Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നിലവിലെ ഇന്ത്യയുടെ മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാനാര്? കോലിക്ക് നാലാം സ്ഥാനം, ടോപ് ഫൈവ് ഇതാ

1

ബംഗളൂരു: ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ ടെസ്റ്റ് പരമ്പരയിലെ നാണക്കേടും പേറി ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരക്ക് തയ്യാറെടുക്കുകയാണ്. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ കളിക്കുന്നത്. ഇതില്‍ രണ്ടാം മത്സരം ഡേ നൈറ്റ് ടെസ്റ്റാണ്. രോഹിത് ശര്‍മയെന്ന പുതിയ നായകന് കീഴില്‍ ഇന്ത്യ കളിക്കുന്ന ആദ്യ ടെസ്റ്റ് മത്സരം എന്ന സവിശേഷത ശ്രീലങ്കന്‍ പരമ്പരയ്ക്കുണ്ട്. കൂടാതെ വിരാട് കോലിയുടെ 100ാമത്തെ ടെസ്റ്റ് മത്സരം കൂടിയാണ് നടക്കാന്‍ പോകുന്നത്.

വിരാട് കോലിക്ക് കീഴില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീം ഉന്നതങ്ങളിലായിരുന്നെങ്കില്‍ രോഹിത് ശര്‍മയുടെ യുഗത്തിലേക്ക് വരുമ്പോള്‍ കാര്യങ്ങള്‍ എങ്ങനെയാവുമെന്നത് കണ്ടറിയണം. ബാറ്റിങ് നിരയുടെ ഗംഭീര പ്രകടനം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 2019 ജനുവരി മുതലുള്ള കണക്ക് പരിശോധിച്ച് നിലവിലെ ഇന്ത്യയുടെ ടോപ് ഫൈവ് ബാറ്റ്‌സ്മാന്‍മാരെ പരിഗണിച്ചാല്‍ ആരൊക്കെ ഇതില്‍ ഉള്‍പ്പെടും? പരിശോധിക്കാം.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

നിലവിലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ് തലപ്പത്ത്. വൈകിയാണ് ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ സ്ഥിര സാന്നിധ്യമായതെങ്കിലും ഇപ്പോള്‍ ടീമിന്റെ എല്ലാം രോഹിത്താണ്. ഇക്കാലയളവില്‍ 58.48 ശരാശരിയില്‍ 1462 റണ്‍സാണ് രോഹിത് നേടിയത്. 2019ല്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലൂടെ രോഹിത് ടെസ്റ്റ് ടീമില്‍ സജീവമാവുന്നത്. ഒരു ഇരട്ട സെഞ്ച്വറിയുള്‍പ്പെടെ മൂന്ന് സെഞ്ച്വറിയാണ് രോഹിത് പരമ്പരയില്‍ അടിച്ചെടുത്തത്. ശ്രീലങ്കയ്‌ക്കെതിരേ മികച്ച റെക്കോഡാണ് രോഹിത്തിനുള്ളത്.

മായങ്ക് അഗര്‍വാള്‍

മായങ്ക് അഗര്‍വാള്‍

ഇന്ത്യന്‍ ആരാധകര്‍ വലിയ പ്രാധാന്യം നല്‍കാത്ത താരമാണ് മായങ്ക് അഗര്‍വാള്‍. എന്നാല്‍ ഇക്കാലയളവില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടിയത് മായങ്കാണ്. 42.29 ശരാശരിയില്‍ 1311 റണ്‍സാണ് മായങ്കിന്റെ സമ്പാദ്യം. 2019ന് ശേഷം മികച്ച പ്രകടനമാണ് അദ്ദേഹം നടത്തിയത്. വിദേശ പിച്ചുകളിലെ പ്രകടനം അല്‍പ്പം മോശമാണെങ്കിലും തട്ടകത്തില്‍ വിശ്വസ്തനായ താരമാണ് മായങ്ക്. മോശം ബോളുകളെ പ്രഹരിച്ച് റണ്‍സുയര്‍ത്താന്‍ അദ്ദേഹം മിടുക്കനാണ്. രണ്ട് ഇരട്ട സെഞ്ച്വറി ഉള്‍പ്പെടെ അഞ്ച് സെഞ്ച്വറികള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.

റിഷഭ് പന്ത്

റിഷഭ് പന്ത്

ഇന്ത്യന്‍ ടീമിന്റെ എക്‌സ് ഫാക്ടറാണ് റിഷഭ് പന്ത്. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ ഒറ്റക്ക് നിന്ന് പൊരുതാന്‍ മിടുക്കനായ റിഷഭ് ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവടങ്ങളില്‍ ടെസ്റ്റ് സെഞ്ച്വറി നേടിയ ഏക ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ്. എതിരാളികള്‍ ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും ഭയപ്പെടുന്നത് റിഷഭിനെയാണ്. 39.93 ശരാശരിയില്‍ 1198 റണ്‍സാണ് റിഷഭ് ഇക്കാലയളവില്‍ നേടിയത്. ഓസ്‌ട്രേലിയയില്‍ രണ്ടാം തവണ ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിയപ്പോള്‍ റിഷഭിന്റെ പ്രകടനമാണ് ശ്രദ്ധേയമായത്. കോപ്പീ ബുക്ക് ശൈലികളുടെ പൊളിച്ചെഴുത്ത് തന്നെയാണ് റിഷഭിന്റെ ശൈലി.

വിരാട് കോലി

വിരാട് കോലി

മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഈ പട്ടികയില്‍ നാലാം സ്ഥാനത്താണ്. അവസാന മൂന്ന് വര്‍ഷത്തോളമായി സെഞ്ച്വറി നേടാനായിട്ടില്ലെങ്കിലും കോലിയുടെ പ്രകടനത്തെ തീര്‍ത്തും മോശമെന്ന് പറയാനാവില്ല. 38.11 ശരാശരിയില്‍ 1373 റണ്‍സാണ് അദ്ദേഹം നേടിയത്. ആറ് അര്‍ധ സെഞ്ച്വറി നേടിയെങ്കിലും സെഞ്ച്വറി പ്രകടനങ്ങള്‍ നടത്താനായില്ലെന്നത് കോലിയെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന കാര്യം തന്നെയാണ്. 2019ലെ ബംഗ്ലാദേശിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിലാണ് കോലിയുടെ അവസാന സെഞ്ച്വറി പിറന്നത്.

അജിന്‍ക്യ രഹാനെ

അജിന്‍ക്യ രഹാനെ

ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ട അജിന്‍ക്യ രഹാനെയാണ് ഈ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്. മുന്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ രഹാനെ 33.97 ശരാശരിയില്‍ 1461 റണ്‍സാണ് നേടിയത്. 2020-21ലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കിരീടം ഇന്ത്യ നേടിയത് രഹാനെയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ്. 2020ന്റെ പകുതിക്ക് ശേഷമുള്ള രഹാനെയുടെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. നിലവില്‍ ടീമിന് പുറത്തുള്ള രഹാനെ ശക്തമായി തിരിച്ചെത്താന്‍ കെല്‍പ്പുള്ളവനാണ്.

Story first published: Monday, February 21, 2022, 19:53 [IST]
Other articles published on Feb 21, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+