For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: ക്യാപ്റ്റനാക്കേണ്ടിയിരുന്നത് ഹാര്‍ദിക്കിനെ! അവന്‍ സൂപ്പറായേനെ- മുന്‍ കോച്ച് പറയുന്നു

ശിഖര്‍ ധവാനാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്

ശ്രീലങ്കയ്‌ക്കെതിരേ വരാനിരിക്കുന്ന ഏകദിനം, ടി20 പരമ്പരകളില്‍ ഹാര്‍ദിക് പാണ്ഡ്യയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാക്കാതിരുന്നതില്‍ നിരാശ പ്രകടിപ്പിച്ച് ബാല്യകാല കോച്ച് ജിതേന്ദ്ര സിങ്. ശിഖര്‍ ധവാനാണ് രണ്ടു ഫോര്‍മാറ്റുകളിലും ലങ്കയില്‍ ഇന്ത്യയെ നയിക്കുന്നത്. വൈസ് ക്യാപ്റ്റനായി പരിചയസമ്പന്നനായ പേസര്‍ ഭുവനേശ്വര്‍ കുമാറിനെയും നിയോഗിച്ചിരുന്നു. നേരത്തേ ഹാര്‍ദിക്കിന്റെ പേരും നായകസ്ഥാനത്തേക്കു ഉയര്‍ന്നു കേട്ടിരുന്നെങ്കിലും കൂടുതല്‍ അനുഭവസമ്പത്തുള്ള ധവാനില്‍ ഇന്ത്യ വിശ്വാസമര്‍പ്പിക്കുകയായിരുന്നു.

1

ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ഹാര്‍ദിക് തീര്‍ച്ചയായും നല്ലൊരു ഓപ്ഷന്‍ തന്നെയായിരുന്നു. കാരണം അവനു ഇനിയും അഞ്ച്- ഏഴ് വര്‍ഷമെങ്കിലും കളിക്കാന്‍ സാധിക്കും. പുതിയ ചിന്തകളുള്ള, ഒരുപാട് എനര്‍ജിയുള്ള ക്രിക്കറ്ററാണ് ഹാര്‍ദിക്. നിശ്ചിത ഓവര്‍ ഫോര്‍മാറ്റില്‍ ഇന്ത്യക്കു തീര്‍ച്ചയായും ക്യാപ്റ്റന്‍സിയിലേക്കു പ്രതീക്ഷ വയ്ക്കാവുന്ന താരമാണ് അവനെന്നും ജിതേന്ദ്ര വിശദമാക്കി.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ താരപദവിയിലേക്കുയര്‍ന്നെങ്കിലും ഹാര്‍ദിക്കെന്ന വ്യക്തിയില്‍ അത് ഒരു മാറ്റവമുണ്ടാക്കിയിട്ടില്ലെന്നു ജിതേന്ദ്ര പറയുന്നു. അണ്ടര്‍ 16 തലത്തില്‍ കളിച്ചുകൊണ്ടിരിക്കെ ഞാന്‍ കണ്ട പഴയ ഹാര്‍ദിക് തന്നെയാണ് അവന്‍ ഇപ്പോഴും. സത്യസന്ധമായി പറഞ്ഞാല്‍ അടുത്ത കാലത്ത് പല കാര്യങ്ങളും ഹാര്‍ദിക് എന്നെ പഠിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമായ ഒരുപാട് കളിക്കാരും കോച്ചുമാരുമായുള്ള അവന്റെ ബന്ധങ്ങളാണ് ഇതിനു കാരണം. നിങ്ങള്‍ നല്ലൊരു മനുഷ്യനാണെങ്കില്‍ നിങ്ങള്‍ക്കു നല്ലൊരു ക്രിക്കറ്ററുമാവാന്‍ സാധിക്കും. നിങ്ങളുടെ വ്യക്തിത്വത്തിന്റെ ഉപോല്‍പ്പന്നമാണ് ക്രിക്കറ്റെന്നും ജിതേന്ദ്ര പറഞ്ഞു.

2

ടെസ്റ്റ് ക്രിക്കറ്റില്‍ തുടര്‍ന്നും ഇന്ത്യക്കായി കളിക്കാനുള്ള മിടുക്ക് ഹാര്‍ദിക്കിനു സാധിക്കുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. ടെസ്റ്റില്‍ വിജയിക്കാനുള്ള പക്വതയും ക്ഷമയുമെല്ലാം അവനുണ്ട്. ടീമിനു മികച്ച സംഭാവന നല്‍കാന്‍ ഹാര്‍ദിക്കിനാവും. ക്ഷമ, പക്വത എന്നിവയ്‌ക്കൊപ്പം മികച്ച ടെക്‌നിക്കും അവനുണ്ട്. അവസരം ലഭിച്ചാല്‍ ഇതു തെളിയിക്കുക തന്നെ ചെയ്യും. ഹാര്‍ദിക്കിന്റെ ടെക്‌നിക്ക് മികച്ചതും സിംപിളുമായതിനാല്‍ തന്നെ സാഹചര്യങ്ങള്‍ അവനൊരു വിഷയമല്ലെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.

2018ലെ ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം ഹാര്‍ദിക് ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ കളിച്ചിട്ടില്ല. അവസാനമായി നോട്ടിങ്ഹാമിലെ ട്രെന്റ്ബ്രിഡ്ജില്‍ നടന്ന ടെസ്റ്റിലായിരുന്നു താരം കളിച്ചത്. ഈ മല്‍സരത്തില്‍ അഞ്ചു വിക്കറ്റുകളും ഹാര്‍ദിക് വീഴ്ത്തിയിരുന്നു. കരിയറില്‍ 11 ടെസ്റ്റുകളില്‍ നിന്നായി 31.29 ശരാശരിയില്‍ 532 റണ്‍സും 17 വിക്കറ്റുകളുമാണ് ഓള്‍റൗണ്ടറുടെ സമ്പാദ്യം.

Story first published: Wednesday, July 14, 2021, 17:24 [IST]
Other articles published on Jul 14, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+