For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvSL: ഗബ്ബാര്‍ ദി ഗ്രേറ്റ്, കോലിക്കു പോലുമില്ലാത്ത റെക്കോര്‍ഡ്!- ധോണിക്കു ശേഷം ആദ്യ നായകന്‍

പുറത്താവാതെ 86 റണ്‍സാണ് കളിയില്‍ ധവാന്‍ നേടിയത്

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ അപരാജിത ഫിഫ്റ്റിയുമായി നായകന്റെ കളി കെട്ടഴിച്ച് ഇന്ത്യന്‍ വിജയത്തിനു ചുക്കാന്‍ പിടിച്ചതോടെ ശിഖര്‍ ധവാന്‍ എലൈറ്റ് ക്യാപ്റ്റന്‍മാരുടെ ലിസ്റ്റില്‍ ഇടം നേടിയിരിക്കുകയാണ്. ഏകദിനത്തില്‍ ക്യാപ്റ്റനായുള്ള അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയ ഏഴാമത്തെ ഇന്ത്യന്‍ നായകനാണ് ഗബ്ബാറെന്നു ആരാധകര്‍ വിശേഷിപ്പിക്കുന്ന ധവാന്‍.

1

വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയ ഇന്ത്യയുടെ സൂപ്പര്‍ ക്യാപ്റ്റന്‍മാര്‍ക്കുപോലും അവകാശപ്പെടാനില്ലാത്ത നേട്ടം കൂടിയാണ് അദ്ദേഹം തന്റെ പേരിലാക്കിയത്. മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിക്കു ശേഷം ആദ്യമായാണ് ഇന്ത്യയുടെ ഒരു ക്യാപ്റ്റന്‍ നായകയാനായുള്ള ആദ്യ കളിയില്‍ തന്നെ ഫിഫ്റ്റി കണ്ടെത്തിയത്. നേരത്തേ ഈ എലൈറ്റ് ക്യാപ്റ്റന്‍മാരുടെ ലിസ്റ്റിലുള്ള മറ്റു ക്യാപ്റ്റന്‍മാര്‍ അജിത് വഡേക്കര്‍, രവി ശാസ്ത്രി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, അജയ് ജഡേജ എന്നിവരാണ്.

ഇതുകൊണ്ടും തീരുന്നില്ല ഈ കളിയില്‍ ധവാന്റെ നേട്ടം. മറ്റൊരു നാഴികക്കല്ല് കൂടി ഈ ഇന്നിങ്‌സോടെ അദ്ദേഹം മറികടന്നു. ഏകദിനത്തില്‍ അതിവേഗം 6000 റണ്‍സ് പൂര്‍ത്തിയാക്കിയ രണ്ടാമത്തെ ഇന്ത്യന്‍ താരവും ലോകത്തിലെ നാലാമത്തെ താരവുമായി ധവാന്‍ മാറി. 140 ഇന്നിങ്‌സുകളിലാണ് അദ്ദേഹം 6000 പിന്നിട്ടത്. നാലു ഇന്നിങ്‌സുകള്‍ കുറച്ചു മാത്രമേ കോലിക്കു (136 ഇന്നിങ്‌സ്) ഈ നേട്ടത്തിലെത്താന്‍ വേണ്ടി വന്നുള്ളൂ.

2

ലോക ക്രിക്കറ്റില്‍ അതിവേഗം ഏകദിനത്തില്‍ 6000 തികച്ചത് ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓപ്പണര്‍ ഹാഷിം അംലയാണ്. 123 ഇന്നിങ്‌സുകളിലാണ് അംല 6000 റണ്‍സ് വാരിക്കൂട്ടിയത്. കോലി രണ്ടാംസ്ഥാനത്തു നില്‍ക്കുമ്പോള്‍ മൂന്നാമന്‍ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണാണ് (139 ഇന്നിങ്‌സ്). 141 ഇന്നിങ്‌സുകളില്‍ നിന്നും 6000ത്തിലെത്തിയ മുന്‍ വിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ്, ഇംഗ്ലണ്ടിന്റെ ജോ റൂട്ട് എന്നിവരെ മറികടന്നാണ് ധവാന്‍ ലിസ്റ്റിലെ നാലാമനായത്.

ശ്രീലങ്കയ്‌ക്കെതിരേ ഏകദിനത്തില്‍ 1000 റണ്‍സെന്ന നാഴികക്കല്ലും ഈ മല്‍സരത്തിലെ പ്രകടനത്തോടെ ധവാന്‍ പൂര്‍ത്തിയാക്കി. ഏറ്റവും വേഗത്തില്‍ ഈ നേട്ടത്തിലെത്തിയ ലോകത്തിലെ തന്നെ ആദ്യ താരമായി അദ്ദേഹം മാറുകയും ചെയ്തു. ഇതു കൊണ്ടും തീര്‍ന്നില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,000 റണ്‍സും ധവാന്‍ തികച്ചിരിക്കുകയാണ്.

Story first published: Sunday, July 18, 2021, 23:03 [IST]
Other articles published on Jul 18, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+