For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

INDvSL: സെവാഗിന്റെ 'ഹാട്രിക്ക്' ആധിപത്യം അവസാനിപ്പിച്ച് പൃഥ്വി! പുതിയ മൂന്നാമന്‍

സ്‌ട്രൈക്ക് റേറ്റിലാണ് പൃഥ്വിയുടെ നേട്ടം

ശ്രീലങ്കയ്‌ക്കെതിരേയുള്ള ഒന്നാം ഏകദിനത്തിലെ വെടിക്കെട്ട് ഇന്നിങ്‌സോടെ ഇന്ത്യന്‍ യുവ ഓപ്പണര്‍ പൃഥ്വി ഷാ മുന്‍ ഇതിഹാസ താരം വീരേന്ദര്‍ സെവാഗിന്റെ സമഗ്രാധിപത്യം അവസാനിപ്പിച്ചിരിക്കുകയാണ്. ഏകദിനത്തില്‍ ചുരുങ്ങിയത് നാലോവറെങ്കിലും കളിച്ച ഇന്ത്യന്‍ ഓപ്പണര്‍മാരില്‍ ഏറ്റവുമുയര്‍ന്ന സ്‌ട്രൈക്ക് റേറ്റുള്ള മൂന്നാമത്തെ താരമായി മാറിയിരിക്കുകയാണ് പൃഥ്വി. നേരത്തേ ആദ്യത്തെ മൂന്നു സ്ഥാനവും സെവാഗിനായിരുന്നു. ഇപ്പോള്‍ മൂന്നാംസ്ഥാനം പൃഥ്വി കൈക്കലാക്കിയിരിക്കയാണ്.

Prithwi Shaw's record breaking innings| Oneindia Malayalam
1

179 സ്‌ട്രൈക്ക് റേറ്റാണ് പൃഥ്വിക്കുള്ളത്. 180ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റോടെയാണ് സെവാഗ് ആദ്യ രണ്ടു സ്ഥാനങ്ങള്‍ കൈയടക്കി വച്ചിരിക്കുന്നത്. 2005ല്‍ പാകിസ്താനെതിരായ ഏകദിനത്തില്‍ 185 ആയിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ഇതു തന്നെയാണ് ഒരു ഇന്ത്യന്‍ ഓപ്പണറുടെ ഓള്‍ടൈം റെക്കോര്‍ഡ്. 2008ല്‍ ബംഗ്ലാദേശിനെതിരേയുള്ള 184 സ്‌ട്രൈക്ക് റേറ്റ് സെവാഗിനു രണ്ടാംസ്ഥാനവും നേടിക്കൊടുത്തു. നേരത്തേ 2008ല്‍ ഹോങ്കോങിനെതിരേയുളള 177 സ്‌ട്രൈക്ക് റേറ്റുമായിട്ടായിരുന്നു അദ്ദേഹം മൂന്നാംസ്ഥാനത്തുണ്ടായിരുന്നത്. ഇതാണ് 179 ആക്കി പൃഥ്വി തിരുത്തിയത്.

2

സെവാഗിന്റെ മറ്റൊരു റെക്കോര്‍ഡിനൊപ്പവും പൃഥ്വി ഈ ഇന്നിങ്‌സോടെ എത്തിയിരുന്നു. ഏകദിനത്തില്‍ ആദ്യത്തെ ആറോവറില്‍ തന്നെ 40ന് മുകളില്‍ അടിച്ചെടുത്ത രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന അദ്ദേഹത്തിന്റെ നേട്ടത്തിനൊപ്പമാണ് പൃഥ്വിയുമെത്തിയത്. 2005ല്‍ ശ്രീലങ്കയ്‌ക്കെതിരേ തന്നെയായിരുന്നു സെവാഗും ആദ്യ ആറോവറില്‍ 40ന് മുകളില്‍ അടിച്ചെടുത്തത്. 16 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പൃഥ്വിയും ഈ നേട്ടം ആവര്‍ത്തിച്ചിരിക്കുന്നത്. മല്‍സരത്തില്‍ 24 ബോളില്‍ ഒമ്പത് ബൗണ്ടറികളോടെ താരം അടിച്ചെടുത്തത് 43 റണ്‍സായിരുന്നു.

ഇന്ത്യ ഏഴു വിക്കറ്റിനു വിജയിച്ച മല്‍സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം പൃഥ്വിക്കായിരുന്നു. റണ്‍ചേസില്‍ തുടക്കത്തില്‍ തന്നെ ഇന്ത്യക്കു മുന്‍തൂക്കം നല്‍കിയ ഇന്നിങ്‌സാണ് അദ്ദേഹത്തെ കളിയിലെ കേമനാക്കിയത്. 263 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു ലങ്ക ഇന്ത്യക്കു നല്‍കിയത്. 36.4 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ഇതു മറികടക്കുകയും ചെയ്തു. നായകന്റെ ഇന്നിങ്‌സ് കളിച്ച ശിഖര്‍ ധവാന്‍ പുറത്താവാതെ 86 റണ്‍സെടുത്തപ്പോള്‍ കന്നി മല്‍സരത്തില്‍ ഇറങ്ങിയ ഇഷാന്‍ കിഷന്‍ 59 റണ്‍സും നേടി.

Story first published: Monday, July 19, 2021, 11:11 [IST]
Other articles published on Jul 19, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+