For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvSL: അവര്‍ വീണ്ടുമൊന്നിച്ചു, ഇന്ത്യയുടെ 'കുല്‍-ചാ' സൂപ്പര്‍ ജോടി- ഇന്ത്യ തന്നെ ജയിക്കും

2019നു ശേഷം ഏകദിനത്തില്‍ ആദ്യമായാണ് ഇരുവരും ഒരുമിച്ച് കളിച്ചത്

ഒരുകാലത്തു നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ സൂപ്പര്‍ സ്പിന്‍ ജോടികളായിരുന്നു കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചഹലും. ചുരുങ്ങിയ സമയം കൊണ്ട് എതിര്‍ ടീം ബാറ്റ്‌സ്മാന്‍മാരുടെ പേടിസ്വപ്‌നവും ഇന്ത്യയുടെ തുറുപ്പുചീട്ടുകളുമായി ഇരുവരും മാറി. ഇതോടെ ആരാധകര്‍ ഇവര്‍ക്കൊരു പേരും നല്‍കി 'കുല്‍ ചാ'. ഇനിയൊരിക്കലും ഈ സൂപ്പര്‍ ജോടിയുടെ ഒരുമിക്കല്‍ കണ്ടേക്കില്ലെന്നു കരുതിയ ആരാധകര്‍ക്കു ആഹ്ലാദിക്കാന്‍ വക നല്‍കിയാണ് ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ രണ്ടു പേര്‍ക്കും ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ ടീമിലിടം നല്‍കിയത്.

1

ചഹല്‍ നിശ്ചിത ഓവര്‍ ഫോര്‍മാറ്റുകളില്‍ ഇന്ത്യന്‍ സ്പിന്‍ ബൗളിങിന്റെ അരമക്കാരനായി മാറിയെങ്കിലും ചൈനാമാന്‍ ബൗളറായ കുല്‍ദീപിന് മോശം ഫോം വിനയായി മാറി. വിക്കറ്റെടുക്കാനാവാതെ പതറിയ അദ്ദേഹം വൈകാതെ ടീമിനു പുറത്താവുകയും ചെയ്തു. ടെസ്റ്റില്‍ ഇടയ്ക്കു അവസരങ്ങള്‍ ലഭിച്ചെങ്കിലും അവിടെയും കുല്‍ദീപിന് സ്ഥാനമുറപ്പില്ലായിരുന്നു. കരിയര്‍ തിരിച്ചുപിടിക്കാന്‍ അദ്ദേഹത്തിനു ലഭിച്ച സുവര്‍ണാവസരം കൂടിയാണ് ലങ്കയ്‌ക്കെതിരായ പരമ്പര.

ടി20 ലോകകപ്പ് പടിവാതില്‍ക്കെ എത്തി നില്‍ക്കെ ചഹലിനു പറ്റിയൊരു സ്പിന്‍ കൂട്ടാളിയെ തിരയുകയാണ് ഇന്ത്യ. ഈ റോളില്‍ കസറാന്‍ തനിക്കാവുമെന്ന് ഈ പരമ്പരയില്‍ തെളിയിക്കാനായാല്‍ കുല്‍ദീപിന് തീര്‍ച്ചയായും ലോകകപ്പ് ടീമില്‍ സ്ഥാനം പ്രതീക്ഷിക്കാം. ലങ്കയിലേക്കു ഇന്ത്യ രണ്ടാനിര ടീമിനെ അയക്കാന്‍ തീരുമാനിച്ചതോടെയാണ് അദ്ദേഹത്തിന് അപ്രതീക്ഷിതമായി ടീമിേക്കു വിളിവന്നത്.

2

2019ല്‍ എഡ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന ഐസിസിയുടെ ഏകദിന ലോകപ്പ് മല്‍സരത്തിനു ശേഷം കുല്‍ദീപ്-ചഹല്‍ ജോടി ആദ്യമായി ഒരുമിച്ച് ഇറങ്ങിയ മല്‍സരം കൂടിയാണ് ലങ്കയ്‌ക്കെതിരേയുള്ളത്. ഈ അവസരം പരമാവധി മുതലെടുക്കാനായാല്‍ മാത്രമേ കുല്‍ദീപ് ടി20 ലോകകപ്പില്‍ഡ സ്ഥാനം പ്രതീക്ഷിക്കേണ്ടതുള്ളൂ.

ഏകദിനത്തില്‍ ഇന്ത്യയുടെ ലക്കി ജോടികള്‍ കൂടിയാണ് കുല്‍-ചാ സഖ്യം. ഇതുവരെ 34 ഏകദിനങ്ങളിലാണ് ഇരുവരും ഒരുമിച്ച് കളിച്ചത്. ഇവയില്‍ 24ലും ഇന്ത്യക്കു വിജയിക്കാനായിട്ടുണ്ടെന്നതാണ് ശ്രദ്ധേയം. 70.59 ആണ് ഈ ജോടിയുടെ വിജയശരാശരി. കുല്‍-ചാ സഖ്യം ഒരുമിച്ച് ഇറങ്ങിയപ്പോള്‍ വെറും ഒമ്പത് ഏകദിനങ്ങളില്‍ മാത്രമേ ഇന്ത്യ തോറ്റിട്ടുള്ളൂ. ഒരു മല്‍സരം ടൈയില്‍ കലാശിക്കുകയായിരുന്നു.

ഒരുമിച്ച് കളിച്ച 34 ഏകദിനങ്ങളില്‍ കൂടുതല്‍ വിക്കറ്റുകളെടുത്തത് കുല്‍ദീപാണ് (65 വിക്കറ്റ്). ചഹല്‍ വീഴ്ത്തിയത് 53 വിക്കറ്റുകളായിരുന്നു. കൂടുതല്‍ വിക്കറ്റ് നേട്ടം മാത്രമല്ല ഇക്കോണമി റേറ്റിലും കുല്‍ദീപ് തന്നെയാണ് കേമന്‍. 4.94 ആണ് കുല്‍ദീപിന്റെ ഇക്കോണമി റേറ്റെങ്കില്‍ ചഹലിന്റേത് 5.24 ആണ്.

Story first published: Sunday, July 18, 2021, 16:16 [IST]
Other articles published on Jul 18, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+