Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: കപില്‍, സച്ചിന്‍, കോലി, രോഹിത്- ഇനി ധവാനും! എലൈറ്റ് കബ്ബിലേക്ക്

ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്നതോടെ ഓപ്പണര്‍ ശിഖര്‍ ധവാനും ക്യാപ്റ്റന്‍മാരുടെ എലൈറ്റ് ക്ലബ്ബില്‍ അംഗമായി മാറും. ലങ്കയ്‌ക്കെതിരേ ക്യാപ്റ്റന്‍സിയില്‍ അരങ്ങേറ്റം കുറിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. നേരത്തതേ ലങ്കയ്‌ക്കെതിരേ ക്യാപ്റ്റന്‍സിയില്‍ ഹരിശ്രീ കുറിച്ചവരെല്ലാം കേമന്‍മാരായിട്ടുണ്ട്.

1

മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ കപില്‍ ദേവാണ് ആദ്യമായി ലങ്കയ്‌ക്കെതിരേ ഇന്ത്യന്‍ ക്യാപ്റ്റനായി തുടക്കം കുറിച്ചത്. 1983ല്‍ ഇന്ത്യക്കു കന്നി ലോകകപ്പ് സമ്മാനിച്ച അദ്ദേഹം ലോകം കണ്ട എക്കാലത്തെയും മികച്ച ഇതിഹാസങ്ങളിലൊരാളായാണ് വിശേഷിപ്പിക്കപ്പെടുന്നത്. മുന്‍ ബാറ്റിങ് വിസ്മസം സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു കപിലിനു ശേഷം ലങ്കയ്‌ക്കെതിരേ ക്യാപ്റ്റനായി തുടക്കം കുറിച്ചയാള്‍. പക്ഷെ ബാറ്റിങിലെ മാജിക്ക് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്കു ക്യാപ്റ്റന്‍സിയിലും ആവര്‍ത്തിക്കാനായില്ല.

സച്ചിനു ശേഷം ലങ്കയ്‌ക്കെതിരേ ക്യാപ്റ്റനായി തുടക്കം കുറിച്ചത് നിലവിലെ നായകന്‍ കൂടിയായ രോഹിത് ശര്‍മയാണ്. കപിലിനെപ്പോലെ തന്നെ ക്യാപ്റ്റനെന്ന നിലയില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ കോലിക്കും സാധിച്ചു. നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യയെ നയിച്ചുകൊണ്ടിരിക്കുന്നതും അദ്ദേഹമാണ്. നിശ്ചിത ഓവറില്‍ കോലിയുടെ അസിസ്റ്റന്റ് കൂടിയായ വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മയും ലങ്കയ്‌ക്കെതിരേ തന്നെയാണ് ആദ്യമായി ഇന്ത്യന്‍ ടീമിനെ നയിച്ചത്. കോലിയെപ്പോലെ തന്നെ രോഹിത്തിലും ക്യാപ്റ്റന്‍സിയില്‍ മികവുറ്റ പ്രകടനം നടത്താന്‍ സാധിച്ചു. കോലിയുടെ അഭാവത്തില്‍ ഏഷ്യാ കപ്പ്, നിദാഹാസ് ട്രോഫി എന്നിവയില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കാന്‍ ഹിറ്റ്മാനു കഴിഞ്ഞിരുന്നു.

2

ഇപ്പോഴിതാ ഈ നാലു പേരുടെയും വഴിയെ ധവാനും ലങ്കയ്‌ക്കെതിരേ ക്യാപ്റ്റന്റെ കുപ്പായമണിയുകയാണ്. കോലിയും രോഹിത്തുമെല്ലാം ടെസ്റ്റ് ടീമിനോടൊപ്പം ഇംഗ്ലണ്ട് പര്യടനത്തിലായതിനാലാണ് ലങ്കയിലേക്കു ധവാന് ക്യാപ്റ്റനായി അവസരം ലഭിക്കുന്നത്. നേരത്തേ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയും ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിയെയും നയിച്ചിച്ചുണ്ടെങ്കിലും ദേശീയ ടീമിനൊപ്പം ക്യാപ്റ്റന്റെ തൊപ്പി ധവാന് ഇതു വരെ ലഭിച്ചിരുന്നില്ല. ഈ കാത്തിരിപ്പ് കൂടിയാണ് അടുത്ത മാസം അവസാനിക്കാന്‍ പോവുന്നത്. മൂന്നു വീതം ടി20കളും ഏകദിനങ്ങളുമാണ് ലങ്കയില്‍ ഇന്ത്യ കളിക്കുന്നത്. ധവാനു കീഴില്‍ ഇന്ത്യയുടെ 20 അംഗ സംഘം ലങ്കയിലേക്കു യാത്ര തിരിച്ചു കഴിഞ്ഞു.

Story first published: Monday, June 28, 2021, 17:16 [IST]
Other articles published on Jun 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+