IND vs SL: ഇഷാന്‍ പുറത്തിരിക്കും, മുന്‍തൂക്കം സഞ്ജുവിന്! കാരണം ചൂണ്ടിക്കാട്ടി മുഹമ്മദ് കൈഫ്

ശ്രീലങ്കയ്‌ക്കെതിരേ വരാനിരിക്കുന്ന പരമ്പരകളില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ആരായിരിക്കുമെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്. മലയാളി താരം സഞ്ജു സാംസണും ഇഷാന്‍ കിഷനുമാണ് നിലവില്‍ ടീമിലെ വിക്കറ്റ്കീപ്പര്‍മാര്‍. ഏകദിന പരമ്പരയിലെ തുടക്കത്തിലെ മല്‍സരങ്ങളില്‍ സഞ്ജുവിനായിരിക്കും മുന്‍തൂക്കമെന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ മധ്യനിര ബാറ്റ്‌സ്മാന്‍ മുഹമ്മദ് കൈഫ്.
മൂന്നു വീതം ഏകദിനങ്ങളും ടി20കളുമാണ് ലങ്കയ്‌ക്കെതിരേ ഇന്ത്യ കളിക്കുന്നത്. മുന്‍നിര താരങ്ങളുടെ അഭാവത്തില്‍ ശിഖര്‍ ധവാന്‍ നയിക്കുന്ന ഇന്ത്യന്‍ സംഘത്തില്‍ നിശ്ചിത ഓവര്‍ സ്‌പെഷ്യലിസ്റ്റുകളുടെ വലിയൊരു നിര തന്നെയുണ്ട്. കൂടാതെ ആറു പുതുമുഖങ്ങളും ടീമിന്റെ ഭാഗമാണ്.

സഞ്ജു ഇന്ത്യക്കായി കളിച്ച താരം
ക്യാപ്റ്റന്‍ ധവാനും കോച്ച് രാഹുല്‍ ദ്രാവിഡിനും കാര്യങ്ങള്‍ കടുപ്പമാവും. കാരണം വലിയ സ്‌ക്വാഡാണ് ഇന്ത്യയുടേത്, ആകെയുള്ളതാവട്ടെ ആറു മല്‍സരങ്ങളുമാണ്.
സഞ്ജു സാംസണ്‍ കുറച്ചു വര്‍ഷങ്ങളായി ഇവിടെയുണ്ട്. ഇന്ത്യക്കു വേണ്ടി അദ്ദേഹം നേരത്തേ കളിക്കുകയും ചെയ്തു. ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ പര്യടനങ്ങളിലും സഞ്ജുവുണ്ടായിരുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനുമാണ് അദ്ദേഹമെന്നും കൈഫ് അഭിപ്രായപ്പെട്ടു

സഞ്ജുവിന്റെ അനുഭവസമ്പത്ത്
ഏകദിനത്തില്‍ ഇന്ത്യക്കായി നേരത്തേ കളിച്ചിട്ടുള്ള താരങ്ങള്‍ക്കു ധവാനും ദ്രാവിഡും മുന്‍തൂക്കം നല്‍കാനാണ് സാധ്യത. അനുഭവസമ്പത്തിനു തന്നെയായിരിക്കും ഏകദിനത്തില്‍ മുന്‍തൂക്കമുണ്ടാവുക.
അങ്ങനെ നോക്കുമ്പോള്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു ഇഷാനു പകരം സഞ്ജുവിനായിരിക്കും കൂടുതല്‍ സാധ്യതയെന്നും കൈഫ് വിലയിരുത്തി.

കുല്‍-ചാ ജോടി ഒരുമിച്ചേക്കും
ഒരു ഇടവേളയ്ക്കു ശേഷം ഇന്ത്യയുടെ മുന്‍ സൂപ്പര്‍ സ്പിന്‍ ജോടികളായ കുല്‍-ചാ സഖ്യം വീണ്ടും കളിക്കുന്നത് കാണാന്‍ ലങ്കയില്‍ അവസരമൊരുങ്ങിയേക്കുമെന്നു കൈഫ് പറഞ്ഞു. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിനു ശേഷം ഈ ജോടി ഒരുമിച്ച് കളിച്ചിട്ടില്ല.
കുല്‍ദീപും ചഹലും ലങ്കയില്‍ ഒരേ പ്ലെയിങ് ഇലവനില്‍ കളിച്ചേക്കും. ഏറെക്കാലമായി ഇരുവരും ഒരുമിച്ച് കളിച്ചിട്ടില്ല. കുല്‍ദീപാവട്ടെ കഴിഞ്ഞ കുറച്ചു മാസങ്ങളായി ടീമിലെ സ്ഥിരാംഗവുമല്ല. ഇത്തവണ തീര്‍ച്ചയായും തന്റെ സാന്നിധ്യമറിയിക്കാന്‍ അദ്ദേഹം ശ്രമിക്കും. ലങ്കയ്‌ക്കെതിരേ സീനിയര്‍ താരങ്ങള്‍ക്കായിരിക്കും പ്ലെയിങ് ഇലവനില്‍ മുന്‍തൂക്കമെന്നും കൈഫ് നിരീക്ഷിച്ചു.

ഇന്ത്യന്‍ ടീം
ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍, റുതുരാജ് ഗെയ്ക്വാദ്, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് റാണ, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചഹല്‍, രാഹുല്‍ ചഹര്‍, കെ, ഗൗതം, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍ (വൈസ് ക്യാപ്റ്റന്‍), ദീപക് ചഹര്‍, നവദീപ് സൈനി, ചേതന്‍ സക്കരിയ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications