IND vs SL: 100ാം ടെസ്റ്റിനൊരുങ്ങി കോലി, കാത്തിരിക്കുന്ന റെക്കോഡുകളും നാഴികക്കല്ലുകളുമിതാ

മൊഹാലി: ഇന്ത്യ-ശ്രീലങ്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് നാളെ മൊഹാലിയില്‍ ആരംഭിക്കാനിരിക്കെ എല്ലാ കണ്ണുകളും വിരാട് കോലിയിലാണ്. ടെസ്റ്റില്‍ എളുപ്പത്തില്‍ നേടാനാവാത്ത 100 മത്സരമെന്ന നാഴികക്കല്ല് പിന്നിടാനുള്ള തയ്യാറെടുപ്പിലാണ് വിരാട് കോലി. 2019ന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി നേടാനാവാത്ത കോലി 100ാം ടെസ്റ്റില്‍ സെഞ്ച്വറി നേടി പഴയ ഫോമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
70ാം സെഞ്ച്വറിയില്‍ ബ്രേക്കിട്ട കോലി പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. മൊഹാലിയില്‍ 50 ശതമാനം കാണികളെ പങ്കെടുപ്പിച്ച് നടക്കുന്ന മത്സരത്തില്‍ നിരവധി റെക്കോഡുകളും കോലിയെ കാത്തിരിക്കുന്നുണ്ട്. ഇതുവരെയുള്ള കോലിയുടെ പ്രകടനവും കാത്തിരിക്കുന്ന റെക്കോഡുകളും നാഴികക്കല്ലുകളുമെല്ലാം പരിശോധിക്കാം.

99 ടെസ്റ്റില്‍ നിന്ന് 7962 റണ്‍സാണ് വിരാട് കോലി നേടിയത്. ഇതില്‍ 27 സെഞ്ച്വറിയും 28 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഏഴ് തവണ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള കോലിയുടെ ഉയര്‍ന്ന സ്‌കോര്‍ 254 റണ്‍സാണ്. നായകസ്ഥാനം ഒഴിഞ്ഞതിന് ശേഷം കോലി കളിക്കുന്ന ആദ്യത്തെ മത്സരമെന്ന സവിശേഷതയും മത്സരത്തിനുണ്ട്. രോഹിത് ശര്‍മക്ക് കീഴില്‍ കോലിയുടെ ആദ്യത്തെ ടെസ്റ്റ് മത്സരം കൂടിയാണ് നടക്കാന്‍ പോകുന്നത്.

ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറിയെന്ന റെക്കോഡ് (7) കോലിയുടെ പേരിലാണ്. ഇംഗ്ലണ്ടിനെതിരേ കൂടുതല്‍ ടെസ്റ്റ് റണ്‍സെന്ന റെക്കോഡും (1960) കോലിയുടെ പേരിലാണ്. 71ാം അന്താരാഷ്ട്ര സെഞ്ച്വറി നേടി മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങിന്റെ റെക്കോഡിനൊപ്പമെത്താനുള്ള അവസരവും കോലിക്ക് മുന്നിലുണ്ട്. ഇതുവരെ ഇന്ത്യയുടെ ഒരു ബാറ്റ്‌സ്മാനും 100ാംമത്സരത്തില്‍ സെഞ്ച്വറി നേടിയിട്ടില്ല. അതുകൊണ്ട് തന്നെ കോലിക്ക് മുന്നിലുള്ള സുവര്‍ണ്ണാവസരമാണിത്. റിക്കി പോണ്ടിങ് മാത്രമാണ് 100ാം ടെസ്റ്റില്‍ രണ്ട് ഇന്നിങ്‌സിലും സെഞ്ച്വറി നേടിയ താരം. 1968ല്‍ ഇംഗ്ലണ്ടിന്റെ കോളിന്‍ ക്രൗഡ്രേയാണ് 100ാം ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ആദ്യ താരം.

നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ 100 ടെസ്റ്റ് എന്ന നാഴികക്കല്ല് പിന്നീടാന്‍ കോലിയെക്കൂടാതെ മറ്റ് ചില താരങ്ങളും കാത്തിരിക്കുന്നുണ്ട്. ചേതേശ്വര്‍ പുജാര (95), അജിന്‍ക്യ രഹാനെ (82), ആര്‍ അശ്വിന്‍ എന്നിവരാണവര്‍. ഇതില്‍ പുജാരക്കും രഹാനെക്കും ഇനിയും ടീമില്‍ അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. ആര്‍ അശ്വിന്‍ ഈ നേട്ടത്തിലേക്കെത്താന്‍ സാധ്യത കൂടുതലാണ്.

ടെസ്റ്റില്‍ 8000 റണ്‍സ് ക്ലബ്ബിലേക്കെത്താനാന്‍ കോലിക്ക് വേണ്ടത് 38 റണ്‍സാണ്. നിലവില്‍ 7962 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. ബാറ്റിങ്ങില്‍ ഫോം കണ്ടെത്താനാവാതെ വന്നതോടെ നായകസ്ഥാനം പൂര്‍ണ്ണമായും ഒഴിഞ്ഞ് ഫോമിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ് കോലി. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ കോലി കളിച്ചിരുന്നില്ല. വിശ്രമമെടുത്ത് ടെസ്റ്റിന് മുന്നോടിയായി ഗംഭീര തയ്യാറെടുപ്പുകള്‍ നടത്തിയാണ് കോലിയുടെ വരവ്. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് പിങ്ക് ബോള്‍ ടെസ്റ്റാണ്. കോലി അവസാനമായി ടെസ്റ്റ് സെഞ്ച്വറി നേടിയത് 2019ല്‍ ബംഗ്ലാദേശിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു.

കോലിയെ സംബന്ധിച്ച് സെഞ്ച്വറിയോടെ തിരിച്ചുവരേണ്ടത് അഭിമാന പ്രശ്‌നമാണ്. കാരണം കോലിയെ ഒതുക്കാന്‍ പലവിധത്തിലുള്ള ശ്രമങ്ങള്‍ ടീമിനുള്ളില്‍ നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ബാറ്റുകൊണ്ട് മറുപടി നല്‍കാന്‍ കോലി നിര്‍ബന്ധിതനായിരിക്കുകയാണ്. സെഞ്ച്വറി പ്രകടനങ്ങള്‍ കോലിക്ക് ആവര്‍ത്തിക്കാനാവാത്ത പക്ഷം മുന്നോട്ടുള്ള യാത്ര ദുഷ്‌കരമായിരിക്കും. എന്തായാലും വലിയ നേട്ടങ്ങള്‍ ഇനിയുമേറെ മുന്നില്‍ നില്‍ക്കെ പഴയ പ്രതാപത്തോടെ കോലിക്ക് മുന്നോട്ട് പോകാന്‍ സാധിക്കുമോയെന്ന് കാത്തിരുന്ന് കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications