Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvSL: സെവാഗ് റീലോഡഡ്! പൃഥ്വി തന്നെ പിന്‍ഗാമി- വീരുവിന്റെ വമ്പന്‍ നേട്ടത്തിനൊപ്പം

ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ പിന്‍ഗാമി താന്‍ തന്നെയാണെന്നു മറ്റൊരു വെടിക്കെട്ട് പ്രകടനത്തിലൂടെ അടിവരയിട്ടിരിക്കുകയാണ് യുവ ഓപ്പണര്‍ പൃഥ്വി ഷാ. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്കു സ്‌ഫോടനാത്മക തുടക്കം നല്‍കിയ അദ്ദേഹം വീരുവിന്റെ വമ്പന്‍ റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്തു. വീരുവിന് സാധിച്ചതൊക്കെ തനിക്ക് ആവര്‍ത്തിക്കാന്‍ കഴിയുമെന്നും ഈ ഇന്നിങ്‌സിലൂടെ പൃഥ്വി കാണിച്ചുതന്നു.

1

നായകനും ഓപ്പണിങ് പങ്കാളിയുമായ ശിഖര്‍ ധവാനെ ക്രീസിന്റെ മറുവശത്ത് കാഴ്ചക്കാരനാക്കി നിര്‍ത്തിയാണ് പൃഥ്വി ബൗണ്ടറികളുടെ മാലപ്പടക്കം തീര്‍ത്തത്. വെറും 24 ബോളില്‍ ഒമ്പത് ബൗണ്ടറികളോടെ താരം വാരിക്കൂട്ടിയത് 43 റണ്‍സായിരുന്നു. പൃഥ്വിയുടെ തീപ്പൊരി ഇന്നിഭ്‌സ് ഇന്ത്യയെ അഞ്ചാം ഓവറില്‍ തന്നെ 50 കടത്തിയിരുന്നു. അഞ്ചോവറില്‍ ഇന്ത്യ 57 റണ്‍സെടുത്തപ്പോള്‍ ഇതില്‍ 43ഉം പൃഥ്വിയുടെ വകയായിരുന്നു. ഏഴു റണ്‍സ് മാത്രമായിരുന്നു ധവാന്റെ സംഭാവന.

2

ഈ പ്രകടനമാണ് പൃഥ്വിയെ സെവാഗിനു മാത്രം അവകാശപ്പെട്ട റെക്കോര്‍ഡിനൊപ്പമെത്തിച്ചത്. ഒരു ഏകദിനത്തില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇന്നിങ്‌സിലെ ആദ്യത്തെ ആറോവറില്‍ തന്നെ 40ന് മുകളില്‍ സ്‌കോര്‍ ചെയ്ത രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ് പൃഥ്വി. 2005ല്‍ ശ്രീലങ്കയ്‌ക്കെതിരേ തന്നെയായിരുന്നു ആദ്യ ആറോവറിനിടെ 40ന് മുകളില്‍ സെവാഗ് വാരിക്കൂട്ടിയത്. 16 വര്‍ഷങ്ങള്‍ക്കു ശേഷം അതേ എതിരാളികള്‍ക്കെതിരേ തന്നെ പൃഥ്വിയും ഈ നേട്ടം ആവര്‍ത്തിച്ചിരിക്കുകയാണ്.

ഫിഫ്റ്റിയിലേക്കു കുതിച്ച പൃഥ്വിയുടെ വിലപ്പെട്ട വിക്കറ്റ് വീഴ്ത്തിയത് ലങ്കന്‍ സ്പിന്നര്‍ ധനഞ്ജയ ഡിസില്‍വയായിരുന്നു. ഡിസില്‍വയ്‌ക്കെതിരേ നേരിട്ട ആദ്യ ബോളില്‍ തന്നെ വമ്പനടിക്കായിരുന്നു പൃഥ്വിയുടെ ശ്രമം. പക്ഷെ ടൈമിങ് പാളിയപ്പോള്‍ ലോങ് ഓണില്‍ അവിഷ്‌ക ഫെര്‍ണാണ്ടോ സിംപിള്‍ ക്യാച്ചിലൂടെ താരത്തെ മടക്കുകയായിരുന്നു. ടീം സ്‌കോര്‍ 58ല്‍ നില്‍ക്കെയായിരുന്നു പൃഥ്വി ക്രീസ് വിട്ടത്.

Story first published: Sunday, July 18, 2021, 20:42 [IST]
Other articles published on Jul 18, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+