Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvSL: അരങ്ങേറിയത് അഞ്ചുപേര്‍! 40 വര്‍ഷത്തിനിടെ ഇതാദ്യം- വീണ്ടും ഞെട്ടിച്ച് ദ്രാവിഡ്

1

ഇന്ത്യന്‍ കോച്ചെന്ന നിലയില്‍ മുന്‍ ഇതിഹാസ താരവും ക്യാപ്റ്റനുമായ രാഹുല്‍ ദ്രാവിഡ് വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. ശ്രീലങ്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇത്രയും വലിയൊരു അഴിച്ചുപണി ഇന്ത്യന്‍ ടീമിലുണ്ടാവുമെന്ന് ആരും കരുതിയിരുന്നില്ല. ആദ്യ രണ്ടു മല്‍സരങ്ങളിലും കളിച്ച ആറു പേരെയും ഒഴിവാക്കിയാണ് ഇന്ത്യ ഇറങ്ങിയത്. പകരമെത്തിയവരില്‍ അഞ്ചു പേര്‍ക്കും ഇത് അരങ്ങേറ്റ മല്‍സരമായിരുന്നുവെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.

40 വര്‍ഷങ്ങള്‍ക്കു ശേഷം ഇതാദ്യമായാണ് ഇന്ത്യ ഒരു ഏകദിനത്തില്‍ അഞ്ചു പേര്‍ക്ക് അരങ്ങേറാന്‍ അവസരം നല്‍കിയത്. അവസാനമായി 1980ലായിരുന്നു ഇന്ത്യ ഇത്രയും വലിയ പരീക്ഷണം നടത്തിയത്. അന്നു മെല്‍ബണില്‍ ഓസ്‌ട്രേലിയക്കെതിരേയാണ് ഇന്ത്യക്കു വേണ്ടി അഞ്ചു പേര്‍ ഒരുമിച്ച് ഇറങ്ങിയത്. മല്‍സരത്തില്‍ ഇന്ത്യ 66 റണ്‍സിനു വിജയിക്കുകയും ചെയ്തിരുന്നു.

ഇന്നത്തെ മല്‍സരത്തില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനൊപ്പം നിതീഷ് റാണ, രാഹുല്‍ ചാഹര്‍, കെ ഗൗതം, ചേതന്‍ സക്കരിയ എന്നിവരാണ് ഇന്ത്യക്കു വേണ്ടി ഏകദിനത്തില്‍ അരങ്ങേറിയത്. ഇവരില്‍ സഞ്ജവും ചാഹറും ഇതിനകം ടി20യില്‍ കളിച്ചിട്ടുണ്ടെങ്കിലും ഏകദിനത്തില്‍ നറുക്കുവീണത് ഇതാദ്യമായിട്ടാണ്.

മറ്റൊരു പ്രത്യേകയും ഈ പരമ്പരയ്ക്കുണ്ട്. മൂന്നു മല്‍സരങ്ങളിലായി ഇന്ത്യക്കു വേണ്ടി അരങ്ങേറ്റം കുറിച്ചത് ഏഴുപേരാണ്. ആദ്യ ഏകദിനത്തില്‍ സൂര്യകുമാര്‍ യാദവ്, വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ എന്നിവര്‍ ഇന്ത്യക്കു വേണ്ടി കന്നി മല്‍സരം കളിച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ഒരു പരമ്പരയില്‍ ഇന്ത്യ ഏഴു പുതുമുഖങ്ങളെ പരീക്ഷിച്ചത്.

സീനിയര്‍ ടീമിന്റെ കോച്ചായി ദ്രാവിഡിന്റെ ആദ്യത്തെ പരമ്പര കൂടിയാണിത്. രണ്ടാം ഏകദിനത്തില്‍ ഇന്ത്യ റണ്‍ചേസില്‍ പതറവെ എട്ടാം നമ്പറില്‍ രാഹുല്‍ ചാഹറിനെ ഇറക്കിയ ദ്രാവിഡിന്റെ തന്ത്രം വിജയിച്ചിരുന്നു. പുറത്താവാതെ 69 റണ്‍സുമായി ഇന്ത്യയെ തോല്‍വിയുടെ വക്കില്‍ നിന്നും രക്ഷിച്ചത് ചാഹറായിരുന്നു. അദ്ദേഹത്തിന്റെ കരിയറിലെ ആദ്യ ഫിഫ്റ്റി കൂടിയായിരുന്നു ഇത്.

ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍
ഇന്ത്യ- ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), മനീഷ് പാണ്ഡെ, സൂര്യകുമാര്‍ യാദവ്, നിതീഷ് റാണ, ഹാര്‍ദിക് പാണ്ഡ്യ, കെ ഗൗതം, രാഹുല്‍ ചഹാര്‍, നവദീപ് സൈനി, ചേതന്‍ സക്കരിയ.

Story first published: Friday, July 23, 2021, 15:55 [IST]
Other articles published on Jul 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+