For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

SL vs IND: എന്തുകൊണ്ട് സഞ്ജുവിന് പകരം ഇഷാന്‍ ടീമില്‍? ഇതാണ് കാരണം

പരിക്ക് കാരണമാണ് കേരള വിക്കറ്റ് കീപ്പര്‍ക്കു വിശ്രമം നല്‍കിയത്

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പായിരുന്ന മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ എവിടെയന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സഞ്ജുവിന് പകരം യുവതാരം ഇഷാന്‍ കിഷനാണ് വിക്കറ്റ് കീപ്പറായി ടീമിലെത്തിയത്. ഏകദിനത്തില്‍ ഇഷാന്റെ അരങ്ങേറ്റ മല്‍സരം കൂടിയായിരുന്നു ഇത്.

ഈ മല്‍സരത്തില്‍ ഉറപ്പായും സഞ്ജുവായിരിക്കും വിക്കറ്റ് കാക്കുകയെന്നായിരുന്നു നേരത്തേ പുറത്തു വന്ന സൂചനകള്‍. പക്ഷെ ടോസിനു ശേഷം ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ പ്ലെയിങ് ഇലവനെക്കുറിച്ച് പറഞ്ഞപ്പോള്‍ അക്കൂട്ടത്തില്‍ സഞ്ജുവില്ലായിരുന്നു.

 വില്ലനായത് കാല്‍മുട്ടിലെ പരിക്ക്

വില്ലനായത് കാല്‍മുട്ടിലെ പരിക്ക്

പരിക്കു കാരണമാണ് സഞ്ജുവിനെ ശ്രീലങ്കയുമായുള്ള ഒന്നാം ഏകദിന മല്‍സരത്തില്‍ നിന്നും മാറ്റിനിര്‍ത്തിയതെന്നു ബിസിസിഐ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. സഞ്ജുവിന്റ കാല്‍മുട്ടില്‍ ചെറിയ ഉളുക്ക് പറ്റിയിട്ടുണ്ടെന്നും ഇതേ തുടര്‍ന്നാണ് സെലക്ഷനു പരിഗണിക്കാതിരുന്നത്. മെഡിക്കല്‍ ടീം താരത്തിന്റെ ആരോഗ്യ സ്ഥിതി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു.

 അരങ്ങേറ്റം വൈകി

അരങ്ങേറ്റം വൈകി

രണ്ടാം ഏകദിനത്തില്‍ സഞ്ജു ടീമില്‍ തിരിച്ചെത്താന്‍ സാധ്യത കൂടുതലാണ്. ഇന്നത്തെ മല്‍സരത്തില്‍ കളിച്ചിരുന്നെങ്കില്‍ അത് അദ്ദേഹത്തിന്റെ അരങ്ങേറ്റം കൂടിയാവുമായിരുന്നു. ടി20യില്‍ മാത്രമേ സഞ്ജു ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞിട്ടുള്ളൂ. ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ ബാക്കപ്പ് വിക്കറ്റ് കീപ്പറാവാന്‍ അദ്ദേഹത്തിനു ലഭിച്ച സുവര്‍ണാവസരം കൂടിയാണ് ലങ്കയ്‌ക്കെതിരായ പരമ്പര. റിഷഭ് പന്ത് വിക്കറ്റ് കീപ്പര്‍ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞതിനാല്‍ ബാക്കപ്പ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു സഞ്ജുവും ഇഷാനും തമ്മിലാണ് മല്‍സരം.

 സഞ്ജു മികച്ച ഫോമില്‍

സഞ്ജു മികച്ച ഫോമില്‍

സഞ്ജു ഇപ്പോള്‍ മികച്ച ഫോമിലാണ്. നിര്‍ത്തിവച്ച ഐപിഎല്ലിന്റെ ആദ്യ ഘട്ട മല്‍സരങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം. സെഞ്ച്വറിയോടെയാണ് ക്യാപ്റ്റനായുള്ള അരേേങ്ങറ്റം സഞ്ജു ആഘോഷിച്ചത്. പഞ്ചാബ് കിങ്‌സിനെതിരേയായിരുന്നു ഇത്. തുടര്‍ന്നുള്ള മല്‍സരങ്ങളിലും മോശമല്ലാത്ത ബാറ്റിങ് അദ്ദേഹം കാഴ്ചവച്ചിരുന്നു. മുമ്പ് കണ്ടതില്‍ നിന്നും വ്യത്യസ്തമായി ക്ഷമയോടെ, സാഹചര്യം കൂടി മനസ്സിലാക്കിയുള്ള ഇന്നിങ്‌സുകളായിരുന്നു സഞ്ജു കളിച്ചത്.

 പകരമെത്തിയ ഇഷാന്‍ കസറി

പകരമെത്തിയ ഇഷാന്‍ കസറി

സഞ്ജുവിന്റെ അഭാവത്തില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനിലെത്തിയ ഇഷാന്‍ മിന്നുന്ന പ്രകടനത്തിലൂടെ തനിക്കു ലഭിച്ച അവസരം ശരിക്കും മുതലെടുത്തു. ഇത് രണ്ടാം ഏകദിനത്തില്‍ കളിക്കാനുള്ള സഞ്ജുവിന്റെ പ്രതീക്ഷകള്‍ക്കും മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. മൂന്നാമനായി ക്രീസിലെത്തിയ ഇഷാന്‍ 42 ബോളില്‍ എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 59 റണ്‍സ് അടിച്ചെടുത്താണ് ക്രീസ് വിട്ടത്. ഇത്രയും മികച്ച ഫോമിലുള്ള ഒരു താരത്തെ രണ്ടാം ഏകദിനത്തില്‍ പുറത്തിരുത്തി സഞ്ജുവിനു ഇന്ത്യ അവസപം നല്‍കുമോയെന്നു കണ്ടു തന്നെ അറിയണം. ഒരുപക്ഷെ സഞ്ജുവിനെ വിക്കറ്റ് കീപ്പറായും ഇഷാനെ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായും ഇന്ത്യ ഇറക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

Story first published: Sunday, July 18, 2021, 23:47 [IST]
Other articles published on Jul 18, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+