Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: ആശങ്ക നീങ്ങുന്നു, ലങ്കന്‍ താരങ്ങളുടെ ഫലം നെഗറ്റീവ്- പരമ്പര 18നു തന്നെ

കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ നടക്കാനിരിക്കുന്ന നിശ്ചിത ഓവര്‍ പരമ്പരകളുമായി ബന്ധപ്പെട്ട ആശങ്ക നീങ്ങുന്നു. ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞ് മടങ്ങിയെത്തിയ ലങ്കന്‍ ടീമിലെ മുഴുവന്‍ താരങ്ങളുടെയും കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരിക്കുകയാണ്. തിങ്കളാഴ്ച ടീം ബയോ ബബ്‌ളിനൊപ്പം ചേരുകയും ചെയ്യും. ഇതോടെ 18ന് തന്നെ ഏകദിന പരമ്പര ആരംഭിക്കാനാവുമെന്ന് ഉറപ്പായിരിക്കുകയാണ്. 13ന് തുടങ്ങാനിരുന്ന ഏകദിന പരമ്പര ലങ്കന്‍ ക്യാംപിലെ ചിലര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു 18ലേക്കു മാറ്റുകയായിരുന്നു.

1

ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ ലങ്കന്‍ ടീം ഒരാഴ്ചയായി ക്വാറന്റീനില്‍ കഴിയുകയായിരുന്നു. പുതിയ ആര്‍ടി പിസിആര്‍ ടെസ്റ്റിലും
കുശാല്‍ പെരേര, ദുശ്മന്ത ചമീര, ധനഞ്ജയ ഡിസില്‍വയടക്കമുള്ള ലങ്കന്‍ ടീമിലെ മുഴുവന്‍ താരങ്ങളുടെയും ഫലം നെഗറ്റീവായിരിക്കുകയാണ്. ഇതോട ഇന്ത്യ- ലങ്ക പരമ്പര 18നു തന്നെ തുടങ്ങാനാവുമെന്ന് ഉറപ്പായിട്ടുമുണ്ട്.

ലങ്കന്‍ ബാറ്റിങ് കോച്ച് ഗ്രാന്റ് ഫ്‌ളവര്‍, ഡാറ്റ അനാലിസ്റ്റ് ജിടി റോഷന്‍ എന്നിവരുടെ കൊവിഡ് പരിശോധനാ ഫലമായിരുന്നു നേരത്തേ പോസിറ്റീവായത്. ഇതേതുടര്‍ന്നായിരുന്നു 13ന് ആരംഭിക്കേണ്ടിയിരുന്ന പരമ്പര 18ലേക്കു പുനര്‍ക്രമീകരിച്ചത്. കൂടാതെ ലങ്കയില്‍ മറ്റൊരു ബയോ ബബ്‌ളില്‍ കഴിഞ്ഞ ലങ്കന്‍ സംഘത്തിലുണ്ടായിരുന്ന ഒരു താരത്തിനും കൊവിഡ് പിടിപെട്ടിരുന്നു. ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞെത്തിയ ലങ്കന്‍ ടീമിലെ താരങ്ങള്‍ക്കു ഇന്ത്യക്കെതിരായ പരമ്പര കളിക്കാനായില്ലെങ്കില്‍ മറ്റൊരു സംഘത്തെയും ബയോ ബബ്‌ളില്‍ അവര്‍ തയ്യാറാക്കി നിര്‍ത്തിയിരുന്നു. ഈ സംഘത്തില്‍പ്പെട്ട താരത്തിനായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്.

അതേസമയം, ഇന്ത്യക്കെതിരായ ഏകദിനം, ടി20 പരമ്പരകള്‍ക്കുള്ള ലങ്കന്‍ ടീമിനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള ടൂര്‍ കരാറില്‍ താരങ്ങള്‍ നേരത്തേ ഒപ്പുവയ്ക്കാന്‍ വിസമ്മതിച്ചിരുന്നു. ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം ദിവസങ്ങള്‍ക്കു മുമ്പായിരുന്നു 29 താരങ്ങള്‍ കരാറില്‍ ഒപ്പിട്ടത്. മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ആഞ്ചലോ മാത്യൂസൊഴികെ മറ്റുള്ളവരെല്ലാം കരാറില്‍ ഒപ്പുവച്ചിരുന്നു. മാത്യൂസ് വിസമ്മതിച്ചതിനാല്‍ തന്നെ അദ്ദേഹത്തെ ഇന്ത്യക്കെതിരായ പരമ്പരകളില്‍ ലങ്ക പരിഗണിക്കുകയുമില്ല.

Story first published: Sunday, July 11, 2021, 18:46 [IST]
Other articles published on Jul 11, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+