Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: ഏകദിനത്തില്‍ രണ്ടു ജയം, ഇന്ത്യയെ കാത്തിരിക്കുന്നത് ലോക റെക്കോര്‍ഡ്!

1

ശ്രീലങ്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ ലോക റെക്കോര്‍ഡാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഈ മാസം 13നാണ് മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കു തുടക്കമാവുന്നത്. ഇവയില്‍ രണ്ടെണ്ണത്തില്‍ ജയിച്ചാല്‍ ശിഖര്‍ ധവാനും സംഘവും പുതിയ റെക്കോര്‍ഡ് കുറിക്കും.

ഏകദിനത്തില്‍ ഒരു എതിരാളിക്കെതിരേ ഏറ്റവുമധികം വിജയങ്ങള്‍ നേടിയ ടീമെന്ന റെക്കോര്‍ഡാണ് ഇന്ത്യക്കു സ്വന്തമാവുക. നിലവില്‍ ഈ ലിസ്റ്റില്‍ മൂന്നാംസ്ഥാനത്താണ് ഇന്ത്യ. ഇതുവരെ 91 ഏകദിനങ്ങളിലാണ് ലങ്കയെ ഇന്ത്യ തോല്‍പ്പിച്ചിട്ടുള്ളത്. ഒരേ സംഖ്യയുമായി ഓസ്‌ട്രേലിയ, പാകിസ്താന്‍ എന്നിവരാണ് ലിസ്റ്റില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍. ഓസീസ് ന്യൂസിലാന്‍ഡിനെയും പാകിസ്താന്‍ ശ്രീലങ്കയെയും 92 ഏകദിനങ്ങളില്‍ തോല്‍പ്പിച്ചിട്ടുണ്ട്.

വരുന്ന പരമ്പരയില്‍ രണ്ടു ഏകദിനങ്ങള്‍ ജയിച്ചാല്‍ 92 വിജയങ്ങളുമായി ഇന്ത്യ നമ്പര്‍ വണ്ണാവും. ഇന്ത്യക്കു പിറകില്‍ ഈ ലിസ്റ്റില്‍ നാലും അഞ്ചും സ്ഥാനങ്ങള്‍ ഓസീസിനാണ്. ഇംഗ്ലണ്ടിനെ 84ഉം ഇന്ത്യയെ 80ഉം ഏകദിനങ്ങളിലാണ് അവര്‍ പരാജയപ്പെടുത്തിയത്.

2

ലങ്കയ്‌ക്കെതിരേ നടക്കാനിരിക്കുന്ന ഏകദിന ടി20 പരമ്പരകളില്‍ മികച്ച വിജയം കൊയ്യാമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യ. വിരാട് കോലിയുള്‍പ്പെടുന്ന പ്രധാന ടീം ഇംഗ്ലണ്ട് പര്യടനത്തിലായതിനാല്‍ ധവാനു കീഴില്‍ മറ്റൊരു ടീമാണ് ലങ്കയില്‍ പോരിനിറങ്ങുക. ധവാനക്കൂടാതെ ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദിക് പാണ്ഡ്യ, യുസ്വേന്ദ്ര ചഹല്‍ എന്നിവരാണ് ടീമിലെ സീനിയര്‍ താരങ്ങള്‍. ഒരുപിടി യുവതാരങ്ങള്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്. ചിലര്‍ക്ക് അവസരം ലഭിച്ചേക്കുമെന്നാണ് സൂചനകള്‍.

ഇന്ത്യന്‍ ടീം
ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍, റുതുരാജ് ഗെയ്ക്വാദ്, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് റാണ, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചഹല്‍, രാഹുല്‍ ചഹര്‍, കെ, ഗൗതം, ക്രുനാല്‍ പാണ്ഡ്യ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ഭുവനേശ്വര്‍ കുമാര്‍ (വൈസ് ക്യാപ്റ്റന്‍), ദീപക് ചഹര്‍, നവദീപ് സൈനി, ചേതന്‍ സക്കരിയ.

Story first published: Tuesday, July 6, 2021, 11:48 [IST]
Other articles published on Jul 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+