Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: ലങ്കയെ തൂത്തെറിയും, എല്ലാവരും ത്രില്ലില്‍- 'ശിക്കാറിനു' തയ്യാറെന്നു ക്യാപ്റ്റന്‍ ധവാന്‍

ശ്രീലങ്കന്‍ പര്യടനത്തിന് ടീം ഇന്ത്യ സജ്ജരായിക്കഴിഞ്ഞതായി ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ വ്യക്തമാക്കി. അടുത്ത മാസമാണ് ലങ്കയില്‍ ഇന്ത്യ മൂന്നു വീതം ടി20, ഏകദിന പരമ്പരകള്‍ കളിക്കുന്നത്. ജൂലൈ 13നാണ് പരമ്പരയ്ക്കു തുടക്കമാവുന്നത്. വിരാട് കോലിക്കു കീഴില്‍ ടെസ്റ്റ് ടീം ഇംഗ്ലണ്ട് പര്യടനത്തിലായതിനാല്‍ ലങ്കയിലേക്കു നിശ്ചിത ഓവര്‍ സ്‌പെഷ്യലിസ്റ്റുകളെ ഉള്‍പ്പെടുത്തി ഇന്ത്യ മറ്റൊരു സംഘത്തെ തിരഞ്ഞെടുക്കുകയായിരുന്നു. പരിചയസമ്പന്നനായ ധവാന് നായകനായി നറുക്കവീണപ്പോള്‍ ടീമിനെ പരിശീലിപ്പിക്കുന്നത് മുന്‍ ബാറ്റിങ് ഇതിഹാസം രാഹുല്‍ ദ്രാവിഡാണ്.

India tour of Sri Lanka an opportunity for Rahul Dravid to ‘learn’, a challenge for Shikhar Dhawan

ലങ്കയില്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് എല്ലാവരുമെന്നും ഞായറാഴ്ച കോച്ച് ദ്രാവിഡിനൊപ്പം വിര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ ധവാന്‍ വ്യക്തമാക്കി.

 സന്തോഷകരമായ അന്തരീക്ഷം

സന്തോഷകരമായ അന്തരീക്ഷം


ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാവുകയെന്നത് വലിയ അംഗീകാരം തന്നെയാണ്. ഞാന്‍ അതിനെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇന്ത്യ എയ്ക്കു വേണ്ടി ദ്രാവിഡിനു കീഴില്‍ ഞാന്‍ നേരത്തേ കളിച്ചിട്ടുണ്ട്. ഞങ്ങള്‍ നന്നായി യോജിച്ചു പോവുന്നവരാണ്, അതുകൊണ്ടു തന്നെ ലങ്കന്‍ പര്യടനത്തില്‍ പ്രതീക്ഷകളേറെയാണ്. ഒരുപാട് പോസിറ്റീവ് കാര്യങ്ങള്‍ ഞങ്ങള്‍ സൃഷ്ടിച്ചെടുക്കും. സന്തോഷകരമായ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുകയാണ് ലക്ഷ്യമെന്നും ധവാന്‍ ലങ്കയിലേക്കു പുറപ്പെടുന്നതിനു മുന്നോടിയായി വ്യക്തമാക്കി.

 25ാമത്തെ ഏകദിന ക്യാപ്റ്റന്‍

25ാമത്തെ ഏകദിന ക്യാപ്റ്റന്‍

ലങ്കയ്‌ക്കെതിരേ ടീമിന നയിക്കാനിറങ്ങുന്നതോടെ ഏകദിത്തില്‍ ഇന്ത്യയുടെ 25ാമത്തെ ക്യാപ്റ്റനായി ധവാന്‍ മാറും. ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹി ടീമിനെ ഒരുപാട് വര്‍ഷങ്ങള്‍ നയിച്ചതിന്റെ അനുഭവസമ്പത്ത് ധവാനുണ്ട്. കൂടാതെ ഐപിഎല്ലില്‍ മുന്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയും അദ്ദേഹം 10 മല്‍സരങ്ങളില്‍ നയിച്ചിരുന്നു. ഇതില്‍ നാലെണ്ണത്തില്‍ എസ്ആര്‍എച്ച് ജയിച്ചപ്പോള്‍ ആറെണ്ണത്തില്‍ പരാജയമേറ്റുവാങ്ങി.
പരിചയസമ്പന്നനായ പേസര്‍ ഭുവനേശ്വര്‍ കുമാറാണ് ലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍.

 എല്ലാവരും ആത്മവിശ്വാസത്തില്‍

എല്ലാവരും ആത്മവിശ്വാസത്തില്‍

ലങ്കയില്‍ നന്നായി പെര്‍ഫോം ചെയ്യാനാവുമെന്ന് ടീമിലെ എല്ലാവരും വിശ്വസിക്കുന്നു. വളരെ മികച്ച ടീമാണ് നമ്മുടേത്. പോസിറ്റീവായി ചിന്തിക്കുന്ന, ആത്മവിശ്വാസമുള്ള ടീമാണിത്. എല്ലാവരും വലിയ ആവേശത്തിലാണ്. ഇതു പുതിയ വെല്ലുവിളിയാണ്. അതോടൊപ്പം തന്നെ തങ്ങളുടെ കഴിവ് തെളിയിക്കാന്‍ എല്ലാവര്‍ക്കും മികച്ച അവസരം കൂടിയാണിത്. ടീമിലെ എല്ലാവരും പരമ്പരയ്ക്കായി കാത്തിരിക്കുകയാണ്. ഞങ്ങളുടെ ക്വാറന്റീന്‍ ആരംഭിച്ചിട്ട് 13-14 ദിവസങ്ങളായിക്കഴിഞ്ഞു. അതിനാല്‍ തന്നെ ഗ്രൗണ്ടിലിറങ്ങാന്‍ താരങ്ങള്‍ കാത്തിരിക്കുകയാണ്. തയ്യാറെടുപ്പിനായി ഞങ്ങള്‍ക്കു 10-12 ദിവസങ്ങള്‍ ലഭിക്കും. പരിചയസമ്പത്തിനൊപ്പം യുവത്വത്തിന്റെ ചുറുചുറുക്കുമുള്ള സംഘമാണിതെന്നും ധവാന്‍ കൂട്ടിച്ചേര്‍ത്തു.

 ലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം

ലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍, റുതുരാജ് ഗെയ്ക്വാദ്, സൂര്യകുമാര്‍ യാദവ്, മനീഷ് പാണ്ഡെ, നിതീഷ് റാണ, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, കൃഷ്ണപ്പ ഗൗതം, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, യുസ്വേന്ദ്ര ചഹല്‍, രാഹുല്‍ ചഹര്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹര്‍, നവദീപ് സെയ്‌നി, ചേതന്‍ സക്കരിയ.

Story first published: Monday, June 28, 2021, 11:24 [IST]
Other articles published on Jun 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+