പിനു ശേഷം പവര്‍പ്ലേയില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം പരിശോധിച്ചാല്‍ കണക്കുകള്‍ തീര്‍ച്ചയായും ആശങ്കകള്‍ സൃഷ്ടിക്കുന്നതാണ്. ശ്രീലങ്കയ്‌ക്കെതിരേ ഇന്നു നടന്ന രണ്ടാം ഏകദിനത്തിലും ഇന്ത്യ ഇതാവര്‍ത്തിച്ചു. ലങ്കന്‍ ഓപ്പണര്‍മാര്‍ ആദ്യ വിക്കറ്റില്‍ 77 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. പവര്‍പ്ലേയില്‍ വിക്കറ്റുകളെടുക്കുന്നതിലുള്ള ഇന്ത്യയുടെ ദൗര്‍ബല്യം ഒരിക്കല്‍ക്കൂടി ഈ മല്‍സരത്തില്‍ തുറന്നുകാണിക്കപ്പെട്ടു.

1

കഴിഞ്ഞ ഒമ്പത് ഇന്നിങ്‌സുകളില്‍ ഇതാദ്യമായാണ് ലങ്കന്‍ ഓപ്പണര്‍മാര്‍ 50 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയത് എന്നത് കൂട്ടി വായിക്കുമ്പോള്‍ ഇന്ത്യന്‍ ബൗളിങിന്റെ മൂര്‍ച്ചയില്ലായ്മ നമുക്ക് ബോധ്യമാവും. 2020 മുതല്‍ നോക്കിയാല്‍ ഇന്നിങ്‌സില്‍ ആദ്യത്തെ 10 ഓവറില്‍ ഏറ്റവും ദയനീയ ബൗളിങ് ശരാശരിയുള്ളത് ഇന്ത്യക്കാണ്. സിംബാബ്‌വെയ്ക്കു പോലും താഴെയാണ് ഇന്ത്യയുടെ സ്ഥാനം.

2020നു ശേഷം കളിച്ചിട്ടുള്ള ഏകദിന മല്‍സരങ്ങളില്‍ ആദ്യത്തെ 10 ഓവറില്‍ ഇന്ത്യക്കു വീഴ്ത്താനായത് വെറും ആറു വിക്കറ്റുകളാണ്. 6.17 ഇക്കോണമി റേറ്റില്‍ റണ്‍സ് ഇന്ത്യ വിട്ടുകൊടുക്കുകയും ചെയ്തു. ശരാശരി 123.50. സിംബാബ്‌വെയാണ് ഈ ലിസ്റ്റില്‍ രണ്ടാംസ്ഥാനത്ത് (ശരാശരി 59).

2

2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനു ശേഷമാണ് പവര്‍പ്ലേയില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം ഏറ്റവും മോശമായി മാറിയത്. ലോകകപ്പ് കഴിഞ്ഞ് കളിച്ച ഏകദിനങ്ങളില്‍ ഒമ്പതു വിക്കറ്റുകള്‍ മാത്രമേ പവര്‍പ്ലേയില്‍ ഇന്ത്യ വീഴ്ത്തിയിട്ടുള്ളൂ. ബൗളിങ് ശരാശരി 126ഉം ഇക്കോണമി റേറ്റ് 5.97ഉം ആണ്. ടെസ്റ്റ് കളിക്കുന്ന 12 രാജ്യങ്ങളെടുത്താല്‍ അക്കൂട്ടത്തില്‍ ഏറ്റവും മോശം ഇന്ത്യയുടേതാണ്.

അതേസമയം, രണ്ടാം ഏകദിനത്തില്‍ മികച്ച തുടക്കമായിരുന്നു ലങ്കയുടേതെങ്കിലും പിന്നീട് ഇന്ത്യ തിരിച്ചുവരികയായിരുന്നു. ഒരു ഘട്ടത്തില്‍ ആറിന് അടുത്ത് റണ്‍റേറ്റിലായിരുന്നു ആതിഥേയര്‍ മുന്നേറിയത്. 37 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ ലങ്ക അഞ്ചു വിക്കറ്റിന് 187 റണ്‍സെന്ന നിലയിലാണ്. മൂന്നു വിക്കറ്റെടുത്ത സ്പിന്നര്‍ യുസ്വേന്ദ്ര ചഹലാണ് ഇന്ത്യയെ മല്‍സരത്തിലേക്കു തിരികെ കൊണ്ടുവന്നത്. ഓപ്പണര്‍ അവിഷ്‌ക ഫെര്‍ണാണ്ടോ (50) ലങ്കയ്ക്കായി ഫിഫ്റ്റി നേടിയിരുന്നു.

Story first published: Tuesday, July 20, 2021, 17:58 [IST]
Other articles published on Jul 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+