
പരിക്കിന്റെ പിടിയിലുള്ള കുശാല്‍ മെന്‍ഡിസ് ടീമിലുണ്ട്. ടി20 ടീമിലും കുശാല്‍ ടീമിലുണ്ടായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ധനഞ്ജയ് ഡി സില്‍വയാണ് വൈസ് ക്യാപ്റ്റന്‍. പരിക്കിന്റെ പിടിയിലുള്ള വനിന്‍ഡു ഹസരങ്കയ്ക്കും ശ്രീലങ്കന്‍ ടീമില്‍ ഇടമില്ല. സീനിയര്‍ താരങ്ങളെ ശ്രീലങ്ക കൈവിട്ടിട്ടില്ല. ഏഞ്ചലോ മാത്യൂസ്, ലഹിരു തിരുമാനെ, ദിനേഷ് ചണ്ഡിമാല്‍ എന്നിവരെല്ലാം ടീമിലുണ്ട്. ഇവരെല്ലാം ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ളവരാണ്.
നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയില്‍ ശ്രീലങ്ക തലപ്പത്താണ്. രണ്ട് മത്സരം കളിച്ച് രണ്ട് ജയം നേടിയ ശ്രീലങ്ക 24 പോയിന്റോടെ തലപ്പത്താണ്. ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. നാല് ജയവും മൂന്ന് തോല്‍വിയും രണ്ട് സമനിലയുമടക്കം 53 പോയിന്റുമായി ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യ നാണംകെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. മൂന്ന് മത്സരവും തോറ്റതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.

ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരവും ജയിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ മുകളിലേക്ക് ഉയരാനാവും ഇന്ത്യ പ്രതീക്ഷിക്കുക. ശ്രീലങ്ക ഒരു പരമ്പര മാത്രമാണ് ഇത്തവണ കളിച്ചത്. അതുകൊണ്ട് തന്നെ അവര്‍ക്കും തുടര്‍ ജയങ്ങള്‍ അനിവാര്യമാണ്. ശക്തമായ ടീം തന്നെയാണ് ശ്രീലങ്കയ്‌ക്കൊപ്പമുള്ളത്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. വിരാട് കോലിയുടെ 100ാം ടെസ്റ്റ് കൂടിയാണ് ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റ്. അതുകൊണ്ട് തന്നെ ഈ മത്സരത്തിന് വലിയ പ്രാധാന്യവും ആരാധകര്‍ നല്‍കുന്നു.
ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യക്ക് കണക്കുകളില്‍ വ്യക്തമായ മുന്‍തൂക്കമുണ്ട്. രോഹിത് ശര്‍മ ഇന്ത്യയുടെ ടെസ്റ്റ് നായകനായ ശേഷം കളിക്കുന്ന ആദ്യത്തെ ടൂര്‍ണമെന്റാണിത്. അതുകൊണ്ട് തന്നെ വിജയത്തോടെ തുടങ്ങാമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. ശ്രീലങ്കയ്‌ക്കെതിരേ രോഹിത്തിന് മോഹിപ്പിക്കുന്ന റെക്കോഡാണുള്ളത്. വിരാട് കോലിക്കും തകര്‍പ്പന്‍ റെക്കോഡാണുള്ളത്. ടി20യില്‍ വിശ്രമം അനുവദിച്ച റിഷഭ് പന്തും വിരാട് കോലിയുമെല്ലാം ടെസ്റ്റ് ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഇന്ത്യ ടീമില്‍ വലിയ അഴിച്ചുപണികളുമായാണ് ശ്രീലങ്കയ്‌ക്കെതിരേ ടീം പ്രഖ്യാപിച്ചത്. കെ എല്‍ രാഹുല്‍ പരിക്കിനെത്തുടര്‍ന്ന് ടീമിന് പുറത്താണ്. ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ, ഇഷാന്ത് ശര്‍മ, വൃദ്ധിമാന്‍ സാഹ എന്നിവരൊന്നും ഇന്ത്യന്‍ ടീമിലില്ല. മോശം ഫോമിലുള്ള സീനിയര്‍ താരങ്ങളെയെല്ലാം ഇന്ത്യ തഴഞ്ഞപ്പോള്‍ പല യുവതാരങ്ങള്‍ക്കും അവസരം നല്‍കിയിട്ടുണ്ട്. പ്രിയങ്ക് പാഞ്ചല്‍, കെ എസ് ഭരത്, സൗരഭ് കുമാര്‍ എന്നിവരെല്ലാമാണ് ടീമിലെ യുവതാരങ്ങള്‍. ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍.
ഇന്ത്യയിലാണ് മത്സരമെന്നത് രോഹിത്തിനും സംഘത്തിനും മുന്‍തൂക്കം നല്‍കുന്നു. എന്നാല്‍ മികച്ച സ്പിന്‍ കരുത്തുള്ള ശ്രീലങ്കയെ നിസാരരായി കാണാനാവില്ല. കരുണരത്‌ന അവസാന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഗംഭീര പ്രകടനമാണ് നടത്തിയത്. ഇത്തവണ ഇന്ത്യ ഏറ്റവും കരുതിയിരിക്കേണ്ടതും കരുണരത്‌ന, ഏഞ്ചലോ മാത്യൂസ് എന്നിവരെയാണ്.

ശ്രീലങ്ക ടീം: ദിമുത് കരുണരത്‌ന, പതും നിസങ്ക, ലഹിരു തിരുമാനെ, ഏഞ്ചലോ മാത്യൂസ്, ചരിത് അസലങ്ക, ധനഞ്ജയ് ഡി സില്‍വ, ചമി കരുണരത്‌ന, നിരോഷന്‍ ഡിക്വെല്ല, ദിനേഷ് ചണ്ഡിമാല്‍, കുശാല്‍ മെന്‍ഡിസ്, ലഹിരു കുമാര, സുരങ്ക ലക്മാന്‍, ദുഷ്മന്ത ചമീര, വിശ്വ ഫെര്‍ണാണ്ടോ, ജെഫ്ര വണ്ടര്‍സേ, പ്രവീണ്‍ ജയവിക്രമ, ലസിത് എംബുല്‍ഡാനിയ
ഇന്ത്യ ടീം: രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, പ്രിയങ്ക് പാഞ്ചല്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, ശുബ്മാന്‍ ഗില്‍, റിഷഭ് പന്ത്, കെ എസ് ഭരത്, രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, ജയന്ത് യാദവ്, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, സൗരഭ് കുമാര്‍


Click it and Unblock the Notifications
