IND vs SL: ധവാനും ഭുവിയും വീണ്ടും കൊമ്പുകോര്‍ത്തു, രണ്ട് ഇലവനിലും സഞ്ജുവില്ല!
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരേ അടുത്തായാഴ്ച ആരംഭിക്കാനിരിക്കുന്ന ഏകദിന മല്‍സരത്തിനു മുമ്പ് രണ്ടാമത്തെ ഇന്‍ട്രാ സ്‌ക്വാഡ് മല്‍സരവും കളിച്ചിരിക്കുകയാണ് ടീം ഇന്ത്യ. ബിസിസിഐയാണ് ഇതിന്റെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്. നായകന്‍ ശിഖര്‍ ധവാന്റെയും വൈസ് ക്യാപ്റ്റന്‍ ഭുവനേശ്വര്‍ കുമാറിന്റെയും ഇലവനുകളാണ് മല്‍സരത്തില്‍ ഏറ്റുമുട്ടിയത്. ദിവസങ്ങള്‍ക്കു മുമ്പ് നടന്ന ആദ്യ ഇന്‍ട്രാ സ്‌ക്വാഡ് മല്‍സരത്തില്‍ ഭുവിയുടെ ഇലവന്‍ അനായാസം വിജയിച്ചിരുന്നു.
ആദ്യ മല്‍സരത്തിനു സമാനമായി രണ്ടാമത്തെ ഇന്‍ട്രാ സ്‌ക്വാഡ് മല്‍സരവും ടി20 ഓവറുകള്‍ വീതമുള്ളതായിരുന്നു. മല്‍സരഫലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല. എങ്കിലും ആദ്യം ബാറ്റ് ചെയ്തത് ഭുവിയുടെ ഇലവനാണെന്നാണ് പുറത്തുവന്നിരിക്കുന്ന ചില വീഡിയോകളില്‍ നിന്നും വ്യക്തമാവുന്നത്. മലയാളി താരം ദേവ്ദത്ത് പടിക്കലും റുതുരാജ് ഗെയ്ക്വാദും ചേര്‍ന്നായിരുന്നു ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. മൂന്നാമനായി സൂര്യകുമാര്‍ യാദവും ഇറങ്ങി. ധവാന്റെ ഇലവനു വേണ്ടി ചഹര്‍ സഹോദരന്മാരായ ദീപക്ക് രാഹുല്‍ എന്നിവരും നവദീപ് സെയ്‌നി, സ്റ്റാന്റ്‌ബൈ ആയി ഇടംപിടിച്ച മലയാളി പേസര്‍ സന്ദീപ് വാര്യര്‍ എന്നിവര്‍ ബൗള്‍ ചെയ്യുന്നതും കാണാം.

സഞ്ജുവിനെ കളിപ്പിച്ചില്ല
മലയാളി താരവും വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണ്‍ രണ്ടും ഇലവനിലുമില്ലായിരുന്നു. ഇന്ത്യ എ, ഇന്ത്യ ബി എന്നിങ്ങനൊയിരുന്നു ധവാന്റെയും ഭുവിയുടെയും ഇലവനുകള്‍ കളിച്ചത്. ധവാന്റെ ഇലവനില്‍ പൃഥ്വി ഷാ, മനീഷ് പാണ്ഡെ, നിതീഷ് റാണ, ക്രുനാല്‍ പാണ്ഡ്യ, കെ ഗൗതം, ദീപക് ചഹര്‍, രാഹുല്‍ ചഹര്‍, നവദീപ് സൈനി, സന്ദീപ് വാര്യര്‍, സിമ്രന്‍ജീത്ത് സിങ് എന്നിവരാണുണ്ടായിരുന്നത്.

ഭുവിയുടെ ടീം
ഭുവി നയിച്ച ഇന്ത്യ ബി ടീമിലെ താരങ്ങള്‍ ദേവ്ദത്ത് പടിക്കല്‍, റഖുതുരാജ് ഗെയ്ക്ക്വാദ്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, ചേതന്‍ സക്കരിയ, ഇഷാന്‍ പൊറെല്‍, ആര്‍ സായ്കിഷോര്‍ എന്നിവരായിരുന്നു. സഞ്ജുവിനു എന്തുകൊണ്ടാണ് രണ്ടു ഇലവനിലും ഇടം ലഭിക്കാതിരുന്നതെന്നു വ്യക്തമല്ല. ലങ്കയ്‌ക്കെതിരേ വിക്കറ്റ് കീപ്പറായി സഞ്ജുവിനാണ് മുന്‍തൂക്കമെന്നാണ് സൂചനകള്‍. ഇഷാന്‍ കിഷനാണ് മറ്റൊരു വിക്കറ്റ് കീപ്പര്‍.

ആദ്യ ഇന്‍ട്രാ സ്‌ക്വാഡ് മല്‍സരം
ആദ്യത്തെ ഇന്‍ട്രാ സ്‌ക്വാഡ് പരിശീലന മല്‍സരത്തില്‍ ടോസിനു ശേഷം ധവാന്റെ ഇലവനായിരുന്നു ആദ്യം ബാറ്റ് ചെയ്തത്. 20 ഓവറില്‍ 150ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ ധവാന്റെ ഇലവനു കഴിഞ്ഞു. 63 റണ്‍സെടുത്ത മനീഷ് പാണ്ഡെയായിരുന്നു ടോപ്‌സ്‌കോറര്‍.
മറുപടിയില്‍ 17 ഓവറില്‍ തന്നെ ഭുവിയുടെ ഇലവന്‍ ജയം നേടി. സൂര്യകുമാര്‍ യാദവിന്റെ ഫിഫ്റ്റിയാണ് അവരുടെ ജയം അനായാസമാക്കിയത്. ഓപ്പണിങ് വിക്കറ്റില്‍ ദേവ്ദത്ത്- പൃഥ്വി ജോടി 60 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കിയിരുന്നു.

ലങ്കന്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ടീം
ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍, റുതുരാജ് ഗെയ്ക്വാദ്, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് റാണ, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചഹല്‍, രാഹുല്‍ ചഹര്‍, കെ, ഗൗതം, ക്രുനാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ഭുവനേശ്വര്‍ കുമാര്‍ (വൈസ് ക്യാപ്റ്റന്‍), ദീപക് ചഹര്‍, നവദീപ് സൈനി, ചേതന്‍ സക്കരിയ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications