
മല്‍സര വിവരങ്ങള്‍
ആദ്യ ഏകദിനം: ജൂലൈ 18, ഞായര്‍
സമയം: ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നു മുതല്‍.
വേദി: കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയം

ടീം ന്യൂസ്
ശിഖര്‍ ധവാന്‍ നയിക്കുന്ന ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറാണ്. മുന്‍ ഇതിഹാസ താരവും ക്യാപ്റ്റനുമായിരുന്ന രാഹുല്‍ ദ്രാവിഡാണ് ഇന്ത്യയെ പരിശീലിപ്പിക്കുന്നത്. നേരത്തേ ഇന്ത്യന്‍ എ ടീം, ജൂനിയര്‍ ടീം എന്നിവയുടെ കോച്ചായിട്ടുണ്ടെങ്കിലും സീനിയര്‍ ടീമിനൊപ്പം ദ്രാവിഡിന് ഇത് ആദ്യ ഊഴമാണ്.
ശിഖര്‍ ധവാന്‍- പൃഥ്വി ഷാ സഖ്യമായിരിക്കും ഇന്ത്യക്കു വേണ്ടി ഓപ്പണ്‍ ചെയ്യുകയെന്നു ഉറപ്പായിട്ടുണ്ട്. സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, മനീഷ് പാണ്ഡെ എന്നിവരുള്‍പ്പെട്ടതായിരിക്കും ഇന്ത്യന്‍ മധ്യനിര. ഹാര്‍ദിക് പാണ്ഡ്യയും സഹോദരന്‍ ക്രുനാല്‍ പാണ്ഡ്യയുമാവും ടീമിലെ ഓള്‍റൗണ്ടര്‍മാര്‍.
ഭുവിക്കൊപ്പം ദീപക് ചഹര്‍, നവദീപ് സെയ്‌നി/ ചേതന്‍ സക്കരിയ എന്നിവരിലൊരാളായിരിക്കും പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുകയെന്നാണ് സൂചനകള്‍.

ഇഷാനു പകരം സഞ്ജു
വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണ്‍ പ്ലെയിങ് ഇലവനിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഇഷാന്‍ കിഷനും വിക്കറ്റ് കീപ്പറായി ടീമിലുണ്ടെങ്കിലും നിലവിലെ ഫോമും കൂടുതല്‍ അന്താരാഷ്ട്ര മല്‍സരങ്ങളില്‍ കളിച്ചതിന്റെ അനുഭവസമ്പത്തും സഞ്ജുവിന് മുന്‍തൂക്കം നല്‍കുന്നു.
ഐപിഎല്ലിന്റെ ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായിരുന്ന അദ്ദേഹം സ്ഥിരതയാര്‍ന്ന ബാറ്റിങ് പ്രകടനം കാഴ്ചവച്ചിരുന്നു. സീസണിലെ ആദ്യ കളിയില്‍ സെഞ്ച്വറിയോടെയാണ് ക്യാപ്റ്റനായുള്ള അരങ്ങേറ്റം ഗംഭീരമാക്കിയത്.

മല്‍സരം എവിടെ കാണാം?
ഇന്ത്യയില്‍ സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കാണ് പരമ്പരയുടെ സംപ്രേക്ഷണാവകാശം നേടിയിരിക്കുന്നത്. സോണിയുടെ ടെന്‍ 2, ടെന്‍ 2 എച്ച്ഡി എന്നീ ചാനലുകളില്‍ മല്‍സരം തല്‍സമയം കാണാം. കൂടാതെ സോണി ലിവിന്റെ ആപ്പിലും കളിയുടെ ലൈവ് സ്ട്രീമിങ്ങുണ്ടാവും.

ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീം
ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍, റുതുരാജ് ഗെയ്ക്വാദ്, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് റാണ, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചഹല്‍, രാഹുല്‍ ചഹര്‍, കെ, ഗൗതം, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍ (വൈസ് ക്യാപ്റ്റന്‍), ദീപക് ചഹര്‍, നവദീപ് സൈനി, ചേതന്‍ സക്കരിയ.


Click it and Unblock the Notifications











