
വ്യത്യസ്ത ബാറ്റിങ് പൊസിഷന്‍
കരിയറിന്റെ തുടക്കത്തില്‍ സ്ഥിരമായൊരു ബാറ്റിങ് പൊസിഷന്‍ ദ്രാവിഡിന് ഇല്ലായിരുന്നു. പല പൊസിഷനുകളിലും അദ്ദേഹം ടീമിനായി ഇറങ്ങി. പിന്നീടാണ് ടെസ്റ്റില്‍ മൂന്നാം നമ്പര്‍ സ്ഥാനം ദ്രാവിഡ് ഉറപ്പിച്ചത്. ഏകദിനത്തില്‍ കൂടുതലും അഞ്ചാം നമ്പറിലായിരുന്നു അദ്ദേഹം കളിച്ചത്.

സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍
2000ത്തിന്റെ തുടക്കത്തില്‍ ഇന്ത്യക്കു മികച്ച സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍മാര്‍ ഇല്ലാതിരുന്നതോടെ ദ്രാവിഡിന് ഈ റോള്‍ ഏറ്റെടുക്കേണ്ടി വന്നു. അദ്ദേഹം വിക്കറ്റ് കീപ്പിങ് കൂടി ചെയ്തതോടെ ടീം കുറേക്കൂടി സന്തുലിതമായി മാറി. 2003ലെ ഏകദിന ലോകകപ്പില്‍ ദ്രാവിഡ് തകര്‍പ്പന്‍ പ്രകടനം നടത്തി. 16 സ്റ്റംപിങുകളായിരുന്നു അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായത്.

ഫിനിഷര്‍
എംഎസ് ധോണി, യുവരാജ് സിങ് എന്നിവരുടെ വരവിനു മുമ്പ് മികച്ചൊരു ഫിനിഷറുടെ അഭാവം ഇന്ത്യയെ തളര്‍ത്തിയിരുന്നു. അങ്ങനെ ഈ റോളും ദ്രാവിഡിന് ഏറ്റെടുക്കേണ്ടി വന്നു. നിരവധി ഏകദിനങ്ങളില്‍ അദ്ദേഹം ഫിനിഷറായും തിളങ്ങിയിട്ടുണ്ട്. 2002ലെ നാറ്റ്‌വെസ്റ്റ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ മല്‍സരം. 2002ല്‍ വിന്‍ഡീസിനെതിരായ മല്‍സരം എന്നിവയെല്ലാം ഇതിനു ഉദാഹരണങ്ങളാണ്.
ഏകദിനത്തിലെ വേഗമേറിയ നാലാമത്തെ ഫിഫ്റ്റിക്കു അവകാശി കൂടിയാണ് ദ്രാവിഡ് (22 ബോള്‍). 20003ല്‍ ന്യൂസിലാന്‍ഡിനെതിരായിരുന്നു ഈ തകര്‍പ്പന്‍ ഇന്നിങ്‌സ്.

ടെസ്റ്റ് ഓപ്പണര്‍
ക്യാപ്റ്റനായിരിക്കെ ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ ഓപ്പണറായും ദ്രാവിഡ് കളിച്ചിട്ടുണ്ട്. 2006ലെ ലാഹോര്‍ ടെസ്റ്റില്‍ ചിരവൈരികളായ പാകിസ്താനെതിരായ ടെസ്റ്റില്‍ വീരേന്ദര്‍ സെവാഗിന്റെ ഓപ്പണിങ് പങ്കാളി ദ്രാവിഡായിരുന്നു. സമനിലയില്‍ പരിഞ്ഞ ഈ ടെസ്റ്റില്‍ ഓപ്പണിങ് വിക്കറ്റില്‍ സെവാഗ്-ദ്രാവിഡ് ജോടി 410 റണ്‍സ് അടിച്ചെടുത്തിരുന്നു. ടെസ്റ്റ് ചരിത്രത്തില്‍ മികച്ച മൂന്നാമത്തെ ഓപ്പണിങ് കൂട്ടുകെട്ട് കൂടിയാണിത്.

പരിശീലകക്കുപ്പായം
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം ദ്രാവിഡ് പരിശീലന രംഗത്തേക്കു തിരിഞ്ഞു. 2016 മുതല്‍ 19 വരെ ഇന്ത്യന്‍ എ ടീം, അണ്ടര്‍ 19 ടീം എന്നിവയുടെ മുഖ്യ കോച്ചായിരുന്നു അദ്ദേഹം. 2016ലെ അണ്ടര്‍ 19 ലോകകപ്പില്‍ ദ്രാവിഡ് പരിശീലിപ്പിച്ച, ഇഷാന്‍ കിഷന്‍ നായകനായ ഇന്ത്യന്‍ ടീം റണ്ണറപ്പായിരുന്നു. 2018ലെ അടുത്ത ലോകകപ്പില്‍ ദ്രാവിഡ് ഇന്ത്യയെ ചാംപ്യന്‍മാരാക്കുകയും ചെയ്തു. പൃഥ്വി ഷായായിരുന്നു ടീമിന്റെ ക്യാപ്റ്റന്‍.

ദേശീയ ക്രിക്കറ്റ് അക്കാദമി
2020 മുതല്‍ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ മേധാവിയായി പ്രവര്‍ത്തിക്കുകയാണ് ദ്രാവിഡ്. ഇന്ത്യന്‍ ക്രിക്കറ്റിനെ ഗ്രാസ്‌റൂട്ട് തലം മുതല്‍ വളര്‍ത്തിക്കൊണ്ടു വരികയെന്നതാണ് അദ്ദേഹത്തിന്റെ ദൗത്യം. ഈ റോള്‍ ഭംഗിയായി നിറവേറ്റിക്കൊണ്ടിരിക്കെയാണ്‌സ ദ്രാവിഡിനോടു ബിസിസിഐ ലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ താല്‍ക്കാലിക കോച്ചായി പ്രവര്‍ത്തിക്കാന്‍ നിര്‍ദേശിക്കുന്നത്. ദ്രാവിഡ് അത് ഏറ്റെടുക്കുകയും ചെയ്തു.
രവി ശാസ്ത്രിയുള്‍പ്പെടുന്ന നിലവിലെ പരിശീലകസംഘം ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന, വിരാട് കോലിക്കു കീഴിലുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിനോടൊപ്പമാണ്. ഇതേ തുടര്‍ന്നാണ് ലങ്കയില്‍ ദ്രാവിഡിനു കീഴില്‍ മറ്റൊരു പരിശീലക സംഘത്തെ തിരഞ്ഞെടുക്കേണ്ടി വന്നത്.

ഞങ്ങളൊന്നു പറയട്ടെ...
ലങ്കന്‍ പര്യടനം പരിശീലകനെന്ന നിലയില്‍ ദ്രാവിഡിന് അത്ര വെല്ലുവിളിയാവില്ല. ഒന്നാമത്തെ കാരണം ഇന്ത്യന്‍ ടീമിന്റെ കരുത്ത് തന്നെയാണ്. മുഖ്യ ടീമല്ലെങ്കിലും വിരാട് കോലിയുടെ പ്രധാന ടീമിനോളം തന്നെ മികച്ച താരങ്ങള്‍ ശിഖര്‍ ധവാന്‍ നയിക്കുന്ന സംഘത്തിലുണ്ട്. രണ്ടാമത്തെ കാരണം ലങ്കയുടെ പതനമാണ്. 90കളിലും 2000ത്തിലുമെല്ലാം ക്രിക്കറ്റിലെ വന്‍ ശക്തികളായി വളര്‍ന്നുവന്ന ലങ്ക ഇപ്പോള്‍ പല്ലുകൊഴിഞ്ഞ സിംഹങ്ങളാണ്. കുമാര്‍ സങ്കക്കാര, മഹേല ജയവര്‍ധനെ, മുത്തയ്യ മുരളീധരന്‍ എന്നിവരടങ്ങുന്ന സുവര്‍ണ തലമുറയുടെ വിരമിക്കലിനു ശേഷം ലങ്കന്‍ ക്രിക്കറ്റ് ക്ഷയിച്ചിരിക്കുകയാണ്.


Click it and Unblock the Notifications











