IND vs SL: ധവാന്റെ ഓപ്പണിങ് പങ്കാളിയെ ഉറപ്പിച്ചു, മലയാളി താരമടക്കം രണ്ടു പേര്‍ പുറത്താവും!
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പര ഈയാഴ്ച ആരംഭിക്കാനിരിക്കെ ഇന്ത്യയുടെ ഓപ്പണിങ് കോമ്പിനേഷനെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. 18നാണ് ആദ്യ ഏകദിനം നടക്കുന്നത്. മൂന്നു മല്‍സരങ്ങളുള്‍പ്പെട്ടതാണ് പരമ്പര. വിരാട് കോലിക്കു കീഴില്‍ ഇന്ത്യയുടെ പ്രധാന ടീം ഇംഗ്ലണ്ട് പര്യടനത്തിലായതില്‍ ലങ്കയിലേക്കു മറ്റൊരു സംഘത്തെ അയക്കുകയായിരുന്നു.
ശിഖര്‍ ധവാന്റെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ ഏകദിനം, ടി20 പരമ്പരകളില്‍ കളിക്കുന്നത്. ധവാനെക്കൂടാതെ പൃഥ്വി ഷാ, പുതുമുഖങ്ങളായ ദേവ്ദത്ത് പടിക്കല്‍, റുതുരാജ് ഗെയ്ക്ക്വാദ് എന്നിവരും ഓപ്പണര്‍മാരായി ഇന്ത്യന്‍ ടീമിലുണ്ട്. കൂടാതെ മറ്റൊരു പുതുമുഖമായ നിതീഷ് റാണയും ഓപ്പണ്‍ ചെയ്യാവുന്ന ബാറ്റ്‌സ്മാനാണ്. ഇതോടെയാണ് ധവാനോടൊപ്പം ആരായിരിക്കും ഓപ്പണ്‍ ചെയ്യുകയെന്ന കാര്യത്തില്‍ സംശയങ്ങളുയര്‍ന്നത്.

ധവാന്‍-പൃഥ്വി തന്നെ
ധവാനോടൊപ്പം പൃഥ്വി തന്നെയാരിക്കും ഓപ്പണറായി കളിക്കുകയെന്നു കൊളംബോയില്‍ നിന്നും ടീം വൃത്തങ്ങള്‍ വെളിപ്പെടുത്തി. ആഭ്യന്തര ക്രിക്കറ്റില്‍ ഒരുപാട് റണ്‍സെടുത്തിട്ടുള്ള ബാറ്റ്‌സ്മാനാണ് പൃഥ്വി. ഒരേ ഐപിഎല്‍ ടീമില്‍ നിന്നും വരുന്നതിനാല്‍ തന്നെ ഓപ്പണിങ് പങ്കാളികളെന്ന നിലയില്‍ ധവാനും പൃഥ്വിയും തമ്മില്‍ നല്ല ധാരണയാണുള്ളത്. ആദ്യ ഏകദിനത്തില്‍ ഇവര്‍ക്കു പകരം മറ്റൊരു ഓപ്പണിങ് ജോടി കളിക്കുകയാണെങ്കില്‍ അതായിരിക്കും എന്നെ ഏറ്റവുമധികം ആശ്ചര്യപ്പെടുത്തുന്ന കാര്യം. ദേവ്ദത്തിനും റുതുരാജിനും അവസരത്തിനായി കാത്തിരിക്കേണ്ടി വരുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.

പൃഥ്വിയുടെ ഫോം
സമീപകാലത്തെ മിന്നുന്ന ഫോം തന്നെയാണ് പൃഥ്വിയെ അവഗണിക്കാതിരിക്കാന്‍ ടീം മാനേജ്‌മെന്റിനെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷമവസാനത്തോടെ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിലെ ദയനീയ പ്രകടനത്തെ തുടര്‍ന്നു ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ട ശേഷം പൃഥ്വി ആളാകെ മാറിയിട്ടുണ്ട്. ബാറ്റിങ് ടെക്‌നിക്കിലെ ചില പിഴവുകളുടെ പേരില്‍ ക്രൂശിക്കപ്പെട്ട താരം ഇവ പരിഹരിച്ചാണ് ക്രിക്കറ്റിലേക്കു തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയത്.
വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയ്ക്കായി 165.40 ശരാശരിയില്‍ 827 റണ്‍സ് വാരിക്കൂട്ടി റെക്കോര്‍ഡിട്ട പൃഥ്വി ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പവും മിന്നുന്ന ഫോമിലായിരുന്നു. ധവാന്‍-പൃഥ്വി ഓപ്പണിങ് കോമ്പിനേഷന്‍ ഡിസിയുടെ കുതിപ്പില്‍ നിര്‍ണായകമായി മാറുകയും ചെയ്തു. മിക്ക മല്‍സരങ്ങളിലും ടീമിനു മികച്ച തുടക്കമായിരുന്നു ഇവര്‍ നല്‍കിയത്.

ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീം
ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍, റുതുരാജ് ഗെയ്ക്വാദ്, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് റാണ, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചഹല്‍, രാഹുല്‍ ചഹര്‍, കെ, ഗൗതം, ക്രുനാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ഭുവനേശ്വര്‍ കുമാര്‍ (വൈസ് ക്യാപ്റ്റന്‍), ദീപക് ചഹര്‍, നവദീപ് സൈനി, ചേതന്‍ സക്കരിയ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications