Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: ബൗളര്‍മാരെ അമ്മാനമാടി പൃഥ്വി! ഉജ്ജ്വല ഫിഫ്റ്റി- ഭുവിയടക്കം എല്ലാവര്‍ക്കും തല്ലുകിട്ടി

ശ്രീലങ്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന നിശ്ചിത ഓവര്‍ പരമ്പരകളില്‍ നായകന്‍ ശിഖര്‍ ധവാനോടൊപ്പം ഓപ്പണിങ് സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ് വെടിക്കെട്ട് യുവ ഓപ്പണര്‍ പൃഥ്വി ഷാ. ഈ മാസം 18നാരംഭിക്കുന്ന ഏകദിന പരമ്പരയ്ക്കു മുന്നോടിയായുള്ള ഇന്‍ട്രാ സ്‌ക്വാഡ് മല്‍സരത്തില്‍ ഉജ്ജ്വല ഫിഫ്റ്റിയുമായാണ് പൃഥ്വി ഫോം തെളിയിച്ചത്.

നേരത്തേ ഐപിഎല്ലിന്റെ ഈ സീസണിലെ ഇന്ത്യയില്‍ നടന്ന ആദ്യ ഘട്ട മല്‍സരങ്ങളില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടിയും താരം തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. ഇനി ലങ്കയ്‌ക്കെതിരേയും ഇതാവര്‍ത്തിക്കാന്‍ താന്‍ തയ്യാറാണെന്നു ഇന്‍ട്രാ സ്‌ക്വാഡ് മല്‍സരത്തിലൂടെ തെളിയിച്ചിരിക്കുകയാണ് പൃഥ്വി.

 ബൗളര്‍മാര്‍ക്കു തല്ലുകിട്ടി

ബൗളര്‍മാര്‍ക്കു തല്ലുകിട്ടി

ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലാണ് പൃഥ്വിയുടെ ഇന്നിങ്‌സിന്റെ വീഡിയോ വന്നിരിക്കുന്നത്. ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കെതിരേയെല്ലാം പൃഥ്വി അനായാസം ഷോട്ടുകള്‍ പായിക്കുന്നത് വീഡിയോയില്‍ കാണാം.
ഒടുവില്‍ ഫിഫ്റ്റിക്കു ശേഷം താരം ബാറ്റുയര്‍ത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍ സ്‌കോറോ, മറ്റു വിശദാംശങ്ങളോ ഈ വീഡിയോയില്‍ പരാമര്‍ശിക്കുന്നില്ല.

 ധവാന്‍, ഭുവി ഇലവനുകള്‍

ധവാന്‍, ഭുവി ഇലവനുകള്‍

ഇന്ത്യന്‍ നായകന്‍ ശിഖര്‍ ധവാന്‍, വൈസ് ക്യാപ്റ്റന്‍ ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കു കീഴിലാണ് രണ്ടു ഇലവനുകള്‍ ഇന്‍ട്രാ സ്‌ക്വാഡ് പരിശീലന മല്‍സരം കളിച്ചത്.
നേരത്തേ ആദ്യത്തെ ഇന്‍ട്രാ സ്‌ക്വാഡ് മല്‍സരത്തില്‍ ധവാന്റെ ഇലവനെ ഭുവിയുടെ ടീം റണ്‍ചേസിനൊടുവില്‍ തകര്‍ത്തുവിട്ടിരുന്നു. ധവാന്‍ ഇലവനായി മനീഷ് പാണ്ഡെയും ഭുവി ഇലവനു വേണ്ടി സൂര്യകുമാര്‍ യാദവും ഫിഫ്റ്റികളും നേടിയിരുന്നു.

 പൃഥ്വിയുടെ തിരിച്ചുവരവ്

പൃഥ്വിയുടെ തിരിച്ചുവരവ്

പൃഥ്വിയെ സംബന്ധിച്ച് കരിയറിലെ ഏറ്റവും മികച്ച ആറു മാസങ്ങളാണ് കടന്നുപോയത്. ഡിസംബറിലെ ഓസീസ് പര്യടനത്തില്‍ ആദ്യ ടെസ്റ്റിലെ രണ്ടിന്നിങ്‌സുകളിലും ബൗള്‍ഡായി പുറത്തായ ശേഷം ടീമില്‍ സ്ഥാനവും നഷ്ടമായ അദ്ദേഹം പിന്നീട് ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.
വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയുടെ ക്യാപ്റ്റന്‍ കൂടിയായ പൃഥ്വി 800ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടിയിരുന്നു. ടീമിനെ അദ്ദേഹം കിരീടത്തിലേക്കു നയിക്കുകയും ചെയ്തു പിന്നാലെ നടന്ന ഐപിഎല്ലിലും പൃഥ്വി തിളങ്ങി. ഡിസിക്കായി എട്ടു മല്‍സരങ്ങളില്‍ നിന്നും 166.49 സ്‌ട്രൈക്ക് റേറ്റോടെ പൃഥ്വി 308 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു.

 ഏകദിനം 18 മുതല്‍

ഏകദിനം 18 മുതല്‍

13നായിരുന്നു ഇന്ത്യയും ലങ്കയും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ലങ്കന്‍ ക്യാംപില്‍ ചില കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ പരമ്പര നീട്ടി വയ്ക്കുകയായിരുന്നു. പുതുക്കിയ തിയ്യതി പ്രകാരം 18നാണ് ഏകദിന പരമ്പരയ്ക്കു തുടക്കമാവുന്നത്. ഇതിനു ശേഷം മൂന്നു മല്‍സരങ്ങളുടം ടി20യിലും ഇരുടീമുകളും ഏറ്റുമുട്ടും.
വിരാട് കോലിക്കു കീഴില്‍ പ്രധാന ടീം ഇംഗ്ലണ്ട് പര്യടനത്തിലായതിനാലാണ് ധവാനെ ക്യാപ്റ്റനാക്കി പുതിയൊരു സംഘത്തെ ലങ്കയിലേക്കു ഇന്ത്യ അയച്ചത്. രാഹുല്‍ ദ്രാവിഡാണ് ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുന്നത്.

Story first published: Sunday, July 11, 2021, 17:42 [IST]
Other articles published on Jul 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+