Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvSL: പരിക്കിനെ തോല്‍പ്പിച്ച് സഞ്ജു തയ്യാര്‍, പക്ഷെ ഇഷാനെ കൈവിടില്ല- ടീമിലെത്താന്‍ ഒരു വഴിമാത്രം!

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ഏകദിന മല്‍സരം ചൊവ്വാഴ്ച കൊളംബോയില്‍ നടക്കാനിരിക്കെ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ പരിക്കില്‍ നിന്നും മോചിതനായി. ഇന്ത്യയെ സംബന്ധിച്ച്, പ്രത്യേകിച്ചും മലയാളി ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് ഏറെ ആഹ്ലാദം നല്‍കുന്ന കാര്യമാണിത്. കാരണം ടി20ക്കു പിന്നാലെ ഇന്ത്യന്‍ കുപ്പായത്തില്‍ സഞ്ജു ഏകദിനത്തിലും അരങ്ങേറുന്നത് കാണാന്‍ എല്ലാവരും ആഗ്രഹിക്കുന്നു.

കാല്‍മുട്ടിലെ ഉളുക്കിനെ തുടര്‍ന്നായിരുന്നു തികച്ചും അപ്രതീക്ഷിതമായി സഞ്ജുവിന് ആദ്യ കളിയില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നത്. ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പറായി ടീമിലുണ്ടയിരുന്നെങ്കിലും സഞ്ജുവിനായിരുന്നു കൂടുതല്‍ സാധ്യതയുണ്ടായിരുന്നത്. പക്ഷെ പരിക്ക് അപ്രതീക്ഷിത വില്ലനായതോടെ ഇഷാന്‍ ടീമിലേക്കു വരികയായിരുന്നു.

 സഞ്ജുവിന് എളുപ്പമാവില്ല

സഞ്ജുവിന് എളുപ്പമാവില്ല

പരിക്കിനെ തോല്‍പ്പിച്ചെങ്കിലും ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ കയറിപ്പറ്റുകയെന്നത് സഞ്ജുവിനു എളുപ്പമാവില്ല. കാരണം പകരക്കാരനായി ആദ്യ ഏകദിനത്തില്‍ അരങ്ങേറിയ മറ്റൊരു യുവതാരമായ ഇഷാന്‍ കിഷന്‍ തനിക്കു ലഭിച്ച അവസരം ശരിക്കും മുതലാക്കിയിരുന്നു.
മൂന്നാമനായി ഇറങ്ങിയ ഇഷാന്‍ 42 ബോളില്‍ എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 59 റണ്‍സുമായി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഈ പ്രകടനം സഞ്ജുവിനേറ്റ പ്രഹരം കൂടിയാണ്. ഇഷാന്‍ ഫ്‌ളോപ്പായിരുന്നെങ്കില്‍ വളരെ അനായാസം അദ്ദേഹത്തിന് വിക്കറ്റ് കീപ്പര്‍ സ്ഥാനം തിരിച്ചുപിടിക്കാമായിരുന്നു.

 ഇഷാനെ നിലനിര്‍ത്തും

ഇഷാനെ നിലനിര്‍ത്തും

കരിയറിലെ ആദ്യ ഏകദിനത്തില്‍ തന്നെ മിന്നുന്ന ബാറ്റിങ് കാഴ്ചവച്ച ഇഷാനെ അടുത്ത മല്‍സരത്തില്‍ ഇന്ത്യ ഒഴിവാക്കില്ലെന്നുറപ്പാണ്. അങ്ങനെയെങ്കില്‍ സഞ്ജു എങ്ങനെ കളിക്കുമെന്നതാണ് ചോദ്യം.
ഏകദിനത്തില്‍ അരങ്ങേറ്റ മല്‍സരം കൂടിയാണ് ഇഷാന്‍ കളിച്ചതെങ്കിലും ഒട്ടും തന്നെ സമ്മര്‍ദ്ദമില്ലാതെയായിരുന്നു താരം ബാറ്റ് ചെയ്തത്. നേരിട്ട ആദ്യ ബോളില്‍ തന്നെ സിക്‌സറടിച്ചു കൊണ്ട് തുടങ്ങിയ ഇഷാന്‍ രണ്ടാമത്തെ ബോളില്‍ ബൗണ്ടറിയും നേടിയിരുന്നു. ഇത്രയും ആത്മവിശ്വാസത്തോടെ കളിക്കുന്ന ഒരു താരത്തെ ആദ്യ മല്‍സരത്തിനു ശേഷം ഒഴിവാക്കുകയെന്നത് ശരിയല്ലെന്നു ടീം മാനേജ്‌മെന്റിനു നല്ല ബോധ്യവുമുണ്ടാവും.

 സഞ്ജുവിന്റെ സാധ്യത

സഞ്ജുവിന്റെ സാധ്യത

ഇഷാനു പകരം ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ എത്തുന്നതിനെക്കുറിച്ച് സഞ്ജു തല്‍ക്കാലത്തേക്കു ആലോചിക്കാതിരുന്നതാവും നല്ലത്. ടീമിലെത്താന്‍ ഒരേയൊരു വഴി മാത്രമേ അദ്ദേഹത്തിനു മുന്നിലുള്ളൂ. അത് മനീഷ് പാണ്ഡെ വഴി മാത്രമാണ്.
ആദ്യ കളിയില്‍ നാലാമനായി ഇറങ്ങിയ പാണ്ഡെ വേഗം കുറഞ്ഞ ഇന്നിങ്‌സിന്റെ പേരില്‍ ആരാധകരില്‍ നിന്നും വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. 40 ബോളില്‍ 26 റണ്‍സ് മാത്രമാണ് പാണ്ഡെ നേടിയത്. ഓരോ ബൗണ്ടറിയും സിക്‌സറും മാത്രമേ താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നുള്ളൂ.
രണ്ടാം ഏകദിനത്തില്‍ പാണ്ഡെയെ പുറത്തിരുത്താന്‍ കോച്ച് രാഹുല്‍ ദ്രാവിഡും നായകന്‍ ശിഖര്‍ ധവാനും തീരുമാനിച്ചാല്‍ മാത്രമേ സഞ്ജുവിനു മുന്നില്‍ ടീമിലേക്കുള്ള വാതില്‍ തുറക്കുകയുള്ളൂ. പാണ്ഡെയ്ക്കു ഒരവസരം കൂടി നല്‍കാന്‍ ഇരുവരും തീരുമാനിച്ചാല്‍ സഞ്ജുവിന് ഏകദിനത്തിലെ അരങ്ങേറ്റത്തിനായി കാത്തിരിക്കേണ്ടി വരും.

Story first published: Monday, July 19, 2021, 19:00 [IST]
Other articles published on Jul 19, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+