INDvSL: പരമ്പരമോഹവുമായി ഇന്ത്യ രണ്ടാമങ്കത്തിന്, സഞ്ജു കളിക്കുമോ?- കൂടുതലറിയാം
ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരില്‍ അപരാജിത ലീഡ് നേടി ഇന്ത്യ ചൊവ്വാഴ്ചയിറങ്ങുന്നു. മൂന്നു മല്‍സരങ്ങളുടെ പരമ്പയിലെ രണ്ടാമത്തെ മല്‍സരം ചൊവ്വാഴ്ച കൊളംബോയിലെ പ്രേമദാസ സ്റ്റേ്ഡിയത്തില്‍ നടക്കും. ആദ്യ ഏകദിനത്തില്‍ ലങ്കയെ ഏഴു വിക്കറ്റിനു കശാപ്പ് ചെയ്ത ശിഖര്‍ ധവാനും സംഘവും സമാനമായ മറ്റൊരു പ്രകടനമാണ് ലക്ഷ്യമിടുന്നത്.
എന്നാല്‍ ലങ്കയ്ക്കു പരമ്പര കൈവിടാതിരിക്കാന്‍ രണ്ടാം ഏകദിനം ജയിച്ചേ തീരൂ. ഇതിനു വേണ്ടി കൈയ്‌മെയ് മറന്ന് പോരാനുറച്ചാവും ആതിഥേയര്‍ പാഡണിയുക. ക്യാപ്റ്റനായുള്ള ആദ്യ മല്‍സരം തന്നെ ജയത്തോടെ തുടങ്ങിയ ധവാന്‍ ഇനി ആദ്യ പരമ്പര നേട്ടവുമായി എലൈറ്റ് നായകന്‍മാരുടെ ലിസ്റ്റില്‍ ഇടംപിടിക്കാമെന്ന പ്രതീക്ഷയിലാണ്.

ബൗളിങ് പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ല
ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ ബാറ്റിങ് പ്രകടനത്തിന് മുഴുവന്‍ മാര്‍ക്കു നല്‍കാമെങ്കിലും ബൗളിങ് പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയിരുന്നില്ല. ഈ കുറവ് രണ്ടാം ഏകദിനത്തില്‍ പരിഹരിക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം. 260ന് മുകളില്‍ റണ്‍സ് ആദ്യ ഏകദിനത്തില്‍ അടിച്ചെടുക്കാന്‍ ലങ്കയുടെ അനുഭവസമ്പത്ത് കുറഞ്ഞ യുവനിരയ്ക്കു സാധിച്ചിരുന്നു.
ടീമിന്റെ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കേണ്ടിയിരുന്ന ഭുവനേശ്വര്‍ കുമാറായിരുന്നു ഏറ്റവുമധികം നിരാശപ്പെടുത്തിയത്. ഒമ്പതോവറില്‍ 63 റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹത്തിന് ഒരു വിക്കറ്റ് പോലും ലഭിച്ചിരുന്നില്ല.

സഞ്ജു കളിക്കുമോ?
ലോകമെമ്പാടുമുള്ള മലയാളി ക്രിക്കറ്റ് പ്രേമികള്‍ ഉറ്റുനോക്കുന്നത് കേരളത്തില്‍ നിന്നുള്ള വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഉണ്ടാവുമോയെന്നാണ്. ആദ്യ ഏകദിനത്തില്‍ സഞ്ജു ഉറപ്പായും കളിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ പരിക്കു കാരണം അദ്ദേഹത്തിനു പിന്‍മാറേണ്ടി വരികയായിരുന്നു. തുടര്‍ന്ന് ഇഷാന്‍ കിഷന്‍ ടീമിലെത്തുകയും ചെയ്തു.
അരങ്ങേറ്റ മല്‍സരത്തില്‍ 59 റണ്‍സോടെ ഇഷാന്‍ കസറിയത് സഞ്ജുവിന് തിരിച്ചടിയാണ്. രണ്ടാം ഏകദിനത്തില്‍ ഇഷാനില്‍ തന്നെ ഉറച്ചുനില്‍ക്കാന്‍ ഇതു ടീം മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചേക്കും. എന്നാല്‍ ആദ്യ കളിയില്‍ നിരാശപ്പെടുത്തിയ മനീഷ് പാണ്ഡെയെ പുറത്തിരുത്തി സഞ്ജുവിനെ ഇന്ത്യ ഇറക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അങ്ങനെ സംഭവിച്ചാല്‍ സഞ്ജുവായിരിക്കും വിക്കറ്റ് കാക്കുക. ഇഷാന്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്റെ റോളിലാവും.

മല്‍സരവിവരങ്ങള്‍
ഇന്ത്യ- ശ്രീലങ്ക രണ്ടാം ഏകദിന മല്‍സരം
വേദി: ആര്‍ പ്രേമദാസ സ്റ്റേഡിയം, കൊളംബോ
സമയം: ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നു മണി മുതല്‍
സംപ്രേക്ഷണം: സോണിയുടെ വിവിധ ചാനലുകള്‍. സോണി ലിവില്‍ ലൈവ് സ്ട്രീമിങുമുണ്ടാവും.

സാധ്യതാ പ്ലെയിങ് ഇലവന്‍
ഇന്ത്യ- ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍/ മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ദീപക് ചഹര്‍, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍.
ശ്രീലങ്ക-അവിഷ്‌ക ഫെര്‍ണാണ്ടോ, മിനോദ് ഭനുക്ക (വിക്കറ്റ് കീപ്പര്‍), ധനഞ്ജയ ഡിസില്‍വ, ചരിത് അസലന്‍ക, വനിന്ദു ഹസരംഗ, ദസുന്‍ ഷനക (ക്യാപ്റ്റന്‍), ഇസുരു ഉദാന/ ലഹിരു കുമാര, ചാമിക കരുണരത്‌നെ, ലക്ഷണ്‍ ശണ്ഡകന്‍, ദുഷ്മന്ത ചമീര.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications