For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: കോലി 45ന് പുറത്ത്, കോലിയേക്കാള്‍ നിരാശ രോഹിത്തിന്, ചിത്രങ്ങള്‍ വൈറല്‍

മികച്ച തുടക്കം ലഭിച്ചെങ്കിലും 76 പന്തില്‍ 45 റണ്‍സുമായി കോലി മടങ്ങി

1

മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ എല്ലാവരും ഉറ്റുനോക്കിയിരുന്നത് വിരാട് കോലിയുടെ പ്രകടനത്തിലേക്കാണ്. കോലിയുടെ 100ാം മത്സരമെന്ന നിലയില്‍ വലിയ പ്രാധാന്യത്തോടെയാണ് എല്ലാവരും മത്സരത്തെ കണ്ടിരുന്നത്. കോലിക്ക് സെഞ്ച്വറി നേടാനാവാതെ മൂന്ന് വര്‍ഷത്തോളം പിന്നിടുമ്പോള്‍ എല്ലാവരും ആഗ്രഹിച്ചിരുന്നത് മൊഹാലിയില്‍ കോലിയുടെ മറ്റൊരു സെഞ്ച്വറി പ്രകടനമാണ്. മികച്ച തുടക്കം ലഭിച്ചെങ്കിലും 76 പന്തില്‍ 45 റണ്‍സുമായി കോലി മടങ്ങി.

വലിയ പ്രതീക്ഷ നല്‍കിയ തുടക്കമായിരുന്നെങ്കിലും ലസിത് എംബുല്‍ദാനിയയുടെ പന്തില്‍ കോലി ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. അര്‍ധ സെഞ്ച്വറിക്ക് അഞ്ച് റണ്‍സകലെ കോലി വീണത് ആരാധകരെയും കോലിയേയും മാത്രമല്ല ഇന്ത്യന്‍ ടീമിനെയാകെ നിരാശരാക്കിയെന്ന് പറയാം. ഒരു നിമിഷം ഗ്യാലറി നിശബ്ദമായി. നിരാശയോടെയാണ് കോലി മൈതാനം വിട്ടത്. എന്നാല്‍ കോലിയേക്കാള്‍ നിരാശനായത് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയായിരുന്നു.

1

ആരാധകര്‍ കോലിയും രോഹിത്തും തമ്മില്‍ ഉടക്കിലാണെന്ന് ആവര്‍ത്തിക്കുമ്പോഴും തങ്ങളുടെ ആത്മബന്ധം എത്രത്തോളം വലുതാണെന്ന് കാട്ടുന്ന പ്രതികരണമാണ് കോലിയുടെ പുറത്താകലില്‍ രോഹിത്തില്‍ നിന്നുണ്ടായത്. കോലി ക്ലീന്‍ ബൗള്‍ഡായതോടെ രോഹിത്ത് തലയില്‍ കൈവെച്ചാണ് നിരാശ പങ്കുവെച്ചത്. രോഹിത് നിരാശനായി നില്‍ക്കുന്ന ചിത്രങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ആരാധകര്‍ ഈ ചിത്രം ഏറ്റെടുത്തെന്ന് പറയാം.

1

ഓഫ് സ്റ്റംപ് ലക്ഷ്യമാക്കിയെത്തിയ പന്തിനെ കൃത്യമായി മനസിലാക്കാന്‍ കോലിക്കായില്ല. പന്തിന് അല്‍പ്പം വേഗം കുറവായിരുന്നു. അഡ്വാന്‍സായി ബാറ്റുവെച്ച കോലിയുടെ ടൈമിങ് പിഴച്ചപ്പോള്‍ ഓഫ് സ്റ്റംപ് തെറിച്ചു. ഒരു നിമിഷം നിരാശയോടെ ബൗളറേയും പിച്ചിലേക്കും നോക്കിയ ശേഷം കോലി കളം വിടുകയായിരുന്നു. സ്പിന്നിലെ കോലിയുടെ ദൗര്‍ബല്യം എടുത്തുകാട്ടുന്ന പുറത്താകല്‍ തന്നെയായിരുന്നു. കോലിയുടെ 100ാം മത്സരമായതിനാല്‍ത്തന്നെ കാണാന്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഉണ്ടായിരുന്നു.

കോലിയുടെ പുറത്താകലില്‍ ആരാധകരും ഹാപ്പിയല്ല. വളരെ നിരാശയാണ് ആരാധകരും പങ്കുവെക്കുന്നത്. കോലിയില്‍ നിന്ന് സെഞ്ച്വറി പ്രകടനം തന്നെയാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. മികച്ച തുടക്കം ലഭിച്ചപ്പോള്‍ പ്രതീക്ഷ ഉയര്‍ന്നു. എന്നാല്‍ നിര്‍ഭാഗ്യം ഇത്തവണയും കോലിയെ വേട്ടയാടി. സെഞ്ച്വറിയില്ലാത്ത കോലിയുടെ 71ാം ഇന്നിങ്‌സായിരുന്നു ഇത്. കോലിയുടെ 71ാം സെഞ്ച്വറിക്കായുള്ള കാത്തിരിപ്പ് നീളുകയാണ്.

1

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് പിങ്ക് ബോളിലാണ്. കോലിയുടെ അവസാന ടെസ്റ്റ് സെഞ്ച്വറി ബംഗ്ലാദേശിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു. അതുകൊണ്ട് തന്നെ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലൂടെ കോലി സെഞ്ച്വറി വഴിയിലേക്കെത്തുമെന്ന പ്രതീക്ഷയും ആരാധകര്‍ പങ്കുവെക്കുന്നു. മൊഹാലിയില്‍ ഒരു ഇന്നിങ്‌സ്‌കൂടി ബാക്കിനില്‍ക്കവെ 100ാം ടെസ്റ്റില്‍ കോലിക്ക് സെഞ്ച്വറി പ്രകടനം നടത്താന്‍ ഇനിയുമൊരു അവസരമുണ്ട്.

1

ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ ഭേദപ്പെട്ട നിലയിലാണ്. ആറ് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിലുള്ളത്. റിഷഭ് പന്ത് (96), ഹനുമ വിഹാരി (58), വിരാട് കോലി (45) എന്നിവരുടെ പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. രോഹിത് ശര്‍മക്ക് (29) പ്രതീക്ഷക്കൊത്ത് തിളങ്ങാനായില്ല. രവീന്ദ്ര ജഡേജയും (45) ആര്‍ അശ്വിനും (10) ക്രീസിലുണ്ട്.

Story first published: Friday, March 4, 2022, 18:17 [IST]
Other articles published on Mar 4, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+